ഓസ്കർ 94-മത് അവാർഡ് നിശയിൽ മികച്ച നടനുള്ള അവാർഡ് നേടിയ വിൽ സ്മിത്ത് അവതാരകനെ വേദിയിൽ കയറി തല്ലിയത് വലിയ വാർത്ത സൃഷ്ടിച്ചിരിക്കുന്നു. വിൽ സ്മിത്തിന്റെ ഭാര്യ ജാഡ പിങ്കെറ്റ് സ്മിത്തിന്റെ രോഗാവസ്ഥയെ പരാമർശിച്ചു അവതാരകൻ ക്രിസ് റോക്ക് നടത്തിയ കമന്റാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്.
ജാഡ പിങ്കെറ്റിന്റെ മൊട്ടത്തലയെ പരാമർശിച്ചാണ് അവതാരകൻ പരിഹസിച്ചത്. പരിഹാസം കേട്ടു രോഷാകുലനായ വിൽ സ്മിത്ത് ആദ്യം തന്റെ ഭാര്യയുടെ പേരു പറയുന്നത് നിർത്താൻ ആക്രോശിക്കുകയും തുടർന്നു വേദിയിലേക്കു കയറി ക്രിസ് റോക്കിനെ തല്ലുകയുമായിരുന്നു. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അവതാരകനെ തല്ലിയതിനു വിൽ സ്മിത്ത് മാപ്പ് പറഞ്ഞെങ്കിലും സംഭവത്തിന്റെ അലയൊലികൾ അവസാനിച്ചിട്ടില്ല.
എന്താണ് അലോപേഷ്യ?
തലയിലെ മുടി കൊഴിഞ്ഞുപോകുന്ന രോഗം ബാധിച്ചിട്ടുള്ളതാണ് ജാഡ പിങ്കെറ്റിനെ മൊട്ടത്തലച്ചി എന്നു കൊമേഡിയൻ കൂടിയായ അവതാരകൻ ക്രിസ് റോക്ക് പരിഹസിക്കാൻ കാരണമായത്. 2018ൽ ജേഡ് പിങ്കെറ്റ് തന്നെയാണ് തനിക്ക് അലോപേഷ്യ എരിയറ്റ എന്ന രോഗം ബാധിച്ചിരിക്കുന്നതായി വെളിപ്പെടുത്തിയത്. വട്ടം വട്ടം തലയിലെയും മുഖത്തെയുമൊക്കെ രോഗം കൊഴിഞ്ഞുപോകുന്ന രോഗമാണ് അലോപേഷ്യ.
യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് പറയുന്നതനുസരിച്ച്, നമ്മുടെ രോഗപ്രതിരോധ സംവിധാനം രോമകൂപങ്ങളെ ആക്രമിക്കുകയും മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് അലോപേഷ്യ ഏരിയറ്റ.
മുടി സാധാരണയായി നാലിലൊന്നു വലിപ്പമുള്ള ചെറിയ, വൃത്താകൃതിയിലുള്ള ഭാഗങ്ങളായി കൊഴിയുന്നു, എന്നാൽ ചില സന്ദർഭങ്ങളിൽ, മുടി കൊഴിച്ചിൽ കൂടുതൽ വ്യാപകമാകും. ഈ രോഗമുള്ള ഭൂരിഭാഗം ആളുകളും ആരോഗ്യവാന്മാരും മറ്റു ലക്ഷണങ്ങളൊന്നും ഇല്ലാത്തവരുമാണ്.
അലോപേഷ്യയുടെ കാരണം
അലോപേഷ്യ ഏരിയറ്റയിൽ, രോഗപ്രതിരോധവ്യവസ്ഥ രോമകൂപങ്ങളെ തെറ്റായി ആക്രമിക്കുകയും മുടികൊഴിച്ചിൽ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. രോഗപ്രതിരോധ സംവിധാനം നടത്തുന്ന ആക്രമണത്തിനു കാരണം എന്തെന്നു ഗവേഷകർക്ക് ഇനിയും പൂർണമായി മനസിലായിട്ടില്ല. ഒരുപക്ഷേ ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങൾ ഒരു പങ്ക് വഹിക്കുന്നുണ്ടാകാമെന്നാണ് അവർ കരുതുന്നത്.
മൂന്നുതരം
അലോപേഷ്യ ഏരിയറ്റ മൂന്നു തരത്തിലുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
പാച്ചി: ഏറ്റവും സാധാരണമായ തരത്തിൽ, തലയോട്ടിയിലോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലോ ഉള്ള ഒന്നോ അതിലധികമോ നാണയ വലുപ്പത്തിലുള്ള വട്ടത്തിൽ മുടി കൊഴിച്ചിൽ സംഭവിക്കുന്നു.
ടോട്ടാലിസ്: ഇത്തരത്തിലുള്ള ആളുകൾക്ക് അവരുടെ തലയോട്ടിയിലെ മുഴുവൻ അല്ലെങ്കിൽ മിക്കവാറും എല്ലാ രോമങ്ങളും നഷ്ടപ്പെടും.
യൂണിവേഴ്സലിസ്: ഇതു വളരെ അപൂർവമായ ഇനമാണ്, തലയോട്ടിയിലും മുഖത്തും ശരീരത്തിന്റെ ബാക്കി ഭാഗങ്ങളിലും പൂർണമായോ ഏതാണ്ട് പൂർണമായോ മുടി കൊഴിയുന്നു.
ജാഡയുടെ അവസ്ഥ
2018ലെ റെഡ് ടേബിൾ ടോക്ക് സീരീസിലാണ് നടി ജാഡ പിങ്കെറ്റ് സ്മിത്ത് തന്റെ അവസ്ഥയെക്കുറിച്ച് ആദ്യമായി പരസ്യമായി വെളിപ്പെടുത്തിയത്. അലോപേഷ്യ ആദ്യമായി തുടങ്ങിയപ്പോൾ അതു കൈകാര്യം ചെയ്യുന്നതു ഭയപ്പെടുത്തുന്നതായിരുന്നുവെന്ന് അവർ പറഞ്ഞു.
കുളിക്കുമ്പോൾ ഒരു പിടി മുടിയോളം തനിക്കു നഷ്ടപ്പെടുമായിരുന്നു. തുടർന്നാണ് മുടി വെട്ടാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു. 2021 ജൂലൈയിലാണ് താരം തന്റെ ഷേവ് ചെയ്ത ഹെയർ സ്റ്റൈൽ അവതരിപ്പിച്ചത്.