ഈ കോവിഡ് കാലത്ത് ഹൃദയാരോഗ്യത്തിനു വളരെ പ്രസക്തിയുണ്ട്. ഈ സമയത്ത് ഹൃദ്രോഗികളും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും വീട്ടിൽ കഴിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
* കൃത്യമായ ദിനചര്യ പിന്തുടരുക
* ആരോഗ്യം അനുവദിക്കുന്ന തരത്തിലുള്ള ലഘുവ്യായാമങ്ങൾ ഡോക്ടറുടെ നിർദേശപ്രകാരം ചെയ്യുക
* ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടരുക
* മതിയായ അളവിൽ ഉറങ്ങുക
* കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ ഒരു മാസത്തേക്കെങ്കിലുമുള്ളത് വീട്ടിൽ കരുതുക.
* എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടായാൽ ഡോക്ടറെ വിളിക്കുകയും അവരുടെ നിർദേശപ്രകാരം ആശുപത്രിയിലെത്തുകയും ചെയ്യുക.
* സാമൂഹ്യബന്ധങ്ങൾ നിലനിർത്തുവാനായി സമൂഹമാധ്യമങ്ങൾ, ഫോൺ ഇവ ഉപയോഗിക്കുക. സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിക്കുകയും അവരോട് മനസുതുറന്ന് സംസാരിക്കുകയും ചെയ്യുക
* കോവിഡ് വാർത്തകൾ കണ്ട് ആശങ്കപ്പെടാതിരിക്കുക.
മാനസികോല്ലാസം നൽകുന്ന മറ്റ് പ്രവൃത്തികളിൽ മുഴുകുക.
* മാനസികോല്ലാസത്തിനായി ലഹരി വസ്തുക്കൾ ഉപയോഗിക്കരുത്.
കോവിഡ് കാലത്ത് പ്രത്യേക കരുതൽ
03:01 AM Dec 06, 2020 | Deepika.com