ശബരിമല ദര്‍ശനത്തിനായി പത്തു കേന്ദ്രങ്ങളില്‍ ഇന്നു മുതല്‍ സ്പോട്ട് ബുക്കിംഗ് തുടങ്ങുമെന്ന് സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഹൈക്കോടതിയില്‍ അറിയിച്ചു.
തിരുവനന്തപുരം, പത്തനംതിട്ട, എരുമേലി, കുമളി, നിലയ്ക്കല്‍, കൊട്ടാരക്കര, പന്തളം വലിയ കോയിക്കല്‍ കൊട്ടാരം, ചെങ്ങന്നൂര്‍, ഏറ്റുമാനൂര്‍, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലാണ് സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങള്‍ തുടങ്ങുന്നതെന്നും അറിയിച്ചു.
ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ സംവിധാനം പോലീസില്‍നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ ദര്‍ശനം അനുവദിക്കാതിരുന്ന സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യൂ മുഖേന ബുക്ക് ചെയ്തവര്‍ക്ക് അടുത്ത ഏഴു ദിവസങ്ങളില്‍ പ്രത്യേക രജിസ്ട്രേഷനില്ലാതെ ദര്‍ശനം നടത്താമെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.
ശബരിമല ദര്‍ശനം: പത്തു കേന്ദ്രങ്ങളില്‍ സ്പോട്ട് ബുക്കിംഗ്
02:19 PM Nov 18, 2021 | Deepika.com