നഗരത്തിലെ ക്ലബ്ബിൽ നടന്ന കുറ്റകൃത്യത്തെ സംബന്ധിച്ച് സാക്ഷി പറയാനാണ് നമ്പൂതിരി കോടതിയിലെത്തിയത്.
നമ്പൂതിരി : "ആ ക്ലബിൽ നടക്കുന്നത് തെമ്മാടികളുടെ കൂത്തരങ്ങാ ... മാനോം മര്യാദേം ലവലേശം ഉള്ളവരാരും ആ വഴി പോലും നടക്കില്ലാ...'
നമ്പൂതിരിയുടെ ഈ പരാമർശം പ്രതിഭാഗം അഭിഭാഷകനെ നന്നേ ചൊടിപ്പിച്ചു.
വക്കീൽ:
"വെറുതെ അനാവശ്യം പറയരുത് ... നിങ്ങൾക്ക് കഴിയുമോ അത് തെളിയിക്കാൻ ? മാനനഷ്ടത്തിനുകൂടി നിങ്ങൾ സമാധാനം പറയേണ്ടിവരും '
നമ്പൂതിരി : "നിർബന്ധമാണെങ്കിൽ ഞാനത് തെളിയിക്കാം...പിന്നെ എന്നെ നിങ്ങൾ കുറ്റപ്പെടുത്തരുത് ..'
വക്കീൽ : "എന്താ നിങ്ങൾ ഭീഷണിപ്പെടുത്തുകയാണോ? ധൈര്യമുണ്ടെങ്കിൽ തെളിയിക്കൂ... ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു.'
നമ്പൂതിരി: "നിങ്ങളേയും ഞാനവിടെ കണ്ടിട്ടുണ്ട്... ഇതിലും വലിയ തെളിവു വേണോ?' !
അഡ്വ. ഡി.ബി. ബിനു
തെളിവു മുന്നിൽത്തന്നെ !
07:11 AM Mar 21, 2021 | Deepika.com