+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാത്യു, രവി, പിന്നെ ഞാൻ നമിത

"ബൗ ​വൗ" എന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​രാ​യ മാ​ത്യു​വി​ന്‍റെ​യും ര​വി​യു​ടെ​യും കൂ​ടെ മു​മ്പ് ഞാൻ മി​യ എ​ന്നൊ​രു പ​ടം ചെ​യ്തി​ട്ടു​ണ്ട്.​ അവർ എനിക്കു വളരെ കംഫർട്ടബിളായി തോന്നി...
മാത്യു, രവി, പിന്നെ ഞാൻ നമിത
"ബൗ ​വൗ" എന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​രാ​യ മാ​ത്യു​വി​ന്‍റെ​യും ര​വി​യു​ടെ​യും കൂ​ടെ മു​മ്പ് ഞാൻ മി​യ എ​ന്നൊ​രു പ​ടം ചെ​യ്തി​ട്ടു​ണ്ട്.​ അവർ എനിക്കു വളരെ കംഫർട്ടബിളായി തോന്നി...

മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ നാ​ല് ഭാ​ഷ​ക​ളി​ലാ​യി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചുകൊണ്ടാണ് തെ​ന്നി​ന്ത്യ​ൻ താ​രം ന​മി​ത ച​ല​ച്ചി​ത്ര നി​ർ​മാ​ണ രം​ഗ​ത്തേ​ക്ക് എത്തിയത്.

ആ​ര്‍ എ​ല്‍ ര​വി, മാ​ത്യു സ്കറി​യ എ​ന്നി​വ​ര്‍ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന "ബൗ ​വൗ " എ​ന്ന ഈ ​ചി​ത്ര​ത്തി​ല്‍ ഒ​രു ബ്ലോ​ഗ​റു​ടെ വേ​ഷ​ത്തി​ലാ​ണ് ന​മി​ത പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

" ഈ ​ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​രാ​യ മാ​ത്യു​വി​ന്‍റെയും ര​വി​യു​ടെ​യും കൂ​ടെ മു​മ്പ് മി​യ എ​ന്നൊ​രു പ​ടം ചെ​യ്തി​ട്ടു​ണ്ട്.​ അ​വ​ര്‍ എ​നി​ക്ക് വ​ള​രെ കം​ഫ​ര്‍​ട്ട​ബി​ളാ​യി തോ​ന്നി.​ അ​തുകൊ​ണ്ട് എ​ന്‍റെ ഇ​ഷ്ട​ങ്ങ​ള്‍ എ​ല്ലാം ഉ​ള്‍​ക്കൊ​ള്ളു​ന്ന ഒ​രു സി​നി​മ നി​ര്‍​മി​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നു പറയുകയും എ​ന്‍റെ മ​ന​സി​ലു​ള്ള ഒ​രു കോ​ണ്‍​സെ​പ്റ്റ് അ​വ​ർക്കുമുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. അ​വ​ര്‍ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യാ​മെ​ന്ന് ഏ​റ്റ​പ്പോഴാണ് സു​ഭാ​ഷ് എ​സ് നാ​ഥി​നോ​ടൊ​പ്പം ഈ ​സി​നി​മ നി​ര്‍​മി​ക്കാ​മെ​ന്ന് ഞാ​ന്‍ തീ​രു​മാ​നി​ച്ച​തെന്നു ന​മി​ത പ​റ​യുന്നു.

ബ്രി​ട്ടീ​ഷ് അ​ധി​നി​വേ​ശ കാ​ല​ത്തി​നു​ശേ​ഷം അ​വ​ര്‍ ഉ​പേ​ക്ഷി​ച്ചു​പോ​യ വ​ന​മ​ധ്യ​ത്തി​ലു​ള്ള ദു​രൂ​ഹ​മാ​യ ഒ​രു എ​സ്റ്റേ​റ്റി​ന്‍റെ ക​ഥ പ​ക​ര്‍​ത്താ​നാ​യി ബ്ലോ​ഗ​ര്‍ എ​ത്തു​ന്ന​തും അ​തി​നി​ട​യി​ല്‍ അ​വി​ടത്തെ പൊ​ട്ട​ക്കി​ണ​റ്റി​ല്‍ അ​ക​പ്പെ​ട്ട അ​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി ഒ​രു നാ​യ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളുമാണ് "ബൗ ​വൗ "എ​ന്ന സ​സ്പെ​ന്‍​സ് ത്രി​ല്ല​ര്‍ ചി​ത്ര​ത്തി​ല്‍ ദൃ​ശ്യ​വ​ല്‍​ക്ക​രി​ക്കു​ന്ന​ത്.

