ന്യൂറോ എന്നാൽ ഞരന്പ്. പതി എന്നാൽ രോഗം. ഞരന്പിന്റെ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന പൊതുവായ പദമാണ് ന്യൂറോപ്പതി. ഞരന്പിനു ചതവായാലും മറ്റ് അസുഖങ്ങളുടെ ഭാഗമായി ഞരന്പിനു ക്ഷതം വന്നാലും അതിനെല്ലാം ന്യൂറോപ്പതി എന്നാണു പറയുന്നത്. അതു വളരെ വിശാലമായ പദമാണ്.
ന്യൂറോപ്പതി പല തരത്തിലുണ്ട്. ഡയബറ്റിക് ന്യൂറോപ്പതി, പെരിഫറൽ ന്യൂറോപ്പതി, ഇസ്കിമിക് ന്യൂറോപ്പതി, ആൽക്കഹോളിക് ന്യൂറോപ്പതി...എന്നിങ്ങനെ. ഏറ്റവും കൂടുതൽ കാണപ്പെടുന്ന ന്യൂറോപ്പതിയാണ് ഡയബറ്റിക് ന്യൂറോപ്പതി. ഇത് പ്രമേഹ രോഗികളിൽ പകുതിയോളം പേരെ ബാധിച്ചേക്കാവുന്ന ഒന്നാണ്. ചിലർക്ക് ഇത് മിതമായേ ബാധിക്കാറുളളു.
ന്യൂറോളജിക്കൽ പരിശോധന< /b>
പക്ഷേ, പലർക്കും ഇതു സ്വയം പരിമിതപ്പെടുത്തുന്നതോ അല്ലെങ്കിൽ വിട്ടുമാറാത്ത വേദനയായോ ഒക്കെ അനുഭവപ്പെടാം. അതുകൊണ്ടു തന്നെ ഇതിന്റെ ശരിയായ രോഗനിർണയത്തിന് സമഗ്രമായ ക്ലിനിക്കൽ, ന്യൂറോളജിക്കൽ പരിശോധനകൾ ആവശ്യമാണ്. ന്യൂറോപ്പതിയുണ്ടാക്കുന്ന മറ്റ് അസുഖങ്ങൾ ഇല്ല എന്നും ഉറപ്പാക്കേണ്ടതുണ്ട്.
പ്രമേഹ ന്യൂറോപ്പതി< /b>
പ്രമേഹ ന്യൂറോപ്പതി നിയന്ത്രിക്കാവുന്നതാണ്. അനിയന്ത്രിതമായ പ്രമേഹത്തിന്റെ ഗുരുതരമായ സങ്കീർണതയാണ് പ്രമേഹ ന്യൂറോപ്പതി. ഉയർന്ന ബ്ലഡ് ഷുഗർ നിങ്ങളുടെ ശരീരത്തിലുടനീളമുള്ള നെർവ് ഫൈബറുകളെ കാലക്രമേണ നശിപ്പിക്കും
ഞരമ്പുകൾക്ക് വേണ്ടത്ര രക്തം ലഭിക്കാതെ< /b>
ഞരമ്പുകൾക്ക് വേണ്ടത്ര രക്തം ലഭിക്കാത്ത പ്രതിഭാസം - ന്യൂറോണൽ ഇസ്കെമിയ (Neuronal Ischemia) - പ്രമേഹ ന്യൂറോപ്പതിയുടെ ഒരു സ്വഭാവവിശേഷമാണ്. ഉയർന്ന അളവിലുള്ള ഗ്ലൂക്കോസിന്റെ അളവ് ഞരമ്പുകൾക്ക് നേരിട്ട് ആഘാതം സൃഷ്ടിച്ചേക്കാവുന്നതുമാണ്.
പ്രമേഹ ന്യൂറോപ്പതിയിൽ കലാശിച്ചേക്കാവുന്ന മാക്രോ വാസ്കുലർ അവസ്ഥകൾക്കു
( microvascular events) പുറമേ ഞരമ്പുകൾ വിതരണം ചെയ്യുന്ന ചെറിയ രക്തക്കുഴലുകൾക്കുള്ള (Vasa Nervosa) പരിക്കും മൂലമാണ് ഈ അവസ്ഥകൾ ഉണ്ടാകുന്നത്.
പ്രമേഹ പെരിഫറൽ ന്യൂറോപ്പതിയുടെ ലക്ഷണങ്ങളിൽ ഇനി പറയുന്നവ ഉൾപ്പെടാം. (ബാധിച്ച ഞരമ്പുകളെ ആശ്രയിച്ച്)
* തരിപ്പ് * മരവിപ്പ് (തീവ്രമായതോ അല്ലെങ്കിൽ ദീർഘകാലമായുള്ളതോ ആയ മരവിപ്പ് , പിന്നെ സ്ഥിരമായെന്നു വരാം)
* പുകച്ചിൽ എടുക്കുന്നപോലെയുള്ള പ്രതീതി (പ്രത്യേകിച്ചും വൈകുന്നേരങ്ങളിൽ) * വേദന
പാദങ്ങളിൽ ഞരമ്പുകൾ തകരാറിലാകുന്നത് കാൽ സംവേദനം നഷ്ടപ്പെടുന്നതിനിടയാക്കും. സംവേദനത്തിന്റെ അഭാവം മൂലം കാലിലെ പരിക്കുകളും വ്രണങ്ങളും തിരിച്ചറിയാൻ കഴിയാതെ വരും. ചില ആളുകളിൽ ഈ ലക്ഷണങ്ങൾ തീവ്രത കുറഞ്ഞാവും കാണപ്പെടുക; എന്നാൽ മറ്റുള്ളവർക്ക്, പ്രമേഹ ന്യൂറോപ്പതി വളരെ വേദനാജനകവും വിഷമകരവുമാകും. (തുടരും)
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
oommenarun@yahoo.co.in
പാദങ്ങളിലെ പരിക്കുകളും വ്രണങ്ങളും തിരിച്ചറിയാനാകാതെ..!
02:55 PM Jun 07, 2022 | Deepika.com