പന്പയിൽനിന്ന് കെഎസ്ആർടിസിയുടെ പഴനി, കോയന്പത്തൂർ, തെങ്കാശി അന്തർസംസ്ഥാന ബസ് സർവീസുകൾ ഏഴിനാരംഭിക്കും.
12 ബസുകളാണ് അന്തർസംസ്ഥാന സർവീസ് നടത്തുക. രണ്ടാംഘട്ടത്തിൽ മധുരയിലേക്കും ചെന്നൈയിലേക്കും സർവീസുകളുണ്ടാകും.നിലവിൽ പന്പയിൽനിന്ന് 128 ബസുകളാണ് കെഎസ്ആർടിസി പ്രവർത്തിപ്പിക്കുന്നത്. 12ഓടെ 99 ബസുകൾ കൂടി സർവീസിനെത്തും.
നിലയ്ക്കൽ - പന്പ റൂട്ടിൽ തീർഥാടകർക്കായി 24 മണിക്കൂറും ചെയിൻ സർവീസ് നടത്തുന്നുണ്ട്. നവംബർ 16 മുതൽ കഴിഞ്ഞ ഒന്ന് വരെ 4,52,698 യാത്രക്കാരാണ് ചെയിൻ സർവീസ് ഉപയോഗപ്പെടുത്തിയത്. രാത്രി ഏഴ് മുതൽ 12 വരെ നിലയ്ക്കലിൽനിന്ന് പന്പയിലേക്ക് ബസുകൾക്ക് പ്രവേശനമില്ല. പക്ഷേ, പന്പയിൽനിന്ന് തിരിച്ച് നിലയ്ക്കലിലേക്ക് ഈ സമയങ്ങളിലും ചെയിൻ സർവീസുണ്ട്.
നിലയ്ക്കലിൽനിന്ന് മറ്റു സ്ഥലങ്ങളിലേക്കുള്ള ബസ് സർവീസും ഈ സമയത്തുണ്ട്. ജൻറം നോണ്‍ എസി 4191, ജൻറം എസി 1525, സൂപ്പർ ഫാസ്റ്റ് 56, സൂപ്പർ ഡീലക്സ് 152 ഉൾപ്പെടെ 11640 ട്രിപ്പുകളാണ് കെഎസ്ആർടിസി നിലയ്ക്കൽ - പന്പ റൂട്ടിൽ ഓടിച്ചത്.