*പണ്ടുനടന്ന സംഭവമാണെങ്കിലും ആരുംഇത് മാതൃകയാക്കരുത്* .
സ്ഥലത്തെ പ്രധാന ദിവ്യൻമാർ അംഗങ്ങളായ പഞ്ചനക്ഷത്ര ക്ലബിന്റെ വാർഷികം. ആഘോഷത്തിന്റെ അവസാനമുള്ള പ്രധാനചടങ്ങായ മദ്യസേവയും കഴിഞ്ഞ് വക്കീലും ഡോക്ടറും ഒരു കാറിൽ വീട്ടിലേക്ക് മടങ്ങുകയാണ്. ഈ അവസ്ഥയിലും കാറോടിച്ച് ശീലമുള്ള വക്കീലാണ് സാരഥി.
മുന്നിൽ അൽപം ദൂരെ പോലീസ് ബാരിക്കേഡ്!! Drink and drive വലിയ കുഴപ്പമാണ് എന്ന് ഇവർപറഞ്ഞു കേട്ടിട്ടുണ്ട്.!
പോലീസിന്റെ പേര് കേട്ടതും ഡോക്ടറുടെ കുടിരസം മാത്രമല്ല, പാതിബോധം തന്നെ പോയി. പക്ഷേ വക്കീൽ സുന്ദരമായി, വണ്ടി സൈഡാക്കി. രണ്ടു പേരും ഇറങ്ങി കാറിന്റെപിൻസീറ്റിൽ ചെന്നിരുന്നു.
പോലീസ് :
" ഈ കാറിന്റെ ഡ്രൈവർ എവിടെ?"
വക്കീൽ:" അയാൾ പോലീസിന്റെ പേര് കേട്ടതും ഓടിക്കളഞ്ഞു."
പോലീസ് :" ശരി.. ശരി. വണ്ടി മുമ്പോട്ടെടുക്കൂ'
വക്കീൽ :"ഞങ്ങൾ മദ്യപിച്ചിട്ടുണ്ട്. ഒരു കാരണവശാലും ഞങ്ങൾ മദ്യപിച്ച് ഡ്രൈവ് ചെയ്യില്ല'
എസ്.ഐ കൂട്ടത്തിൽ ഒരു കോൺസ്റ്റബിളിനെ വിട്ട് കാറോടിച്ച് അവരെ വീട്ടിൽ കൊണ്ടാക്കി. ഇപ്പോഴും പോലീസ് ആ ഡ്രൈവറെ അന്വേഷിച്ച് നടക്കുകയാണ്!
നർമ്മവിസ്താരം: അഡ്വ. ഡി.ബി. ബിനു