നിരവധി ബദൽ മെഡിസിൻ തെറാപ്പിസ്റ്റുകളും ഡോക്ടർമാരും നടുവേദനയുടെയും കഴുത്തുവേദനയുടെയും കൃത്യമായ കാരണം കൃത്യമായി വിലയിരുത്താതെ ചികിത്സാ വാഗ്ദാനം ചെയ്യുന്ന ശീലമുണ്ട്.
അത് ദുരന്തകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. സ്ഥിരമായ വേദന ഉണ്ടാക്കുന്ന അല്ലെങ്കിൽ കഴുത്ത് / കൈ എന്നിവയുടെ ചലന ബുദ്ധിമുട്ട് അല്ലെങ്കിൽ ബലഹീനത ഉണ്ടാക്കുന്ന ചില ഡിസ്ക് പ്രോലാപ്സുകളിൽ കീഹോൾ ശസ്ത്രക്രിയ വളരെ സഹായകരമാണ്.
സർജറി എപ്പോൾ?
യാഥാസ്ഥിതിക ചികിത്സകൾ ഫലവത്തായില്ലെങ്കിലും നിങ്ങളുടെ വേദന അസഹനീയവും നിങ്ങളെ നിഷ്ക്രയരാക്കുന്നതുമാണെങ്കിൽ സർജറി ഒരു ഓപ്ഷനായിരിക്കാം. കൈകളിലേക്കോ കാലുകളിലേക്കോ താഴേക്ക് പോകുന്ന അനുബന്ധ വേദനയോ മരവിപ്പോ ഉണ്ടാകുന്നതു പലപ്പോഴും നിങ്ങളുടെ നട്ടെല്ലിലെ ഞരമ്പുകൾ ഞെരുക്കപ്പെടുന്നത് മൂലമാണ്.
വീർത്തതോ തള്ളിനിൽക്കുന്നതോ ആയ ഡിസ്കുകൾ ചിലപ്പോൾ ഒരു സുഷുമ്നാ നാഡിക്ക് നേരെ വളരെ ദൃഢമായി അമർത്തി അതിന്റെ പ്രവർത്തനത്തെ ബാധിക്കും. ഈ അവസരത്തിൽ സർജറി ആവശ്യമായി വന്നേക്കാം. എംആർഐ എടുത്ത് ഇത് സ്ഥിതീകരിക്കാവുന്നതാണ്.
ന്യൂറോ സർജറി മുന്നേറ്റങ്ങൾ
ന്യൂറോ സർജറി സംബന്ധിച്ച മികച്ച മുന്നേറ്റങ്ങൾ നട്ടെല്ല് തകരാറുകൾ കൂടുതൽ ഫലപ്രദമായി ചികിത്സിക്കാൻ ഡോക്ടർമാരെ സഹായിക്കുന്നു. കീഹോൾ ശസ്ത്രക്രിയ താരതമ്യേന സുരക്ഷിതമായ പ്രക്രിയയാണ്, വിജയ നിരക്ക് 95% ൽ കൂടുതലാണ്.
ചില കഠിനമായ സന്ദർഭങ്ങളിൽ, രോഗബാധിത പ്രദേശത്ത് കൃത്രിമ ഇംപ്ലാന്റുകൾ സ്ഥാപിക്കേണ്ടതുണ്ട്. ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പുകൾ, ന്യൂറോ മോണിറ്ററിംഗ്, ഹൈ-ക്ലാസ് ഇംപ്ലാന്റുകൾ പോലുള്ള ലഭ്യമായ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച്, ഡിസ്ക് പ്രശ്നങ്ങൾക്കും അനുബന്ധ പ്രശ്നങ്ങൾക്കുമായുള്ള ശസ്ത്രക്രിയകൾ താരതമ്യേന സുരക്ഷിതവും ലളിതവുമായി ചെയ്യാവുന്നതാണ്. കൂടാതെ ആശുപത്രിവാസം വളരെകുറച്ച് ദിവസങ്ങളിലേക്ക് മിതപ്പെടുത്താൻ സാധിക്കും.
ബയോ മെറ്റീരിയൽ ഡെവലപ്മെന്റ്, കമ്പ്യൂട്ടർ സഹായത്തോടെയുള്ള ഇമേജ്-ഗൈഡഡ് ടെക്നോളജി, എല്ലിന്റെയും ഡിസ്കിന്റെയും മോളിക്യുലാർ ബയോളജി എന്നിവയിലെ കൂടുതൽ പുരോഗതികൾ നട്ടെല്ല് തകരാറുകൾ ചികിത്സിക്കുന്നതിനുള്ള വളരെ ശക്തമായ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനു സഹായകമായി.
വളർന്നുവരുന്ന സാങ്കേതികവിദ്യയുടെയും ജൈവിക പുരോഗതിയുടെയും ഈ സംയോജനം മൂലം ചെറിയ മുറിവുകൾ, സാധാരണ ടിഷ്യൂകൾക്ക് കുറഞ്ഞ ആഘാതം, വേഗത്തിലുള്ള രോഗശാന്തി സമയം, വേദന, നാഡീസംബന്ധമായ പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് തുല്യമോ മികച്ചതോ ആയ ആശ്വാസം, പ്രവർത്തന നിലയിലേക്ക് വേഗത്തിൽ മടങ്ങുക എന്നിവയ്ക്ക് വഴി ഒരുക്കിയിരിക്കുന്നു.
ആരോഗ്യകരമായ ശരീരഭാരം നിലനിർത്തിയാൽ...
ശസ്ത്രക്രിയ ആവശ്യമായി വന്നാലും ഇല്ലെങ്കിലും ആരോഗ്യകരമായ ജീവിതശൈലി നിങ്ങൾക്ക് ഭാവിയിൽ നല്ല മാറ്റങ്ങൾ വരുത്തും. നിങ്ങൾ ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുകയും പതിവായി വ്യായാമം ചെയ്യുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങളുടെ നട്ടെല്ലും ചുറ്റുമുള്ള ടിഷ്യുകളും ആരോഗ്യകരമായി തുടരാൻ നിങ്ങളെ സഹായിക്കും.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
oommenarun@yahoo.co.in