അടുത്തിടെയാണ് കാജൽ ഒരു കുഞ്ഞിനു ജന്മം നൽകിയത്. ഫ്ളെയ്മി എന്നാണ് കുഞ്ഞിനു പേരു നൽകിയിരിക്കുന്നത്. ആരു കണ്ടാലും കൊതിക്കും. ഇപ്പോൾ നാട്ടുകാരുടേയും ശ്രദ്ധാകേന്ദ്രമാണ് ഈ അമ്മയും കുഞ്ഞും.
ഇരിങ്ങാലക്കുട ബ്ലോക്ക് ഓഫീസിനു സമീപം പ്ലാൻ ബി റൈഡിംഗ് ലെസണ്‍സ് ക്ലബിലെ അംഗമാണ് കാജൽ എന്ന കുതിര. രണ്ടു വർഷം മുന്‍പ് മഹാരാഷ്ട്രയിലെ ബിജാപൂർ എന്ന സ്ഥലത്തു നിന്നാണു മാർവാർ ഇനത്തിൽപ്പെട്ട കാജൽ എന്ന ഈ കറുത്ത സുന്ദരിയെ ഏർവാടിക്കാരൻ വീട്ടിൽ അബ്ദുൾ സലാം സ്വന്തമാക്കിയത്.
മൂന്നു കുതിരകളാണ് ഈ റൈഡിംഗ് ക്ലബിലുള്ളത്. കുട്ടികൾക്കു ട്രെയിനിംഗ് നൽകുന്നതിനായാണ് ഇവിടെ കുതിരകളെ ഉപയോഗിക്കുന്നത്. കാജലിനെയും ഫ്ളെയ്മിയേയും കാണുവൻ നിരവധി പേരാണ് ഇവിടെ എത്തുന്നത്.
നാട്ടിലെ താരങ്ങളാണ് ഈ അമ്മയും കുഞ്ഞും
05:45 AM Nov 16, 2021 | Deepika.com