ഇ​തി​നു​വേ​ണ്ടി ചി​ത്രാ​ഞ്ജ​ലി സ്റ്റു​ഡി​യോ​യി​ല്‍ വ​ലി​യ ബ​ജ​റ്റി​ല്‍ ഗം​ഭീ​ര​മാ​യൊ​രു കി​ണ​റി​ന്‍റെ സെ​റ്റൊ​രു​ക്കി​. ക​ലാ​സം​വി​ധാ​യ​ക​ന്‍ അ​നി​ല്‍ കു​മ്പ​ഴ. 35 അ​ടി താ​ഴ്ച​യി​ലാ​ണ് കി​ണ​റി​ന്‍റെ സെ​റ്റ് പ​ണി​തി​ട്ടു​ള്ള​ത്.

സി​നി​മ​യു​ടെ ഭൂ​രി​ഭാ​ഗം ഷൂ​ട്ട് ചെ​യ്യേ​ണ്ട​ത് ഇ​വി​ടെ​യാ​യ​തു​കൊ​ണ്ട് വ​ള​രെ വി​ശാ​ല​മാ​യ സ്‌​പെ​യ്‌​സി​ലാ​ണ് സെ​റ്റ് ഒ​രു​ക്കി​ട്ടു​ള്ള​ത്. പേ​രു പോ​ലെ ത​ന്നെ വ​ള​രെ വ്യ​ത്യ​സ്ത​വും എ​ന്‍റ​ര്‍​ടെ​യ്ന​റു​മാ​യ ഒ​രു സ്റ്റോ​റി​യാ​ണ് ബൗ ​വൗ എ​ന്ന ചി​ത്ര​ത്തി​ന്‍റേ​ത്. ​ഒ​രു സ്ത്രീ​യും അ​വ​രു​ടെ നാ​യ​യും ത​മ്മി​ലു​ള്ള സ്നേ​ഹബ​ന്ധ​ത്തി​ന്‍റെയും സൗ​ഹൃ​ദ​ത്തി​ന്‍റെയും ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്.

ന​മി​ത​യോ​ടൊ​പ്പം ഒ​രു നാ​യ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നുണ്ട്. അ​ധി​കം താ​ര​ങ്ങ​ളി​ല്ലാ​തെ ഒ​ന്നു ര​ണ്ടു സു​ന്ദ​ര​മാ​യ ലോ​ക്കേ​ഷ​നുകളില്‍ ചി​ത്രീ​ക​രി​ക്കു​ന്ന ആ​ര്‍​ട്ട് വ​ര്‍​ക്കി​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ഈ ​ചി​ത്ര​ത്തിന്‍റെ ക​ഥ ത​ന്നെ​യാ​ണ് സൂ​പ്പ​ര്‍ സ്റ്റാ​ര്‍.

