കൊച്ചി: സഹോദരീഭര്‍ത്താവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ ചേരാനെല്ലൂര്‍ ഇടയക്കുന്നം സ്വദേശി മാര്‍ട്ടിനെ(40) കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മദ്യലഹരിയില്‍ മാതാവിനെ മര്‍ദിച്ച മാര്‍ട്ടിനെ സഹോദരീഭര്‍ത്താവായ സെബാസ്റ്റ്യന്‍ തടഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് സെബാസ്റ്റ്യനെ മാര്ട്ടിന് വടിവാള്‍ ഉപയോഗിച്ച് ആക്രമിച്ചതെന്നു ചേരാനല്ലൂര്‍ പോലീസ് പറഞ്ഞു.
സംഭവസമയം മാര്ട്ടിന് ആയുധം കൈയില്‍ കരുതിയിരുന്നു. പരിക്കേറ്റ സെബാസ്റ്റ്യന്‍ കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തില്‍ അയല്‍വാസിയായ വിശ്വംഭരനും പരിക്കേറ്റിരുന്നു. പോലീസ് സംഭവ സ്ഥലത്തെത്തിയാണു മാര്‍ട്ടിനെ കീഴ്പ്പെടുത്തിയത്.
സഹോദരീഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമം; യുവാവ് റിമാന്‍ഡില്‍
12:13 PM Dec 28, 2021 | Deepika.com