ഓസ്ട്രേലിയയിൽ ചിലയിടങ്ങളിൽ നല്ല തണുപ്പും നല്ല ചൂടും അനുഭവപ്പെടുന്ന ഋതുക്കളാണ്. ചൂടുകാലത്ത് ഇവരുടെ ഇഷ്ടവിനോദങ്ങളിലൊന്നാണ് കടൽത്തീരം. ബീച്ചുകൾ അതിവൃത്തിയോടെ സൂക്ഷിക്കാൻ എല്ലാവരും ശ്രദ്ധിക്കുന്നു.
കൂട്ടം കൂട്ടമായി കുടുംബത്തോടെ എത്തുന്ന ചിലർ സർഫ് ബോർഡുകൾ, ചെറുബോട്ടുകൾ മുതലായവ കരുതിയിരിക്കും. ചിലർ ശുദ്ധമായ പൂഴിമണ്ണിൽ കിടന്ന് സൂര്യപ്രകാശം എൽക്കും. എല്ലാവരും ആഹ്ലാദത്തിമിർപ്പിലാണ്. വസ്ത്രധാരണം പൗരസ്ത്യരെ ഞെട്ടിക്കുന്നതരത്തിലാണ്. കുഞ്ചൻ നന്പ്യാർ ഇന്നിവിടെയുണ്ടായിരുന്നെങ്കിൽ പത്രം വിസ്തൃമത്ര തുന്പ... എന്നതു "വസ്ത്രം വിസ്തൃത....’ എന്നു തിരുത്തിക്കുറിച്ചേനെ. പക്ഷേ, ഒന്നുണ്ട്. ആരും ആരെയും തുറിച്ചുനോക്കുകയോ അദ്ഭുതംകൂടുകയോ ഇല്ല.
ബീച്ചിൽ എണ്പതിനുമേൽ വയസുള്ള ജാനറ്റ് എന്ന ഒരു വനിതയെ കണ്ടുമുട്ടി. ഫോൾഡിംഗ് ചെയർ നിവർത്തിവച്ച് പരപ്പുള്ള ഒരു പാരസോൾ (കുട) നാട്ടി അവരെ സുഖമായി ഇരുത്തിയിട്ട് മകനും മരുമകളും അവരുടെ നാലു മക്കളും കടലിൽ കളിയും കുളിയും. എന്റെ കൊച്ചുമക്കളും മക്കളും വെള്ളത്തിലാണ്. അപ്പോൾ ജാനറ്റും ഞാനും ഏറെ സമയം സംസാരിച്ചിരുന്നു. അവരെ കെയർഹോമിൽനിന്നു പുറത്തേക്കു കൂട്ടിക്കൊണ്ടുവന്നിരിക്കുകയാണത്രെ മകനും കുടുംബവും. നാലു മക്കളുള്ള ജാനറ്റിനെ അവർ മാറിമാറി ചില വാരാന്ത്യങ്ങളിൽ പുറത്തുകൊണ്ടുവരും.
ഇടയ്ക്കു പോക്കറ്റിൽനിന്ന് ഒരു മിഠായി എടുത്തു വായിലിടുന്പോൾ അതിന്റെ കടലാസ് അവർ തന്റെ കോട്ടിന്റെ പോക്കറ്റിലേക്കുതന്നെ തിരുകിവച്ചു.
ബീച്ചിൽ ചപ്പുചവറുകൾ ഇല്ലാത്തതിന്റെ രഹസ്യം! ഞാനും ചോക്ലേറ്റ് നുണഞ്ഞും വെള്ളംകുടിച്ചും സംസാരിച്ചും സമയം കഴിച്ചു. അവരുടെ മരുമകൾ കയറിവന്ന് "ജാനറ്റേ’ ഏതു റസ്റ്ററന്റിലാണു പോകേണ്ടത്’ എന്നു സ്നേഹപൂർവം തിരക്കി, കുട്ടികൾ കൈയിൽപിടിച്ച് കാറിലേക്കു നടത്തി.
സമൂഹത്തിലെ സൗഹൃദഭാവത്തെപ്പറ്റി അടുത്തയാഴ്ചയിൽ പറയാം.