എനിക്കു പ്രകൃതിയെ ഇഷ്ടം

"എ​നി​ക്ക് പ്ര​കൃ​തി​യോ​ടും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളോ​ടും വാ​ക്കു​ക​ള്‍​ക്ക​തീ​ത​മാ​യ ഇ​ഷ്ട​മാ​ണു​ള്ള​ത്. ജീ​വി​ത​ത്തി​ൽ വ​ള​രെ​യേ​റെ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ. എ​ന്‍റെ അ​നു​ഭ​വ​ത്തി​ല്‍ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ ഒ​രു​പാ​ട് സ്വാ​ധീ​നം ചെ​ലു​ത്തു​ന്നു​ണ്ട്. ന​മ്മു​ടെ ജീ​വി​തം കൂ​ടു​ത​ൽ സ​ന്തോ​ഷ​ക​ര​മാ​കു​ന്ന​തി​ല്‍ ഈ ​വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​ടെ സ്വാ​ധീ​നം ശ്ര​ദ്ധേ​യ​മാ​ണ്. എ​നി​ക്ക് നാ​ല് വ​ള​ർ​ത്തു​നാ​യ​ക​ൾ ഉ​ണ്ട്. അ​വ​യെ എന്‍റെ മ​ക്ക​ളെ പോ​ലെ​യാ​ണ് കാ​ണു​ന്ന​ത്. എ​ന്‍റെ ജീ​വി​തം ഒ​രു​പാ​ട് ഹാ​പ്പി​യാ​വു​ന്ന​ത് അ​വ​ എ​ന്‍റെ ലൈ​ഫി​ൽ ഉ​ള്ള​തു​കൊ​ണ്ടാ​ണ്. ഇ​ത് പ​ശ്ചാ​ത്ത​ല​മാ​ക്കി​യാ​ണ് ബൗ ​വൗ എ​ന്ന ചി​ത്ര​ത്തി​ല്‍

ഒ​രു പെ​ൺ​കു​ട്ടി​യും അ​വ​ളു​ടെ വ​ള​ർ​ത്തുനാ​യ​യും ത​മ്മി​ലു​ള്ള സ്നേ​ഹ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ​ പ​റ​യു​ന്ന​ത്. എ​ല്ലാ പെ​റ്റ് ല​വേ​ഴ്സി​നും ഈ ​ചി​ത്രം ഉ​റ​പ്പാ​യും ഇ​ഷ്ട​പ്പെ​ടും. എ​ല്ലാ പ്രാ​യ​ത്തി​ലു​മുള്ള പ്രേ​ക്ഷ​ക​ര്‍​ക്കും ഇ​ഷ്ട​മാ​വും

ഇതിൽ ഒ​രു​പാ​ട് പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ സ്ഥ​ല​ങ്ങ​ളും ട്ര​ക്കി​ങ്ങും എ​ല്ലാ​മു​ണ്ട്.​വ​ള​രെ കു​റ​ച്ച് സ്റ്റാ​ർ​കാ​സ്റ്റു​ള്ള ലി​മി​റ്റഡ് ലൊ​ക്കേ​ഷ​നു​ക​ളി​ൽ ഷൂ​ട്ട് ചെ​യ്യു​ന്ന ഈ ​മൂ​വി​യു​ടെ ആ​ക​ര്‍​ഷ​ണം ഇ​തി​ലെ സൂ​പ്പ​ര്‍ സ്റ്റോ​റി ത​ന്നെ​യാ​ണ് '- ന​മി​ത​യു​ടെ വാ​ക്കു​ക​ള്‍.



മിസ് സൂററ്റ്

മി​സ് സൂ​റ​റ്റായി, ന​മി​ത ര​ണ്ടാ​യി​ര​ത്തി​ല്‍ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് ശ്ര​ദ്ധി​ക്ക​പ്പ​ട്ടു തു​ട​ങ്ങി​യ​ത്. അ​തി​നു​ശേ​ഷം 2001ൽ മി​സ് ഇ​ന്ത്യ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. തെ​ലു​ങ്കി​ലെ സൊ​ന്തം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ന​മി​ത അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ക​ട​ക്കു​ന്ന​ത്.​ പി​ന്നീ​ട് "എ​ൻ​ക​ൾ അ​ണ്ണ' എ​ന്ന ത​മി​ഴ് ഹി​റ്റ് ചി​ത്ര​ത്തി​ലൂ​ടെ സ്വ​ന്ത​മാ​യൊ​രു മേ​ല്‍​വി​ലാ​സ​മു​ണ്ടാ​ക്കി. തെ​ന്നി​ന്ത്യ​യി​ലും പ്ര​ത്യേ​കി​ച്ച് ത​മി​ഴ് നാ​ട്ടി​ൽ ന​മി​ത​യു​ടെ പേ​രി​ര​ല്‍ ധാ​രാ​ളം ഫാ​ൻ​സ്‌ ക്ല​ബ്ബു​ക​ൾ രൂ​പി​കൃ​ത​മാ​യി.​ പ്ര​ശ​സ്ത സെ​ർ​ച്ച് എ​ൻ‌​ജി​നാ​യ ഗൂ​ഗി​ളി​ൽ ര​ണ്ടാ​യി​ര​ത്ത​യെ​ട്ടി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ര്‍ അ​ന്വേ​ഷി​ച്ച ത​മി​ഴ് ന​ടി ന​മി​ത​യാ​യി​രു​ന്നു.

