പരിഹാരം തോക്കിൻകുഴലിലൂടെ

02:16 AM Apr 11, 2021 | Deepika.com
ഭാ​ര്യ​യെ വെ​ടി​വച്ചു കൊ​ന്നു​വെ​ന്ന കു​റ്റ​ത്തി​നാ​ണ് അ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.
സ്വ​ന്തം തോ​ക്കുകൊ​ണ്ട് ഭാ​ര്യ​യെ വെ​ടി​വ​ച്ച​തി​നു ശേ​ഷം പ്ര​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഭാ​ര്യ മ​രി​ച്ചുവെ​ന്ന് ഉ​റ​പ്പുവ​രു​ത്തി​യ​തി​നു ശേ​ഷ​മാ​ണ് തോ​ക്കു​മാ​യി പ്ര​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്.

ഭാ​ര്യ ദു​ർ​ന​ട​പ്പുകാ​രി​യാ​ണെ​ന്ന ആ​ക്ഷേ​പം പ​ര​ക്കെ ഉ​ണ്ടാ​യി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​കൊ​ടും ക്രൂ​ര​കൃ​ത്യം ചെ​യ്യാ​ൻ താ​ൻ നി​ർ​ബ​ന്ധി​ത​നാ​യ​തെ​ന്നാ​ണ് അ​യാ​ൾ പോലീ​സി​നോ​ടു പ​റ​ഞ്ഞ​ത്.

കൊ​ല​ക്കു​റ്റം ചു​മ​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്ക​പ്പെ​ട്ട പ്ര​തി​യോ​ട് ജ​ഡ്ജി ചോ​ദി​ച്ചു:
"നി​ങ്ങ​ൾ ചെ​യ്ത ഈ ​കൊ​ടി​യ പാ​ത​കം ശ​രി​യാ​ണെ​ന്ന് ഇ​പ്പോ​ൾ നി​ങ്ങ​ൾ​ക്ക് തോ​ന്നു​ന്നു​ണ്ടോ?"
പ്ര​തി: "പ്ര​ശ്നം അ​വ​സാ​നി​പ്പി​ക്കാ​ൻ ഒ​രു​വ​ഴി മാ​ത്ര​മേ എ​ന്‍റെ മു​ന്നി​ൽ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ!'
പ്ര​തി​യു​ടെ മ​റു​പ​ടി കേ​ട്ട ജ​ഡ്ജി:
"ഭാ​ര്യ​യു​ടെ​ ജാ​ര​നെ കൊ​ല്ലാ​ൻ ശ്ര​മി​ക്കാ​തെ എ​ന്തു​കൊ​ണ്ടാ​ണ് ഭാ​ര്യ​യെ​ത്ത​ന്നെ കൊ​ല്ലാ​ൻ നി​ങ്ങ​ൾ തീ​രു​മാ​നി​ച്ച​ത് ?'
പ്ര​തി : "പ​ല​രെ​യും കൊ​ല്ലു​ന്ന​തി​ലും ഭേ​ദം ഒ​രാ​ളെ​ കൊ​ന്ന് പ്ര​ശ്നം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്നാ​ണ് ഞാ​ൻ ക​രു​തി​യ​ത്"!

ന​ർ​മവി​സ്താ​രം
അഡ്വ. ഡി.​ബി. ബി​നു