അധികം കട്ടിയുള്ള തലയിണകൾ ഉപയോഗിക്കാതിരിക്കുക. തലയിണ ഇല്ലാതെയും ഉറങ്ങാതിരിക്കുക. അധികം കട്ടിയില്ലാത്ത ചെറിയ തലയിണ അല്ലെങ്കിൽ സെർവിക്കൽ തലയിണ ഉപയോഗിക്കുക. കഴുത്തുവേദനയുള്ളവർക്കു സെർവൈക്കൽ പില്ലോ വളരെ ഫലപ്രദമാണ്. ഇതിന്റെ ഉപയോഗം മൂലം ഒരുപരിധി വരെ കഴുത്തുവേദന കുറയുന്നു. ഇത് ഓൺലൈൻ വഴി വാങ്ങാവുന്നതാണ്.
* ഒരിക്കലും ഇരുന്ന് ഉറങ്ങരുത് .
*ചലിക്കുന്ന വാഹനത്തിൽ ഒരിക്കലും ഉറങ്ങരുത്.
കഴുത്തിന്റെയും നട്ടെല്ലിന്റെയും വ്യായാമങ്ങൾ
പേശികളെ ശക്തിപ്പെടുത്തുന്നതിന് കഴുത്തിന്റെയും നട്ടെല്ലിന്റെയും വ്യായാമങ്ങൾ പതിവായി പരിശീലിക്കുക. കഴുത്തു മുന്നിലേക്കും പിന്നിലേക്കും ഇരു വശങ്ങളിലേക്കും മെല്ലെ ചലിപ്പിക്കുന്നതുവഴി കഴുത്തിന് അനുഭവിക്കുന്ന പിടിത്തം ശമിക്കുന്നു. ഇത് ദിവസേന 10-15 തവണ ചെയ്യുന്നതു നല്ലതാണ്.
വിശ്രമം, ഓയിൻമെന്റുകൾ
അസഹ്യമായ കഴുത്തുവേദനയുടെയും നടുവേദനയുടെ യും കാരണ ഘടകങ്ങളെക്കുറിച്ചുള്ള ശരിയായ ധാരണയും അവ ഒഴിവാക്കുന്നതും വളരെ അത്യാവശ്യമാണ്. ചികിത്സയിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണിത്. കടുത്ത വേദന ഉണ്ടെങ്കിൽ ശരിയായ വിശ്രമവും വേദനസംഹാരി ഓയിൻമെന്റുകളും മിക്ക കേസുകളിലും സഹായകമാകും.
വേദനയുടെ തുടക്കത്തിൽ...
നടുവുവേദന, കഴുത്തുവേദന എന്നിവയുടെ തുടക്കത്തിൽ തന്നെ ലളിതമായ വേദനസംഹാരികൾ, മസിൽ റിലാക്സന്റുകൾ തുടങ്ങിയ മരുന്നുകളും കഴിക്കുന്നത് ഫലപ്രദമാണ്.കൈയിലും വിരലിലും മരവിപ്പ് അല്ലെങ്കിൽ പുകച്ചിൽ ഉണ്ടെങ്കിൽ ചില മരുന്നുകൾ പ്രത്യേകമായി നൽകാം.
ഫിസിയോതെറാപ്പി
ഫിസിയോതെറാപ്പി, ഹീറ്റ് ആപ്ലിക്കേഷൻ, ഡീപ് ടിഷ്യു മസാജ്, അൾട്രാസൗണ്ട് അല്ലെങ്കിൽ ഇലക്്ട്രിക് സ്റ്റിമുലേഷൻ എന്നിവ സഹായിക്കും. വേദന കുറഞ്ഞുകഴിഞ്ഞാൽ, ശരിയായ വ്യായാമങ്ങൾ, യോഗ തുടങ്ങിയവ പേശികളെ സ്ട്രച്ച് ചെയ്യാ നും ശക്തിപ്പെടുത്താനും സഹായിക്കും. ഒട്ടുമുക്കാൽ വ്യക്തികളിലും കഴുത്തു നടുവ് അനുബന്ധ വേദനകൾ ഫിസിയോതെറാപ്പി മൂലം കുറയുന്നതായി കാണപ്പെടുന്നു. എന്നാൽ, ഡിസ്ക് പ്രൊലാപ്സ് മൂലമുള്ള വേദനകൾക്ക് ഫിസിയോതെറാപ്പി കൊണ്ട് ഫലം കണ്ടെന്നു വരില്ല.
തേയ്മാന ലക്ഷണങ്ങൾ
എന്നാൽ നിരന്തരമായ വേദനയോടനുബന്ധിച്ചു കൈകാലുകളിലേക്കു തരിപ്പ് അനുഭവപ്പെടുക, തളർച്ച അനുഭവപ്പെടുക എന്നത് കഠിനമായ തേയ്മാനത്തിന്റെ ലക്ഷണമാണ്. ഇങ്ങനെയുള്ള ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ എത്രയും വേഗം അടുത്തുള്ള ന്യൂറോ സ്പെഷലിസ്റ് ഡോക്ടറിനെ കാണേണ്ടത് അത്യാവശ്യമാണ്. കൂടുതൽ ചികിത്സ ആസൂത്രണം ചെയ്യുന്നതിന് മുമ്പ് ശരിയായി വിലയിരുത്തണം.
ചികിത്സയ്ക്കു മുന്പ്
ഇപ്പോൾ Xray, MRI സ്കാൻ, CT സ്കാൻ, NCS, EMG മുതലായ അത്യാധുനിക അന്വേഷണ രീതികളുണ്ട്. എപ്പോഴും ഓർക്കുക... ചികിത്സ ആസൂത്രണം ചെയ്യുന്നതിനുമുമ്പ് ആവശ്യമായ എല്ലാ പരിശോധനകളും നടത്തേണ്ടത് വളരെ പ്രധാനമാണ്. (തുടരും)
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
oommenarun@yahoo.co.in