ബ്രിട്ടീഷ് ഭരണകാലത്താണ് ഈ സംഭവം നടന്നത്. ആഗ്ര സ്വദേശിയായ ബാൻകിലാലിനെ കുതിരയെ മോഷ്ടിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു. വിചാരണക്കോടതി അയാളെശിക്ഷിച്ചെങ്കിലും പ്രതിയുടെ അഭിഭാഷകന്റെ സമർഥമായ വാദം വിശ്വസിച്ച് അപ്പീൽ കോടതി ബാൻകിലാലിനെ വെറുതെവിട്ടു.
കേസിൽ ജഡ്ജി വിധിപറഞ്ഞതിനുശേഷം വിജയശ്രീലാളിതനായി കോടതിയുടെ പുറത്തേക്കുവന്ന വക്കീൽ ബാൻകി ലാലിനോട്ചോദിച്ചു:
""ഇപ്പോൾ നിങ്ങൾക്ക് ഒരു കുതിരയെ സ്വന്തമായി കിട്ടിയില്ലേ?''
ബാൻകിലാൽ: ""നേരത്തെ എന്റെ പ്രവൃത്തിയെക്കുറിച്ച് എനിക്ക് സംശയം ഉണ്ടായിരുന്നു. എന്നാൽ വക്കീലിന്റെ ശക്തമായ വാദം കേട്ടതിനുശേഷം കുതിരയെ ഞാൻ മോഷ്ടിച്ചതല്ലെന്ന് എനിക്ക് ബോധ്യപ്പെട്ടു!''
കട്ടവൻ നിൽക്കട്ടെ, വാദം കേട്ടവൻ പറയട്ടെ!
02:44 AM Jan 10, 2021 | Deepika.com