ഓസ്ട്രേലിയ സമൃദ്ധിയുടെ നാടാണ്. സാന്പത്തിക ഭദ്രതയാസ്വദിക്കുന്ന ജനത. വാർധക്യകാല സുരക്ഷയും വേണ്ടുവോളം. ജനജീവിതം ഏറ്റം സുഗമവും സുഖകരവുമാക്കാൻ ആത്മാർഥമായി പ്രവർത്തിക്കുന്ന സർക്കാരിന്റെ സംരക്ഷണവലയത്തിലാണ് പൗരന്മാർ. എന്നാൽ, ഒരാൾ മറ്റൊരാളുടെ വ്യക്തിജീവിതത്തിലേക്കു കടന്നുകയറുകയില്ല! ഈ ’മര്യാദപാലനം’ തലമുറകളായി ഇവർ കാത്തുസൂക്ഷിക്കുന്നു. നമ്മെപ്പോലെ കൂടിച്ചേർന്നും ഇടപഴകിയും ഒരു സമൂഹമായി ജീവിക്കുന്നത് എത്രയോ മനോഹരമായ രീതിയാണ്. പിണക്കവും കുടിപ്പകയും കിടമത്സരങ്ങളും നമുക്കിടയിൽ തലപൊക്കാറുണ്ട്; വാസ്തവം.
എന്തുതന്നെയായാലും ഒരു ആപത്തുനേരത്ത് സഹജീവികൾ ഓടിയണയുന്നു. കൊറോണ ചുറ്റിയടിക്കുന്ന ഇന്നത്തെ ചുറ്റുപാടിൽ പറ്റുന്നിടത്തോളം ധാർമിക പിന്തുണയെങ്കിലും നൽകുന്നവരാണ് ഏറെയും. അത് എത്രയോ നന്ന്!
ഇവിടെ അങ്ങനെയല്ല. ഓരോരുത്തരും അവരവരുടെ വഴിക്ക്. കൊറോണയ്ക്കു മുൻപുപോലും അസാമാന്യ മര്യാദയുടെ പേരിൽ സാമാന്യ അകലം പാലിക്കുന്ന കൊച്ചുകൊച്ചു ദ്വീപുകളാണ് വ്യക്തികളും കുടുംബങ്ങളും.
എന്റെ അയൽപക്കത്തു താമസിച്ചിരുന്നത് എഡ്ന എന്നു പേരുള്ള ഒരു ഇംഗ്ലീഷുകാരിയാണ്. അവരും ഞാനും ഉറ്റ ചങ്ങാതികളായി. ഒരിക്കൽ അവരുടെ സ്നേഹിതയുടെ പതിനഞ്ചു വയസുള്ള മകൻ പെട്ടെന്നു മരിച്ചു. കുട്ടി തന്നെ ഓമനിച്ചുവളർത്തിയിരുന്ന പാന്പിന്റെ കടിയേറ്റാണു മരണം. അസ്വസ്ഥയായ എഡ്ന അവരുടെ വീട്ടിലേക്കു പോകാൻ പ്ലാനിടുകയാണ്. ഞാനുംകൂടെ ചെല്ലാമെന്നു പറഞ്ഞപ്പോൾ സംശയമില്ലാതെ അവർ പറഞ്ഞു. "You cant'. You are not invited, Cecilia'
ഓസ്ട്രേലിയൻ സൊസൈറ്റിയിൽ ഞാനും ഒരു ദ്വീപ് എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു.