+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വായ്നാറ്റത്തിനു പരിഹാരമുണ്ടോ?

വായ്നാറ്റത്തിനു പിന്നിൽ * പല്ലിലും മോണയിലും വായ്ക്കുള്ളിലും പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണവസ്തുക്കൾ കാരണമുള്ള ബാക്ടീരിയ * പുകയില ഉൽപ്പന്നങ്ങൾ, പുകവലി* ശരിയായി വൃത്തിയാക്കാത്ത വായ* ദന്
വായ്നാറ്റത്തിനു പരിഹാരമുണ്ടോ?
വായ്നാറ്റത്തിനു പിന്നിൽ
* പല്ലിലും മോണയിലും വായ്ക്കുള്ളിലും പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണവസ്തുക്കൾ കാരണമുള്ള ബാക്ടീരിയ
* പുകയില ഉൽപ്പന്നങ്ങൾ, പുകവലി
* ശരിയായി വൃത്തിയാക്കാത്ത വായ
* ദന്തരോഗങ്ങൾ
* വായ വരൾച്ച,
* പ്രമേഹം
* കുടൽ രോഗങ്ങൾ
* അർശസ്
* ചില മരുന്നുകൾ
*വായ്ക്കുള്ളിലെ അണുബാധ
* ടോൺസിലൈറ്റിസ്
* സൈനസൈറ്റിസ്
തുടങ്ങിയവയാണ് വായനാറ്റം ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ. വർധിച്ചാൽ ചീഞ്ഞ മുട്ടയുടെ മണം പോലെയാണ് വായ്നാറ്റം അനുഭവപ്പെടുന്നത്.

ശരിയായി പല്ലുതേക്കാം

ശരിയായി പല്ലുതേയ്ക്കുക, ഭക്ഷണാവശിഷ്ടങ്ങൾ മാറ്റി വായ വൃത്തിയാക്കുക, വായ ഈർപ്പമുള്ളതാക്കി സംരക്ഷിക്കുക എന്നിവയാണ് വായനാറ്റം മാറ്റുന്നതിനുള്ള പരിഹാരമാർഗം.

സോഫ്റ്റ് ബ്രഷ് ഉപയോഗിക്കാം

സോഫ്റ്റ് അഥവാ മൃദുവായ ബ്രഷുകൾ പല്ല് തേയ്ക്കുന്നതിന് ഉപയോഗിക്കുക. മൂന്നുമാസമാകുമ്പോഴോ അതിനുമുമ്പുതന്നെ ബ്രഷിന്‍റെ ബ്രിസിൽസ് വളഞ്ഞു തുടങ്ങുമ്പോഴോ ബ്രഷ് മാറ്റുക.

പല്ല് കുത്തുന്പോൾ ശ്രദ്ധിക്കുക...

മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിച്ച് പല്ലു കുത്തുന്നത് നല്ലതല്ല. പ്രത്യേക നൂൽ ഉപയോഗിച്ച് ഫ്ളോസിംങ് ചെയ്യുകയാണ് വേണ്ടത്.

വേപ്പിന്‍റെ ഇലയുടെ തണ്ട് ഉപയോഗിച്ച് ഭക്ഷണ ശകലങ്ങൾ സൂക്ഷ്മതയോടെ മാറ്റുന്നത് വായ്ക്കുള്ളിൽ ബാധിക്കാനിടയുള്ള അണുബാധയേയുമകറ്റുന്നു.

കവിൾ കൊള്ളുന്നത്

ചൂടാക്കി തണുപ്പിച്ച വെള്ളം, കഷായങ്ങൾ, ആട്ടിയ വെളിച്ചെണ്ണ എന്നിവ കവിൾ കൊള്ളുന്നതും, വായ അധികമായി ഉണങ്ങുന്നുണ്ടെങ്കിൽ അതിന്‍റെ കാരണം കണ്ടെത്തി ചികിത്സ ചെയ്യുന്നതും അനിവാര്യമാണ്.

ദഹനപ്രശ്നങ്ങൾ...

ഗ്യാസ്ട്രോ ഇസോഫാജിയൽ റിഫ്ളക്സ് ഡിസീസ് അഥവാ ജി.ഇ.ആർ.ഡി പോലുള്ള ചില ദഹനപ്രശ്നങ്ങൾ കാരണം ആമാശയത്തിൽ നിന്നു ശരിയായി ദഹിക്കാത്ത ഭക്ഷണവും ആസിഡും ദഹനരസങ്ങളും ഏമ്പക്കത്തിനൊപ്പം പുറം തള്ളുന്നതും വായ്നാറ്റത്തിന് കാരണമാകാറുണ്ട്.
(തുടരും)

വിവരങ്ങൾ - ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481