കുട്ടികളിലാണ് ചെവിപഴുപ്പ് കൂടുതലായി കാണുന്നത്. ചെവി ശരിയായി വൃത്തിയാക്കി മരുന്ന ് ഒഴിക്കുന്നതിലൂടെ രോഗം സുഖപ്പെടുത്തുവാൻ സാധിക്കാറുണ്ട്. അത്തരം ചികിത്സ പ്രയോജനപ്പെടാത്തവരിൽ ടിംപാനോപ്ലാസ്റ്റി എന്ന സർജറിയും നിർദേശിക്കാറുണ്ട്.
അസ്ഥികളെ ബാധിച്ചുണ്ടാകുന്ന പഴുപ്പ്
ചെവിയിൽ നിന്നു തുടർച്ചയായും നീണ്ടു നിൽക്കുന്നതുമല്ലാത്ത വിധം പഴുപ്പ് വരുന്ന രീതിയിലുള്ള സുഷിരം കുട്ടികളെയെന്നപോലെ എല്ലാ പ്രായക്കാരേയും ബാധിക്കാവുന്നതാണ്.
ചെവിയുടെ സമീപത്തുള്ള അസ്ഥികളെ ബാധിച്ചുണ്ടാകുന്ന പഴുപ്പ് ഒട്ടുംതന്നെ സുരക്ഷിതമല്ലാത്ത അവസ്ഥയാണ്.
ആയുർവേദത്തിൽ
ചെവിയിൽ മരുന്നിറ്റിക്കുന്നതിനൊപ്പം കവിൾകൊള്ളുന്ന വിധമുള്ള മരുന്നുകളും ചെവിയിലെ വ്രണത്തെ ശുദ്ധമാക്കി ഉണക്കുന്ന തരത്തിലുള്ള പുകയേൽപ്പിക്കുന്നവിധമുള്ള മരുന്നുകളും ആയുർവേദത്തിന്റെ പ്രത്യേകതകളാണ്. ചൂർണ്ണം, കഷായം,ഗുളിക, നെയ്യ് എന്നീ രൂപത്തിലും ഔഷധങ്ങൾ ലഭ്യമാണ്.
പഞ്ഞി ചുരുട്ടി വച്ചാൽ..!
പഞ്ഞി ചുരുട്ടി ചെവിയുടെ ദ്വാരം അടച്ചുവെച്ച് കുളിച്ചാൽ വെള്ളം ചെവിക്കുള്ളിൽ കയറില്ലെന്ന് വിചാരിക്കുന്നവരുണ്ട്. പഞ്ഞിയുടെ പുറംവശം നനഞ്ഞു വെള്ളം അകത്തേക്ക് എത്തുമെന്ന് പറയേണ്ടതില്ലല്ലോ?
പോളിത്തീൻ പോലുള്ളവയിൽ പൊതിഞ്ഞ് ശരിയായി ചെവി അടച്ചുവച്ചു മാത്രം കുളിക്കുക.
ശക്തിയായി തുമ്മിയാൽ...
ഹിതമായ എണ്ണ മാത്രം തലയിൽ തേയ്ക്കുക. നീർവീഴ്ചയുണ്ടാകാതെ ശ്രദ്ധിക്കുക. ജലദോഷമോ കഫമോ ഉള്ളതിനെ ശക്തിയായി തുമ്മിയും ചീറ്റിയും കളയുവാൻ ശ്രമിക്കുന്നത്
നിലവിലുള്ള അണുബാധ കൂടുതൽ ഭാഗത്തേക്ക് ബാധിക്കുവാനേ ഉപകരിക്കൂ എന്ന് മനസിലാക്കുക.
കാറ്റും തണുപ്പും വെയിലും...
ചെവിയിലെ പഴുപ്പ് ചികിത്സിച്ചു മാറ്റാൻ അനുബന്ധ പ്രദേശങ്ങളിലെ കുഴപ്പങ്ങൾ കൂടി പരിഹരിക്കേണ്ടി വരുമെന്ന കാര്യവും ശ്രദ്ധിക്കുക. കാറ്റും തണുപ്പും വെയിലുമേൽക്കുന്നത് ദോഷംചെയ്യും. തണുത്തതോ ചൂടുള്ളതോ കുടിക്കുന്നതു പോലും ഇത്തരം ബുദ്ധിമുട്ടുകളെ വർധിപ്പിക്കുകയേയുള്ളൂ.
വിയർക്കുന്നതും അധികനേരം കുളിക്കുന്നതും
പല്ലുകൾക്കുളള രോഗവും ശരിയായി ചികിത്സിക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകണം. തുടർച്ചയായ തുമ്മലിന് കാരണമായ അലർജിക് റൈനൈറ്റിസും വാസോ മോട്ടോർ റൈനൈറ്റിസും ദീർഘനാൾ തുടരുന്നതും കർണപുടത്തിലുണ്ടാകുന്ന രോഗങ്ങൾക്ക് കാരണമാകാറുണ്ട്.
വിയർക്കുന്നതും അധികനേരം കുളിക്കുന്നതും നീരിറക്കമുണ്ടാകുന്നതും തൈര്, പാൽ തുടങ്ങിയവ ശീലിക്കുന്നതും രോഗവർധനയുണ്ടാക്കും. അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കുന്ന ചില ആന്റി ബയോട്ടിക്കുകളും കേൾവിശക്തിയെ ബാധിക്കാവുന്നതാണ്.
വിവരങ്ങൾ - ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481
ചെവിയിലെ പഴുപ്പ് ചികിത്സിച്ചു മാറ്റാൻ...
11:15 AM Apr 12, 2022 | Deepika.com