കാശുണ്ടാക്കിയ വഴി കേട്ടാല്‍ ഞെട്ടും
ഐവി എങ്ങനെയാണ് കാശുണ്ടാക്കിയതെന്നു കേട്ടാല്‍ എല്ലാവരുമൊന്നും ഞെട്ടും. പെയിന്റിംഗിലൂടെയാണ് ഐവി കാശുണ്ടാക്കുന്നത്.ഇതുവരെ 15 ലക്ഷം രൂപയോളം ഇങ്ങനെ ഐവി സമ്പാദിച്ചു കഴിഞ്ഞു.
ഉടമ ലിസ കൈറ്റ്, ഐവിയെ അവള്‍ക്ക് രണ്ട് വയസ്സുള്ളപ്പോള്‍ മുതല്‍ പെയിന്റ് ചെയ്യാന്‍ പഠിപ്പിക്കാന്‍ തുടങ്ങിയതാണ്.എത്ര പെട്ടെന്നാണ് അവള് അത് പഠിച്ചെടുത്തതതെന്ന് ശ്രദ്ധിച്ച ലിസ, അക്രിലിക് പെയിന്റിംഗിലേക്ക് മാറുന്നതിന് മുമ്പ് വാട്ടര്‍ കളര്‍ തുടങ്ങിയ വ്യത്യസ്ത തരം പെയിന്റുകള്‍ ഉപയോഗിച്ച് അവളെ പരിശീലിപ്പിച്ചിരുന്നു.
'അവളെ എങ്ങനെ പെയിന്റ് ചെയ്യണമെന്ന് പഠിപ്പിക്കാന്‍ അധിക സമയം വേണ്ടിവന്നില്ല, അവള് ഒരാഴ്ചയ്ക്കുള്ളില്‍ തനിയെ പെയിന്റിംഗ് ആരംഭിച്ചു വെന്ന് ലിസ പറയുന്നു.
ഐവി മിടുക്കിയാണ്
'പ്രായപൂര്‍ത്തിയായ എന്റെ കുട്ടികള്‍ സന്ദര്‍ശിക്കാന്‍ വരുമ്പോള്‍ അവരെ ആകര്‍ഷിക്കാന്‍ ഫ്രിഡ്ജില്‍ നിന്ന് ബിയര്‍ എടുക്കാന്‍ ഞാന്‍ അവളെ ആദ്യം പരിശീലിപ്പിച്ചു, അവിടെ നിന്നാണ് അവൾ പല തന്ത്രങ്ങളും പഠിക്കാൻ തുടങ്ങി.
ഇരിക്കുക, ഉരുട്ടുക, കുലുക്കുക എന്നിങ്ങനെയുള്ള നിര്‍ദേശങ്ങള്‍ അവള് ചെയ്യും. തുണി കഴുകല്‍ എങ്ങനെ ക്രമീകരിക്കാമെന്നും എന്റെ ജാക്കറ്റ് അഴിച്ചുമാറ്റാമെന്നും പുറത്തുപോയി വന്നാൽ അവളുടെ കാലുകള്‍ തുടയ്ക്കാമെന്നും ബാങ്കില്‍ നാണയങ്ങള്‍ ഇടാമെന്നും അവള് പഠിച്ചു.ഓസ്ട്രേലിയന്‍ ഷെപ്പേര്‍ഡ ഇനത്തില്‍പെട്ട ഐവിയുടെ പെയിന്റിംഗുകള്‍ക്ക് 'മെറിംഗു്, ജംഗിള്‍ ക്യാറ്റ്' ഇങ്ങനെ നിരവധി പേരുകളുണ്ട.
ആവശ്യക്കാര്‍ ഏറെ
ഐവിയുടെ ഓരോ പെയിന്റിംഗുകള്‍ക്കും ആവശ്യക്കാരായി നിരവധി പേരാണ് എത്തുന്നത്. ഓരോ ചിത്രങ്ങളുടെയും വിലയില്‍ വ്യത്യാസമുണ്ട്. ഇതുവരെ വിറ്റു പോയതില്‍ അവളുടെ ഏറ്റവും ചെലവേറിയ കലാസൃഷ്ടി 36500 രൂപയുടേതാണ്. സ്വയം ഒരു കലാകാരിയല്ലെങ്കിലും, ലിസ തന്റെ നായ്ക്കുട്ടി സൃഷ്ടിക്കുന്ന കലയെ ഇഷ്ടപ്പെടുന്നു, ഐവിയ്ക്ക് ആഴ്ച്ചയില്‍ അഞ്ച് ദിവസവും പെയിന്റിംഗുണ്ട്. ഞങ്ങള്‍ അവളുടെ പെയിന്റിംഗുകള്‍ ലോകമെമ്പാടും വില്‍ക്കുന്നുണ്ട്. അവളുടെ ഒരു പെയിന്റിംഗ് എത്രപേര്‍ക്ക് വേണമെന്നത് എന്നെ അതിശയിപ്പിക്കുന്നുവെന്നും ലിസ പറഞ്ഞു.
ചാരിറ്റിക്ക്
ഐവിയുടെ കലാസൃഷ്ടികളില്‍ നിന്നുള്ള ലാഭം ലിസ അവരുടെ പ്രദേശത്തെ പ്രാദേശിക ചാരിറ്റികള്‍ക്കും ഫുഡ് ബാങ്കുകള്‍ക്കും സംഭാവന ചെയ്യുകയാണ് ചെയ്യുന്നത്. ഐവിയെ സംബന്ധിച്ചിടത്തോളം പെയിന്റിംഗ് വളരെ രസകരമാണ്; അവള് പോസിറ്റീവ് റൈന്‍ഫോഴ്സ്മെന്റ് ഉപയോഗിച്ച് പരിശീലിപ്പിക്കുകയും ലോകത്തിന് നല്ലത് നല്‍കുകയും ചെയ്യുന്നു.
ഐവിയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടെന്നുമാണ് ലിസയുടെ അഭിപ്രായം.
അവള് തിരക്കിലായിരിക്കുന്നിടത്തോളം, അവള് സന്തോഷവതിയാണ്,പെയിന്റിംഗിനു പുറമേ അവള് ദിവസവും അഞ്ച് മൈല്‍ നടക്കുമെന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നുണ്ട്. കാരണം അവളുടെ ആരോഗ്യവും ഞങ്ങള്‍ക്ക് പ്രധാനമാണ്.