ഈസ്റ്റർ പാൻകേക്ക്, ഈസ്റ്റർ അപ്പം.
ആവശ്യമായ കാര്യങ്ങൾ
മൈദ 1 കപ്പ്, ബേക്കിംഗ് പൗഡർ ഒരു ടീസ്പൂണ്, വെണ്ണ ദോശക്കല്ലിൽ പുരട്ടാൻ, പഞ്ചസാര വലിയ സ്പൂണ്, പാൻ ഒരു കപ്പ്, മുട്ട 1, ഉപ്പ് ഒരു നുള്ള്.
ഉണ്ടാക്കുന്ന വിധം
* മൈദയും ബേക്കിംഗ് പൊടിയും ഉപ്പുംകൂടി നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
* പാലും മുട്ടയും വേറിട്ട ഒരു പാത്രത്തിൽ ചേർത്ത് അടിച്ചുവയ്ക്കുക. ഇതിൽ പഞ്ചസാരയും ഇട്ടു യോജിപ്പിച്ച് ഇതിലേക്കു പൊടികൾ കുറേശേയിട്ട് ചേർത്തിളക്കി ഇഡ്ഡലിമാവുപോലെ കുഴച്ച് ഒരു മണിക്കൂർ നേരം പൊങ്ങാൻ വയ്ക്കുക.
* ദോശക്കല്ല് ചൂടാക്കി അല്പം വെണ്ണ തടവി ഓരോ തവി വീതം കോരിയൊഴിക്കുക- കാൽ കട്ടിയുണ്ടായിരിക്കണം. തീ കുറച്ച് ഇരുവശവും മൊരിച്ചെടുക്കുക.
ഇതു രണ്ടോ മൂന്നോ ഒരു പ്ലേറ്റിൽ അടുക്കിവച്ച് തേനും അല്പം വെണ്ണയും മുകളിൽവച്ച് ചൂടോടെ വിളന്പാം. നല്ല ഒരു ബ്രേക്ക് ഫാസ്റ്റ് ഐറ്റം.
ഫ്രൂട്ട് ഡ്രിങ്ക്- പഴങ്ങൾ അടങ്ങിയ പാനീയം.
ആവശ്യമായ കാര്യങ്ങൾ
മുന്തിരിച്ചാറ് രണ്ടു കപ്പ്, ഓറഞ്ച് നീര് അര കപ്പ്, പൈനാപ്പിൾ നീര് അര കപ്പ്, ചെറു നാരങ്ങാ നീര് കാൽ കപ്പ്, പഞ്ചസാര പൊടിച്ചത് അര കപ്പ്, സോഡാ നാലു കപ്പ്, ഐസു കഷണം ആവശ്യത്തിന്.
ഉണ്ടാക്കുന്ന വിധം
* പഴച്ചാറുകൾ എല്ലാം ചേർത്ത് അതോടൊപ്പം പഞ്ചസാരയും ചേർത്തിളക്കുക.
* വിളന്പാൻനേരം ഇതിലേക്ക് നാലു കപ്പ് സോഡായും ഐസ് കഷണങ്ങളും ചേർത്തു വിളന്പാം. രാവിലത്തെ ആഹാരത്തിനൊപ്പം കഴിക്കാൻ പറ്റിയതാണ്.
മാട്ടിറച്ചി കബാബ്
ആവശ്യമായ കാര്യങ്ങൾ
പറ്റിച്ച മാട്ടിറച്ചി പൊടിച്ചെടുത്തത് 400 ഗ്രാം, സവോള അരിഞ്ഞത് മുക്കാൽ കപ്പ്, ഇഞ്ചി അരിഞ്ഞത് ഒരു ടീസ്പൂണ്, കുരുമുളകു പൊടി അര സ്പൂണ്, ചെറുനാരങ്ങാ നീര് ഒരു വലിയ സ്പൂണ്, ബ്രെഡ്- രണ്ട് കഷണം, ചീസ് ചുരണ്ടിയത് മൂന്നു വലിയ സ്പൂണ്, മുട്ട ഒന്ന്, വെണ്ണ രണ്ടു ടേബിൾ സ്പൂണ്, വറുക്കാനുള്ള എണ്ണ.
ഉണ്ടാക്കുന്ന വിധം
* ഒരു സ്പൂണ് എണ്ണ ചൂടാക്കി സവോളയും ഇഞ്ചിയും വഴറ്റുക. ഇതിലേക്ക് ഇറച്ചിയിട്ട് ഇളക്കുക.
* റൊട്ടി അല്പം വെള്ളത്തിൽ ഇട്ടു പിഴിഞ്ഞെടുക്കുക. ഇത് ഇറച്ചിയിൽ ചേർത്തിളക്കുക. ഇതിലേക്ക് ഉപ്പും കുരുമുളകും പീസ്, വെണ്ണ, മുട്ടയുടെ ഉണ്ണി എന്നിവ യോജിപ്പിച്ച് കുഴച്ചു നല്ലതുപോലെകബാബ് രൂപത്തിലാക്കിവയ്ക്കുക. ഏകദേശം 20 എണ്ണം ഉണ്ടാക്കാം.
* മുട്ടയുടെ വെള്ള മാറ്റിവച്ചതു നല്ലതുപോലെ പതപ്പിച്ചുവയ്ക്കുക.
* വറുക്കാനുള്ള എണ്ണ ചൂടാക്കി ഓരോ ഉരുളയും മുട്ടവെള്ളയിൽ മുക്കി വറുത്തുകോരുക. സോസ് കൂട്ടിയും അല്ലാതെയും കഴിക്കാം.
മീൻ റോസ്റ്റ്:
ആവശ്യമായ കാര്യങ്ങൾ
മീൻ കഷണങ്ങൾ അര കിലോ ഗ്രാം, സവോള അരിഞ്ഞത് മുക്കാൽ കപ്പ്, ടൊമാറ്റോ അരിഞ്ഞത് അര കപ്പ്, ഇഞ്ചി അരിഞ്ഞത് ഒരു വലിയ തവി, വെണ്ണ മൂന്നു തവി, മുളകുപൊടിയും കുരുമുളകുപൊടിയും ഓരോ വലിയ കരണ്ടി, മഞ്ഞൾ അര ടീസ്പൂണ്, ഉപ്പ്.
ഉണ്ടാക്കുന്ന വിധം
* മീൻ കഷണങ്ങൾ കഴുകിവയ്ക്കുക. മസാല പൊടികളും ഉപ്പും ചേർത്തിളക്കി മീനിൽ പുരട്ടി അര മണിക്കൂർ വയ്ക്കുക.
* ഓവൻ ചൂടാക്കിയിടുക. ബേക്ക് ചെയ്യാനുള്ള ഡിഷ് നെയ് തടവി വയ്ക്കുക. ബാക്കിയുള്ള വെണ്ണയിൽ ഇഞ്ചിയും ഉള്ളിയും ടൊമാറ്റോയും ചേർത്തിളക്കി വയ്ക്കുക.
* തയാറാക്കിയ ഡിഷിലേക്ക് മസാല പുരട്ടിയ മീൻ നിരത്തിവയ്ക്കുക. ഇതിനു മുകളിൽ തക്കാളിക്കൂട്ട് നിരത്തുക. ഇതു ചൂടാക്കിയിട്ടിരിക്കുന്ന ഓവനിൽവച്ച് ബേക്ക് ചെയ്യുക.
ഇത് ഒരു ഫുൾ മീൽ ആയും കഴിക്കാം.
തയാറാക്കിയത്: ഓമന ജേക്കബ്
ഈസ്റ്റർ രുചി
04:57 AM Mar 28, 2021 | Deepika.com