അത്യധ്വാനമൊന്നും ചെയ്യാതെ സുഖജീവിതം ആസ്വദിക്കാനാഗ്രഹിക്കുന്ന ഒരു ജനതയെയാണ് ഇവിടെ കാണുന്നത്. സന്പത്തു വേണ്ടതുപോലെ ഉണ്ടുതാനും. ഈ പരിതസ്ഥിതിയിൽ കൈയിലുള്ളവ എറിഞ്ഞുകളഞ്ഞു പുതുമയുള്ളതെന്തും വാങ്ങിവയ്ക്കാൻ ഇവർ ത്വര കാണിക്കുന്നു. അധികപ്പറ്റായ പൊരുളുകളുടെ ബാഹുല്യം സുമനസുകൾക്കു മനുഷ്യസേവനത്തിനു പ്രചോദനമാകുന്നതു നല്ല കാര്യം.
വിൻസന്റ് ഡി പോൾ, സാൽവേഷൻ ആർമി തുടങ്ങിയ സംഘടനകൾ രംഗത്തുണ്ട്. കാട്ടുതീയിൽ (ഓസ്ട്രേലിയയുടെ പല ഭാഗങ്ങളിലും ഭയങ്കരമായി പടർന്നുപിടിക്കാറുണ്ട്) വീടു നശിച്ചവർ, കുഴിമടിയന്മാരായി ഒരു ജോലിക്കും പോകാതെ ജീവിതം കഴിക്കുന്നവർ, പുരോഗതി പ്രാപിക്കാത്ത ആദിവാസികളുടെ ചില വിഭാഗങ്ങൾ, വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയവയാൽ ദുരിതം അനുഭവിക്കുന്നവർ... അങ്ങനെ പോകുന്നു സഹായം അർഹിക്കുന്നവരുടെ പട്ടിക. ഇവർക്കു പണം കൊടുത്തു തുണയ്ക്കുക മാത്രമല്ല, മാന്യമായി ജീവിക്കാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുക എന്നതും ചാരിറ്റി സന്നദ്ധ സേനകൾ ഏറ്റെടുക്കുന്ന ദൗത്യമാണ്. സർക്കാർ ഇവർക്ക് അംഗീകാരവും പ്രോത്സാഹനവും നൽകുന്നു.
സമൃദ്ധിയുടെ മടിത്തട്ടിൽ സുഖമായി കഴിയുന്നവർ ഒഴിവാക്കുന്നതെല്ലാം സംഘടനകൾ സംഭരിച്ചു വിൽപന നടത്തുന്നു. വിന്നീസ്, സാൽവോസ് തുടങ്ങിയ പേരുകളിൽ വിൽപനകേന്ദ്രങ്ങൾ ഓസ്ട്രേലിയൻ നഗരങ്ങളിൽ പലയിടത്തും കാണാം. ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മര സാധനങ്ങൾ തുടങ്ങിയവ വീടുകളിൽനിന്ന് അവർ നേരിട്ട് എടുത്തുകൊള്ളും. കൂടാതെ പ്രധാന സ്ഥലങ്ങളിൽ വളരെ വലുപ്പമുള്ള പെട്ടികൾ വച്ചിട്ടുണ്ട്. യാത്രചെയ്യുന്പോൾ കാർ നിർത്തി അവയിലേക്കു സാധനങ്ങൾ നിക്ഷേപിക്കാം.
സൗജന്യസേവനം നൽകാൻ സന്മനസുള്ള സ്ത്രീപുരുഷന്മാർ ധാരാളമുണ്ട്. മാസത്തിൽ നാലുമണിക്കൂറാണ് ഓരോരുത്തർ ഏറ്റെടുക്കുക. (ഓഡിറ്റിംഗിനും മറ്റും ശന്പളക്കാർ വേറെയുമുണ്ട്). രാജ്യത്താകമാനം വ്യാപിച്ചുകിടക്കുന്ന ഈ സേവനശൃംഖലകൾ ഈ ഭൂഖണ്ഡത്തിന് ഒരു അനുഗ്രഹംതന്നെ.
സിസിലിയാΩ പെരുബ്ബനാനി
cjperu5@gmail.com