വയറിളക്ക രോഗമുള്ളപ്പോൾ ഒ. ആർ. എസിനൊപ്പം ഡോക്ടറുടെ നിർദേശം തേടിയ ശേഷം സിങ്ക ് ടാബ്ലെറ്റ് നൽകേണ്ടതാണ്. സിങ്ക് നൽകുന്നത് ശരീരത്തിൽ നിന്ന് ഉണ്ടായ സിങ്ക് നഷ്ടം പരിഹരിക്കുന്നതിനും വിശപ്പ്, ശരീരഭാരം എന്നിവ വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു.
സിങ്ക് നൽകേണ്ട രീതി
രണ്ടു മുതൽ ആറുമാസം വരെ പ്രായമുള്ള കുട്ടികൾക്ക് 10 മില്ലി ഗ്രാമും ആറുമാസത്തിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് 20 മില്ലി ഗ്രാമും ദിവസവും നല്‍കാം. 14 ദിവസം വരെ സിങ്ക് നൽകുക.
വെള്ളത്തിൽ അലിയുന്ന ഗുളികയായതിനാൽ തിളപ്പിച്ചാറിയ വെള്ളത്തിൽ അലിയിച്ചോ, കൊച്ചു കുഞ്ഞുങ്ങൾക്ക് മുലപ്പാലിൽ അലിയിച്ചോ സിങ്ക് നൽകാവുന്നതാണ്.
ഒ.ആര്.എസ്. ലായനി തയാറാക്കുന്ന രീതി
· എല്ലാ വീടുകളിലും പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളില്‍ ഒ.ആര്.എസ്. പാക്കറ്റുകള്‍ സൂക്ഷിക്കുക
· ഉപയോഗിക്കുന്നതിന് മുമ്പ് എക്സ്പയറി ഡേറ്റ് (കാലാവധി )നോക്കുക.
· കൈകൾ വൃത്തിയായി കഴുകുക. വൃത്തിയുള്ള പാത്രത്തില്‍ 200 മില്ലി ഗ്രാമിന്റെ 5 ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളം എടുക്കുക
· ഒ.ആര്.എസ്. പായ്ക്കറ്റിന്റെ അരികുവശം മുറിച്ച് പൗഡർ മുഴുവനായും വെള്ളത്തിലേക്ക് ഇടുക.
-പൗഡർ മൊത്തം ലയിച്ചുതീരുന്നതു വരെ വൃത്തിയുള്ള സ്പൂൺ കൊണ്ട് ഇളക്കുക.
24 മണിക്കൂർ വരെ
· വൃത്തിയുള്ള അടപ്പുകൊണ്ട് പാത്രം മൂടിവയ്ക്കുക. ഒരു പ്രാവശ്യം തയാറാക്കിയ ഒ.ആര്.എസ്. ലായനി 24 മണിക്കൂർ വരെ ഉപയോഗിക്കാം
ഒ.ആര്.എസ്. ഉപയോഗിക്കേണ്ട വിധം
· വയറിളക്ക രോഗികള്‍ക്ക് ലായനി നല്‍കാം
· കുഞ്ഞുങ്ങള്‍ക്ക് ചെറിയ അളവില്‍ നല്‍കാം. ഛര്‍ദിയുണ്ടെങ്കില്‍ 5 മുതല്‍ 10 മിനിറ്റ് കഴിഞ്ഞ്
വീണ്ടും നല്‍കുക.
- ലായനി അല്പാല്പമായി ഇടവിട്ട് നല്‍കുക. ചെറിയ കുട്ടികളെ മടിയിലിരുത്തി തല ഉയർത്തിപ്പിടിച്ച് സ്പൂണിൽ ലായനി കൊടുക്കുക.
- ജലാംശനഷ്ടം പരിഹരിക്കപ്പെടുന്നതുവരെ ലായനി തുടർന്നും നല്‍കുക.
ലായനി നൽകുന്നതിനൊടൊപ്പം മറ്റു പാനീയങ്ങളും ആഹാരവും കഴിക്കാൻ പറ്റുമെങ്കിൽ നൽകാവുന്നതാണ്
എന്നിട്ടും, രോഗം ശമിച്ചില്ലെങ്കിൽ....
വയറിളക്കം കുറയാതിരിക്കുക, രക്തം പോകുക, പനി, അമിതദാഹം, നിര്‍ജ്ജലീകരണം, പാനീയങ്ങള്‍ കുടിക്കാന്‍ പറ്റാത്ത അവസ്ഥ, മയക്കം, കുഴിഞ്ഞു താണ കണ്ണുകള്‍, വരണ്ട വായും നാക്കും തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
വിവരങ്ങൾ: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.
വയറിളക്കരോഗികൾക്ക് ഒആർഎസിനൊപ്പം സിങ്ക് നല്‍കുന്നത് എന്തിന്?
03:18 PM Aug 10, 2022 | Deepika.com