ക​ന്ന​ട, ഹി​ന്ദി, മ​ല​യാ​ളം എ​ന്നീ ഭാ​ഷ​ക​ളി​ലാ​യി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച ന​മി​ത കൂ​ടാ​തെ മ​ല​യാ​ള​ത്തി​ല്‍ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം പു​ലി​മു​രു​ക​ൻ എ​ന്ന ചി​ത്ര​ത്തി​ല്‍ ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.​ ബ്ലാ​ക്ക് സ്റ്റാ​ലി​യ​ണ്‍ എ​ന്ന ചി​ത്ര​ത്തി​ലും ന​മി​ത പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

|ദീ​ര്‍​ഘ​കാ​ലം സ​മു​ദ്ര​ക​നി​യു​ടെ കീ​ഴി​ല്‍ സം​വി​ധാ​ന​സ​ഹാ​യി​ക​ളാ​യി​രു​ന്നു ആ​ര്‍ എ​ല്‍ ര​വി​യും മാ​ത്യൂ​ സ്ക​റി​യ​യും. ഇവരുടെകൂടെ ഇ​ത് എ​ന്‍റെ ര​ണ്ടാ​മ​ത്തെ സി​നി​മ​യാ​ണ്. ആ​ദ്യം ചെ​യ്ത സി​നി​മ മി​യ, അ​വ​രു​ടെ സ്റ്റോ​റി റൈ​റ്റിം​ഗ്, സ്ക്രീ​ൻ​പ്ലേ എ​ല്ലാം എ​നി​ക്ക് ഒ​രു​പാ​ട് ഇ​ഷ്ട​പ്പെ​ട്ടു. അ​തു​കൊ​ണ്ടാ​ണ് അ​വ​രു​ടെ കൂ​ടെ ത​ന്നെ വീ​ണ്ടും സി​നി​മ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്. ഈ ​സി​നി​മ​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത​യെ​ന്ന് പ​റ​യു​ന്ന​ത് ഇ​തൊ​രു മ​ൾ​ട്ടി ലാം​ഗ്വേ​ജ് ചി​ത്ര​മാ​ണെ​ന്ന​താ​ണ്. മ​ല​യാ​ളം, ത​മി​ഴ് , ഹി​ന്ദി, തെ​ലു​ങ്ക്, ക​ന്ന​ഡ എ​ന്നീ ഭാ​ഷ​ക​ൾ​ക്ക് ഉ​പ​രി കൊ​റി​യ​ൻ ഭാ​ഷ​യി​ലും റി​ലീ​സി​ന് ശ്ര​മി​ക്കു​ന്നു​ണ്ട്'. ന​മി​ത കൂ​ട്ടി​ച്ചേ​ര്‍​ത്തു.

എ​സ് നാ​ഥ് ഫി​ലിം​സ്, ന​മി​താ​സ് പ്രൊ​ഡ​ക്ഷ​ന്‍​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ല്‍ ന​മി​ത, സു​ബാ​ഷ് എ​സ് നാ​ഥ് എ​ന്നി​വ​ര്‍ നി​ര്‍​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം പി ​എ​സ് ക്യ​ഷ്‌​ണ നി​ര്‍​വ​ഹി​ക്കു​ന്നു. മു​രു​ക​ൻ മ​ന്ദി​ര​ത്തി​ന്‍റെ വ​രി​ക​ള്‍​ക്ക് റെ​ജി മോ​ൻ സം​ഗീ​തം പ​ക​രു​ന്നു. എ​ഡി​റ്റ​ര്‍-​അ​ന​ന്തു എ​സ് വി​ജ​യ​ന്‍, ക​ല-​അ​നി​ല്‍ കു​മ്പ​ഴ, ആ​ക്ഷ​ന്‍-​ഫ​യ​ര്‍ കാ​ര്‍​ത്തി​ക്. എ.​എ​സ്. ദി​നേ​ശ്.