ശക്തമായ മഴ സാഹചര്യത്തില്‍ വെള്ളപൊക്കത്തെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ട പന്തളം-ഓമല്ലൂര്‍ റോഡ്, പന്തളം-കൈപ്പട്ടൂര്‍ റോഡ്, കുമ്പഴ-കോന്നി വഴി വെട്ടൂര്‍ റോഡ്, അടൂര്‍-കൈപ്പട്ടൂര്‍-പത്തനംതിട്ട റോഡ് എന്നിവടങ്ങളിലെ ഗതാഗതം പുന:സ്ഥാപിച്ചതായി പൊതുമരാമത്ത് (നിരത്തുകള്‍) വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
അടൂര്‍-കൈപ്പട്ടൂര്‍-പത്തനംതിട്ട റോഡില്‍ കൈപ്പട്ടൂര്‍ പാലം അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പാലത്തില്‍കൂടി ഭാരം കുറഞ്ഞ വാഹനങ്ങള്‍ നിയന്ത്രണവിധേയമായി ഒരുവരി ഗതാഗതം മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
അതേസമയം കൊച്ചാലുംമൂട്- പന്തളം റോഡില്‍ വെള്ളക്കെട്ട് മൂലം ഇപ്പോഴും സഞ്ചാരയോഗ്യമല്ല. ഈ റോഡില്‍ തടസമുള്ളതിനാല്‍ ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലകടവ്-കുളനട-മെഴുവേലി-ഇലവുംതിട്ട- കോഴഞ്ചേരി-റാന്നി വഴിയും കുളനട-ആറന്മുള-കോഴഞ്ചേരി-റാന്നി വഴിയും പോകാം. ഈ റോഡിലെ വെള്ളം ഇറങ്ങുന്ന മുറയ്ക്ക് മുന്‍രീതിയില്‍ സഞ്ചരിക്കാം.
തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്! പന്തളം-ഓമല്ലൂര്‍ റോഡും ഗതാഗതയോഗ്യം; കൊച്ചാലുംമൂട്-പന്തളം റോഡില്‍ തടസമുണ്ട്
03:29 PM Nov 18, 2021 | Deepika.com