കംഗാരു മദർ കെയർ എന്തിന്?

02:23 PM Apr 05, 2022 | Deepika.com
ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ ആ​രോ​ഗ്യ​പരമായ നി​ല​നി​ല്‍​പ്പി​ന് ശ്വ​സ​നം, ര​ക്ത​ചം​ക്ര​മ​ണം എ​ന്നി​വ​യ്ക്കൊ​പ്പം പ്രാ​ധാ​ന്യ​മ​ര്‍​ഹി​ക്കു​ന്ന ഒ​ന്നാ​ണ് ശ​രീ​രോ​ഷ്മാ​വ്. ശ​രീ​ര ഭാ​രം കു​റ​ഞ്ഞും മാ​സം തി​ക​യാ​തെ​യും (37 ആ​ഴ്ച​ക​ള്‍​ക്ക് മു​ന്‍​പ്) ജ​നി​ക്കു​ന്ന ശി​ശു​ക്ക​ളി​ല്‍, ശ​രീ​രോ​ഷ്മാ​വ് നി​ശ്ചി​ത അ​ള​വി​ല്‍ ക്ര​മീ​ക​രി​ക്കു​ന്ന​ത് അ​വ​രു​ടെ ദീ​ര്‍​ഘ​കാ​ല അ​തി​ജീ​വ​ന​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

ഇ​തി​നു കൃ​ത്യ​മാ​യി ചൂ​ട് ന​ല്‍​കു​ന്ന ഇൻക്യുബേറ്റർ (Incubator )പോ​ലെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ വ​ള​രെ നാ​ളാ​യി പ്ര​ചാ​ര​ത്തി​ലു​ണ്ട്. പക്ഷേ, ഇ​ന്ത്യ​യെ പോ​ലെ​യു​ള്ള വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ല്‍, കംഗാരു മദർ കെയർ (Kangaroo Mother Care- KMC) പോ​ലെ​യു​ള്ള ചി​കി​ത്സാരീ​തി​ക​ള്‍​ക്ക് പ്ര​ചാ​രം ഏ​റിവ​രു​ന്നു.

തുടക്കം കൊളംബിയയിൽ

1970 ക​ളി​ല്‍ ‘കൊ​ളം​ബി​യ'​യി​ലാ​ണ് Skin to Skin Care എ​ന്ന രീ​തി ആ​ദ്യ​മാ​യി പ​രീ​ക്ഷി​ക്ക​പ്പെ​ട്ട​ത്. ഇൻക്യുബേറ്ററുക​ളു​ടെ ദൗ​ര്‍​ല​ഭ്യ​വും അ​ന്ന​ത്തെ ആ​ശു​പ​ത്രി​ക​ളി​ലെ തി​ര​ക്ക് മൂ​ല​മു​ള്ള അ​ണു​ബാ​ധ​യു​മാ​ണ് ഈ ​ക​ണ്ടു​പി​ടി​ത്ത​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.

ക്ര​മേ​ണ ഇ​തി​ന് പ്ര​ചാ​ര​മേ​റി. 1996 ല്‍ ​ഇ​റ്റ​ലി​യി​ല്‍ ന​ട​ന്ന ആ​ദ്യ അ​ന്താ​രാ​ഷ്്ട്ര ശി​ല്‍​പ്പ​ശാ​ല​യി​ല്‍ കംഗാരു മദർ കെയർ (Kangaroo Mother Care) എ​ന്ന പേ​ര് ആ​ദ്യ​മാ​യി അം​ഗീ​ക​രി​ക്കപ്പെട്ടു.

എ​ന്താ​ണ് കംഗാരു മദർ കെയർ?

അ​മ്മ കംഗാരു ത​ന്‍റെ ശ​രീ​രോ​ഷ്മാ​വ് കു​ഞ്ഞി​ന് അ​തേ​പ​ടി പ​ക​ര്‍​ന്നു ന​ല്‍​കി, ഊ​ര്‍​ജന​ഷ്ടം കു​റ​യ്ക്കു​ക​യും ശ​രീ​ര​ഭാ​രം കൂ​ട്ടു​ക​യും ചെ​യ്യു​ന്ന അ​തേ രീ​തി​യാ​ണ് മ​നു​ഷ്യ​ക്കു​ഞ്ഞു​ങ്ങ​ളി​ലും പ്ര​യോ​ഗി​ക്കു​ന്ന​ത്.

അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റെയും ത്വ​ക്കു​ക​ള്‍ ചേ​ര്‍​ന്നി​രി​ക്കുന്ന വി​ധ​ത്തി​ല്‍ പ​രി​ച​രി​ക്കു​ന്ന രീ​തി​യാ​ണ് കംഗാരു മദർ കെയർ.

കംഗാരു മദർ കെയർ - പ്ര​ധാ​ന ഘടകങ്ങൾ

1) കു​ഞ്ഞി​ന്‍റെ​യും പ​രി​ച​രി​ക്കു​ന്ന ആ​ളു​ടേ​യും ത്വ​ക്കു​ക​ള്‍ ത​മ്മി​ല്‍ ചേ​ര്‍​ന്നി​രി​ക്കു​ന്ന അ​വ​സ്ഥ.
(Skin to Skin Contact)
2) കു​ഞ്ഞി​ന് മു​ല​പ്പാ​ല്‍ മാ​ത്രം ന​ല്‍​ക​ല്‍.
( Exclusive Breast Feeding)
3) വീ​ട്ടി​ലും കംഗാരു മദർ കെയർ തു​ട​രു​ന്ന​തി​നു​ള്ള
മാ​ന​സി​ക ത​യാ​റെ​ടു​പ്പ്.(Psychological Support for the Family Members)

കംഗാരു മദർ കെയർ ആ​ര്‍​ക്കെ​ല്ലാം ?

ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​ല്ലെ​ങ്കി​ല്‍ 2.5 കിലോഗ്രാമിൽ(2500 gm) യി​ല്‍ കു​റ​വ് ഭാ​ര​മു​ള്ള എ​ല്ലാ കു​ഞ്ഞു​ങ്ങ​ള്‍​ക്കും കംഗാരു മദർ കെയർ ന​ല്‍​കാ​വു​ന്ന​താ​ണ്. സ​ങ്കീ​ര്‍​ണ ചി​കി​ത്സ​ക​ള്‍ ആ​വ​ശ്യ​മു​ള്ള കു​ഞ്ഞു​ങ്ങ​ള്‍​ക്കും അ​തീ​വ ശ്ര​ദ്ധ ന​ല്‍​കി കംഗാരു മദർ കെയർ ന​ല്കാ​ന്‍ ക​ഴി​യും.

എപ്പോൾ മുതൽ?

കു​ഞ്ഞു​ങ്ങ​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യും തൂ​ക്ക​വും അ​നു​സ​രി​ച്ച് ജ​നി​ച്ച ദി​വ​സം മു​ത​ലോ, അ​തി​ന​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലോ കംഗാരു മദർ കെയർ തു​ട​ങ്ങാ​വു​ന്ന​താ​ണ്. (തുടരും)

വി​വ​ര​ങ്ങ​ൾ: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ.