ഭക്തര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി മകരവിളക്ക് ദര്‍ശനത്തിന് സന്നിധാനം സജ്ജമാണെ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ അറിയിച്ചു. 75,000 അയ്യപ്പഭക്തരെയാണ് മകരവിളക്ക് ദര്‍ശനത്തിന് പ്രതീക്ഷിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും മകരവിളക്ക് ദര്‍ശനം. അതുകൊണ്ടു തന്നെ പര്‍ണശാലകള്‍ ഇക്കൊല്ലം അനുവദിച്ചിട്ടില്ല. കെട്ടിടങ്ങള്‍ക്ക് മുകളിലും മരങ്ങളിലും കയറി മകരജ്യോതി കാണാനുള്ള ശ്രമവും വിലക്കിയിട്ടുണ്ട്.
പോലീസിന്റെ കനത്ത സുരക്ഷാ വലയത്തിലാണ് ശബരിമല സന്നിധാനവും പമ്പയുമെല്ലാം. മകരജ്യോതി ദൃശ്യമാകുന്ന സ്ഥലങ്ങളെല്ലാം പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ പോലീസിനെ എല്ലാ സ്ഥലങ്ങളിലും നിയോഗിച്ചു.
ജ്യോതി ദര്‍ശനത്തിനുശേഷം ഭക്തരെ നിയന്ത്രിച്ചു മാത്രമേ മലയിറങ്ങാന്‍ അനുവദിക്കൂ. ഈ സമയം പമ്പയില്‍നിന്നു മല കയറുന്നതും തടയും. ഉച്ചയ്ക്ക് 12 മുതല്‍ തിരുവാഭരണ ഘോഷയാത്രയ്ക്കുവേണ്ടിയും സന്നിധാനം പാതയില്‍ യാത്രാ നിയന്ത്രണമുണ്ട്. രാവിലെ 11 മുതല്‍ നിലയക്കലില് നിന്ന് പമ്പയിലേക്കു വാഹനയാത്രയും വിലക്കിയിട്ടുണ്ട്.
ജ്യോതി ദര്‍ശനത്തിനുശേഷം ഭക്തരെ തിരികെ കൊണ്ടുപോകാന്‍ കെഎസ്ആര്‍ടിസി ബസുകളും സജ്ജീകരിച്ചു. പമ്പ - നിലയ്ക്കല്‍ റൂട്ടിലും അധിക സര്‍വീസുകളുണ്ടാകും. 700 ബസുകളാണ് കെഎസ്ആര്‍ടിസി ക്രമീകരിച്ചിരിക്കുന്നത്. 500 ദീര്‍ഘദൂര സര്‍വീസുകള്‍ ഇന്നും നാളെയുമായി നടത്തും
മകരവിളക്ക്: 75,000 ഭക്തര്‍ക്ക് ദര്‍ശനാനുമതി
02:17 PM Jan 14, 2022 | Deepika.com