മുട്ട നാലെണ്ണം, സവോള അരിഞ്ഞത് അര കപ്പ്, ടൊമാറ്റോ അരിഞ്ഞത് അര കപ്പ്, ബീൻസ് കൊത്തിയരിഞ്ഞത് അര കപ്പ്, പാൽ കാൽ കപ്പ്, ഉപ്പ്, കുരുമുളകുപൊടി അര ടീസ്പൂൺ, വെണ്ണ ഒരു ടേബിൾ സ്പൂൺ.
ഉണ്ടാക്കുന്നവിധം
* വെണ്ണ ഒരു പരന്ന പാനിൽ ചൂടാക്കി സവോളയും ബീൻസും വഴറ്റി ഇതിലേക്ക് ടൊമാറ്റോ അരിഞ്ഞതും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ഇതു കോരി മാറ്റുക. ഇതിലേക്ക് അര കപ്പ് ചീസ് ചുരണ്ടിയിടാം.
* മുട്ട, പാൽ, ഉപ്പ്, കുരുമുളക് എന്നിവ നല്ലതുപോലെ അടിച്ചെടുത്ത് ഒരു ടേബിൾ സ്പൂൺ വെണ്ണ ചൂടാക്കി ഒഴിക്കുക. ഇതു സമമായി പരത്തി തീ കുറച്ചു വേവിച്ചെടുക്കുക. മറിച്ചിടേണ്ട. അടിവശം വെന്താൽ കോരി മാറ്റിയ കൂട്ട് ഈ ഓംലറ്റിന്റെ ഒരുവശത്തുവച്ച് മറ്റേ ഭാഗം ഇതിന്റെ മുകളിൽ മറിച്ചിടുക. നല്ലതുപോലെ ഉറച്ചശേഷം പ്ലേറ്റിലേക്കു മാറ്റാം.
-ഓമന ജേക്കബ്
മെക്സിക്കൻ ഓംലെറ്റ്.. നാടൻ രുചിയൊന്നു മാറ്റിപ്പിടിക്കാം
03:10 AM Dec 06, 2020 | Deepika.com