+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാരുകൾ അടങ്ങിയ ഭക്ഷണം

ജ്യൂസാക്കുന്പോൾ...പ​ല ത​ര​ത്തി​ലു​ള്ള പ​ഴ​ങ്ങ​ളും നു​റു​ക്കി ഫ്രൂ​ട്ട് സ​ലാ​ഡ് ആ​ക്കി​യും ജ്യൂ​സ് ഉ​ണ്ടാ​ക്കി​യും ക​ഴി​ക്കു​ന്ന​തും ഫൈ​ബ​റി​ന്‍റെ പ്ര​യോ​ജ​ന​ത്തെ കു​റ​യ്ക്കു​ക​യാ​ണ് ചെ​യ്യു
നാരുകൾ അടങ്ങിയ ഭക്ഷണം
ജ്യൂസാക്കുന്പോൾ...
പ​ല ത​ര​ത്തി​ലു​ള്ള പ​ഴ​ങ്ങ​ളും നു​റു​ക്കി ഫ്രൂ​ട്ട് സ​ലാ​ഡ് ആ​ക്കി​യും ജ്യൂ​സ് ഉ​ണ്ടാ​ക്കി​യും ക​ഴി​ക്കു​ന്ന​തും ഫൈ​ബ​റി​ന്‍റെ പ്ര​യോ​ജ​ന​ത്തെ കു​റ​യ്ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ നാ​രു​ക​ൾ ധാ​രാ​ള​മ​ട​ങ്ങി​യ​വ​യാ​യി​രു​ന്നാ​ൽ​കൂ​ടി അ​വ​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്ക​ണ​മെ​ന്നി​ല്ല.

കൊഴുപ്പ് കുറയാൻ
ര​ക്ത​ത്തി​ൽ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കു​റ​യു​ന്ന​തി​നും കൊ​ഴു​പ്പ്, ശ​രീ​ര​ഭാ​രം എ​ന്നി​വ കു​റ​യ്ക്കു​ന്ന​തി​നും ശ​രി​യാ​യ മ​ല​ശോ​ധ​ന ല​ഭി​ക്കു​ന്ന​തി​നും കാൻ​സ​ർ പോ​ലു​ള്ള രോ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നും നാ​രു​ക​ള​ട​ങ്ങി​യ ഭ​ക്ഷ​ണം ഗു​ണം ചെ​യ്യും.

കൊളസ്ട്രോൾ കൂടുതലുള്ളവർ
അ​തി​നാ​ൽ പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദ്ദം, പൊ​ണ്ണ​ത്ത​ടി, കൊ​ള​സ്ട്രോ​ൾ, അ​ർ​ശ്സ്, ദ​ഹ​ന​പ്ര​ശ്ന​ങ്ങ​ൾ, മ​ല​ബ​ന്ധം തു​ട​ങ്ങി​യ​വ ഉ​ള്ള​വ​ർ നാ​രു​ക​ള​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്കു​വാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

നാരുകൾ എവിടെയെല്ലാം?
മ​ൾ​ബ​റി, ബ്ലാ​ക്ക്ബെ​റി, ബ്ലൂ​ബെ​റി, പ്രൂ​ൺ​സ്, ബ​ട്ട​ർ​ഫ്രൂ​ട്ട്, പ്ലം, ​പേ​ര​യ്ക്ക, ആ​പ്പി​ൾ, ഓ​റ​ഞ്ച്, പൈ​നാ​പ്പി​ൾ, ഉ​ണ​ക്കി​യ പ​ഴ​ങ്ങ​ൾ, വാ​ഴ​പ്പ​ഴം എ​ന്നി​വ​ക​ളി​ൽ ധാ​രാ​ളം നാ​രു​ക​ളു​ണ്ട്.​

മുഴുധാന്യങ്ങൾ ഉപയോഗിക്കണം
നാ​രു​ക​ളെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​​ണ് മു​ഴു​ധാ​ന്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന​ത്. ​

നെല്ലിക്ക
* നെ​ല്ലി​ക്ക നാ​രു​ക​ള​ട​ങ്ങി​യ ഒ​രു വി​ശേ​ഷ ​ഭ​ക്ഷ്യ​വ​സ്തു​വാ​ണ്.

കിഴങ്ങുവർഗങ്ങൾ
* മി​ക്ക​വാ​റും കി​ഴ​ങ്ങു വ​ർ​ഗ്ഗ​ങ്ങ​ളി​ൽ ആ​വ​ശ്യ​ത്തി​ന് നാ​രു​ക​ളു​ണ്ട്. ക​പ്പ, ഉ​രു​ള​ക്കി​ഴ​ങ്ങ്, മ​ധു​ര​ക്കി​ഴ​ങ്ങ്, കാ​ര​റ്റ്, ബീ​റ്റ്റൂ​ട്ട് എ​ന്നി​വ​യെ​ല്ലാം ന​ല്ല​താ​ണ്.

ബദാം
* സൂ​ര്യ​കാ​ന്തി​വി​ത്ത്, മ​ത്ത​ൻ​വി​ത്ത്, ത​ണ്ണി​മ​ത്ത​ൻ​വി​ത്ത്, ബ​ദാം തു​ട​ങ്ങി​യ​വ​യും ഈ​ത്ത​പ്പ​ഴ​വും വ​ള​രെ​യേ​റെ നാ​രു​ക​ൾ അ​ട​ങ്ങി​യി​ട്ടു​ള്ള​വ​ത​ന്നെ.

ചക്ക, അച്ചിങ്ങപയർ
* ച​ക്ക,തേ​ങ്ങ,പ​ന​ങ്ങ, പ​നം​കി​ഴ​ങ്ങ്, ശ​താ​വ​രി​ക്കി​ഴ​ങ്ങ്, ചോ​ളം എ​ന്നി​വ​യും മി​ക്ക​വാ​റും എ​ല്ലാ പ​ച്ച​ക്ക​റി​ക​ളും പ്ര​ത്യേ​കി​ച്ച് ബ്രോ​ക്കോ​ളി, കാ​ബേ​ജ്, അ​ച്ചി​ങ്ങ​പ്പ​യ​ർ എ​ന്നി​വ​യി​ലും നാ​രു​ക​ൾ ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ണ്ട്.

ഇലക്കറികൾ
* ഇ​ല​ക്ക​റി​ക​ളി​ലെ​ല്ലാം​ത​ന്നെ നാ​രു​ക​ളു​ടെ സാ​ന്നി​ധ്യം വ​ള​രെ കൂ​ടു​ത​ലാ​ണ്.
(തുടരും)

വി​വ​ര​ങ്ങ​ൾ - ഡോ. ​ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481