ചിക്കൻ കട്സു
ചേരുവകൾ
എല്ലും തൊലിയും നീക്കിയ
ചിക്കൻ ബ്രസ്റ്റ് പാതികൾ - അര ഇഞ്ച് കനമുള്ള നാലെണ്ണം
ഉപ്പ്, കുരുമുളക് - പാകത്തിന്
മൈദ - രണ്ട് ടേബിൾ സ്പൂണ്
മുട്ട (അടിച്ചത്)- ഒരെണ്ണം
റൊട്ടിപ്പൊടി - ഒരു കപ്പ്
എണ്ണ - വറുക്കാൻ
തയാറാക്കുന്ന വിധം
ചിക്കൻ ബ്രസ്റ്റിന്റെ ഇരുവശത്തും ഉപ്പും കുരുമുളകുപൊടിയും പുരട്ടിവയ്ക്കുക. മൈദയും മുട്ടയും റൊട്ടിപ്പൊടിയും പ്രത്യേകം പ്ലേറ്റുകളിൽ എടുത്തുവയ്ക്കുക. ചിക്കൻ ബ്രസ്റ്റ് മൈദയിൽ ഇട്ട് പിടിപ്പിക്കുക. അധികമുള്ള മാവ് കുടഞ്ഞു കളഞ്ഞ് മുട്ട അടിച്ചതിൽ മുക്കി, റൊട്ടിപ്പൊടിയിൽ ഉരുട്ടി ചൂട് എണ്ണയിൽ ഇട്ട് വറുത്ത് കോരുക.
യാക്കി സോബാ ചിക്കൻ
ചേരുവകൾ
എള്ളെണ്ണ - ഒരു ടീസ്പൂണ്
കനോലാ ഓയിൽ - ഒരു ടേബിൾ സ്പൂണ്
ചില്ലി പേസ്റ്റ് - രണ്ട് ടേബിൾ സ്പൂണ്
വെളുത്തുള്ളി (പൊടിയായരിഞ്ഞത്) - രണ്ട് അല്ലി
എല്ല് നീക്കിയ ചിക്കൻ ബ്രസ്റ്റ്
പകുതികൾ (ഒരിഞ്ച് ക്യൂബുകൾ ആക്കിയത്) - നാലെണ്ണം
സോയാസോസ് - അര കപ്പ്
സവാള (നീളത്തിൽ അരിഞ്ഞത്) - ഒരെണ്ണം
കാബേജ് (ഇടത്തരം വലുപ്പം) - പകുതി
കാരറ്റ് (ചെറുതായരിഞ്ഞത്) - രണ്ടെണ്ണം
നൂഡിൽസ് (വേവിച്ച് വെള്ളം ഉൗറ്റിയത്) - എട്ട് ഒൗൺസ്
തയാറാക്കുന്ന വിധം
ഒരു വലിയ പാനിൽ എള്ളെണ്ണയും കനോലാ ഓയിലും ചില്ലി പേസ്റ്റുമിട്ട് 30 സെക്കന്റ് ഇളക്കി വറുക്കുക. വെളുത്തുള്ളി അരിഞ്ഞതിട്ട് 30 സെക്കന്റ് കൂടി ഇളക്കി വറുക്കുക. ചിക്കൻ ബ്രസ്റ്റും കാൽ കപ്പ് സോയാസോസും ചേർത്ത് അഞ്ചു മിനിറ്റ് ഇളക്കി വറുത്ത് വാങ്ങിവയ്ക്കുക.
ഒരു പാനിൽ ചെറുതായരിഞ്ഞ സവാള, കാബേജ്, കാരറ്റ് എന്നിവയിട്ട് 2-3 മിനിറ്റ് ഇളക്കി വറുക്കുക. മിച്ചമുള്ള സോയാസോസും ചേർക്കാം. വേവിച്ച നൂഡിൽസും ചിക്കൻ മിശ്രിതവും ചേർത്ത് യോജിപ്പിക്കുക. യാക്കി സോബാ ചിക്കൻ റെഡി.
ഇന്ദു നാരായണ്