മിസ്റ്റർ എക്സ് 42 വയസ് കഴിഞ്ഞ സോഫ്റ്റ്വെയർ എഞ്ചിനീയർ ആണ്. മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ജോലിക്കു ശേഷം തിരികെ വീട്ടിലേക്കു കാറോടിച്ച് എത്തുമ്പോൾ വലതുകൈയിൽ വേദനയും തരിപ്പും അനുഭവപ്പെടുന്നത് അയാൾ ശ്രദ്ധിക്കാൻ തുടങ്ങി.
സംവേദനം പുനഃസ്ഥാപിക്കുന്നതിന് അദ്ദേഹത്തിന് തന്റെ തള്ളവിരലും ചൂണ്ടുവിരലും നടുവിരലും തുടർച്ചയായി ചലിപ്പിക്കേണ്ടതായി വരുന്നുണ്ടായിരുന്നു. ഇത് അധികമായും കമ്പ്യൂട്ടറിൽ ജോലിചെയ്യുമ്പോൾ ആണ് വർധിക്കുന്നതായി കണ്ടുതുടങ്ങിയത്. ഇത് സാവകാശം മിസ്റ്റർ എക്സിന്റെ മറ്റു ദൈനംദിന കാര്യങ്ങളിൽ ബുദ്ധിമുട്ടു സൃഷ്ടിക്കാൻ തുടങ്ങുകയായിരുന്നു.
മിസ്റ്റർ എക്സ് അത്യാവശ്യം ഗിറ്റാർ വായിക്കുമായിരുന്നു. കൈയുടെ വേദന മൂലം ഇടയ്ക്കിടെയുള്ള പ്രാക്ടീസിനോട് വിടപറയേണ്ടതായി വന്നു. വേദനയും തരിപ്പും തന്നെ വല്ലാതെ വിഷമിപ്പിക്കുന്നു എന്ന് മനസിലായപ്പോൾ മിസ്റ്റർ എക്സ് ഡോക്ടറിന്റെ സഹായം എത്രയും പെട്ടെന്ന് തേടുകയായിരുന്നു. തുടർന്നുള്ള ചികിത്സയ്ക്കിടയിൽ കാർപൽ ടണൽ സിൻഡ്രോം ആണെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്തു.
കാർപൽ ടണൽ
കാർപൽ ടണൽ സിൻഡ്രോം എന്നത് വ്യക്തികളിൽ വളരെ സാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ഉള്ളംകൈയുടെ അടിഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ശരീരഘടനയാണ് കാർപൽ ടണൽ.
റ്റെൻഡനുകളും മീഡിയൻ നാഡി എന്നറിയപ്പെടുന്ന നാഡിയും കാർപൽ ടണലിനു താഴെ കടന്നുപോകുന്നു.
തള്ളവിരൽ, ചൂണ്ടുവിരൽ, നീണ്ട വിരൽ, മോതിരവിരലിന്റെ പകുതി എന്നിവയ്ക്ക് മീഡിയൻ നാഡി സംവേദനക്ഷമത നൽകുന്നു.
കനാലിന്റെ വലുപ്പം കുറയുകയോ അല്ലെങ്കിൽ ഫ്ലെക്സർ റ്റെന്ഡനുകൾക്കു ചുറ്റുമുള്ള ലൂബ്രിക്കേഷൻ ടിഷ്യുവിന്റെ വീക്കത്തിന്റെ വലുപ്പം കൂടുകയോ ചെയ്യുക വഴി മീഡിയൻ നാഡിക്കു കംപ്രഷൻ സംഭവിക്കുന്നു.
വിരലിൽ മരവിപ്പ്, തരിപ്പ്
കാർപൽ ടണൽ എൻട്രാപ്മെന്റ് സിൻഡ്രോമിന്റെ മുഖമുദ്രയായ ന്യൂറോപതിക് ലക്ഷണങ്ങൾ (Neuropathic symptoms) ആയ തള്ളവിരൽ, ചൂണ്ടുവിരൽ, നീണ്ട വിരൽ, മോതിരവിരലിന്റെ പകുതി എന്നിവയിൽ മരവിപ്പ്, തരിപ്പ് അല്ലെങ്കിൽ കത്തുന്ന സംവേദനങ്ങൾ എന്നിവ രോഗിക്ക് അനുഭവപ്പെടുന്നു.
ചികിത്സിച്ചില്ലെങ്കിൽ...
ചികിത്സിച്ചില്ലെങ്കിൽ കൈയുടെ പേശികളിൽ ബലഹീനതയും അട്രോഫിയും സംഭവിച്ചെന്നു വരാം. കാർപൽ ടണൽ സിൻഡ്രോമിന്റെ മിക്ക കേസുകളുടെയും കാരണങ്ങൾ
അജ്ഞാതമാണ്. (തുടരും)
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
oommenarun@yahoo.co.in