പ്രമേഹം ചികിത്സിച്ച് ഭേദമാക്കാനാവില്ല. രോഗം നിയന്ത്രിച്ചു നിർത്താനേ കഴിയൂ. രോഗലക്ഷണങ്ങൾ കണ്ടാൽ കൃത്യസമയത്ത് ശരിയായ ചികിത്സ തേടുക. മരുന്നിനോടോപ്പം ആഹാരത്തിനും ഏറെ പ്രാധാന്യമുണ്ട്. രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടാത്ത രീതിയിലുള്ള ഭക്ഷണ രീതിയാണ് ഒരു പ്രമേഹബാധിതൻ പിന്തുടരേണ്ടത്.
എന്തൊക്കെ ഉൾപ്പെടുത്താം?
ഇലക്കറികൾ, സാലഡുകൾ, കൊഴുപ്പു നീക്കിയതും വെള്ളം ചേർത്തതുമായ പാൽ, മോര്, സുഗന്ധവ്യഞ്ജനങ്ങൾ, മുളപ്പിച്ച പയർ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഭക്ഷണം പാകം ചെയ്യുമ്പോൾ ഒന്നിൽ കൂടുതൽ ധാന്യങ്ങൾ ഉൾപ്പെടുത്തുന്നത് പോഷകഗുണം വർധിപ്പിക്കുന്നു.
തവിടും നാരും അടങ്ങിയ ഭക്ഷണം ശീലമാക്കുക. ഉപ്പിന്റെയും എണ്ണയുടെയും ഉപയോഗം കുറയ്ക്കുക. ജങ്ക് ഫുഡ്, ഫാസ്ററ് ഫുഡ് എന്നിവ ഉപേക്ഷിക്കുക.
എന്തൊക്കെ ഒഴിവാക്കണം ?
മധുരപലഹാരങ്ങൾ, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ, ധാരാളം കൊഴുപ്പും അന്നജവും അടങ്ങിയ ഭക്ഷണം, മധുരമടങ്ങിയ പഴച്ചാറുകൾ, അച്ചാറുകൾ എന്നിവ ഒഴിവാക്കണം.
പ്രമേഹനിയന്ത്രണം: ഉപ്പും എണ്ണയും കുറയ്ക്കാം
11:38 PM Jan 03, 2022 | Deepika.com