ദർശനത്തിന് വർച്വൽ ക്യൂവിന് പുറമെയുള്ള സ്പോട്ട് ബുക്കിംഗിന് നാല് കൗണ്ടറുകൾ ഇടത്താവളമായ നിലയ്ക്കലിൽ ഒരുക്കി. ഒരു ദിവസം പരമാവധി 5,000 പേർക്കാണ് സ്പോട്ട് ബുക്കിംഗ് വഴി ദർശനം അനുവദിക്കുന്നത്.
നവംബർ 30 വരെ 2600 പേരാണ് സ്പോട്ട് ബുക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തിയത്. വെർച്വൽ ക്യൂവും സ്പോട്ട് ബുക്കിംഗും സൗജന്യമാണ്.
നിലയ്ക്കലിന് പുറമെ ഒമ്പത് ഇടത്താവളങ്ങളിൽ കൂടി ഇതിനു സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വെർച്വൽ ക്യൂ സംബന്ധിച്ച സംശങ്ങൾക്ക് ഹെൽപ് ഡെസ്കുമായി ബന്ധപ്പെടാം. നമ്പർ: 7025800100.
സ്പോട്ട് ബുക്കിംഗിന് നിലയ്ക്കലിൽ നാല് കൗണ്ടറുകൾ
09:20 AM Dec 02, 2021 | Deepika.com