അമേരിക്കൻ ഉരുളക്കിഴങ്ങു വട
ഉരുളക്കിഴങ്ങു പുഴുങ്ങിപ്പൊടിച്ചത് രണ്ടു കപ്പ്, മൂന്നു ടേബിൾ സ്പൂൺ മൈദ, ഉപ്പും കുരുമുളകും ആവശ്യത്തിന്, മൂപ്പിച്ചെടുക്കാനുള്ള വെണ്ണ.
ഉണ്ടാക്കുന്ന വിധം
* ഉരുളക്കിഴങ്ങും മൈദയും ഉപ്പും കുരുമുളകും കൂടി കൂട്ടിയോജിപ്പിക്കുക. മയം കിട്ടാൻവേണ്ടി അല്പം വെണ്ണ ചേർത്ത് കുഴച്ച് പരിപ്പുവടയുടെ രൂപത്തിൽ ആക്കിവയ്ക്കുക.
* വെണ്ണ ചൂടാക്കി ഈ വടകൾ ഇരുവശവും മൂപ്പിച്ചെടുക്കുക. ബ്രൗൺ നിറമായാൽ മതി. സോസ് കൂട്ടി കഴിക്കാം.
തായ്ലൻഡ് സ്റ്റൈലിൽ പൊരിച്ച ആവോലി
400 ഗ്രാമിന്റെ ഒരു വെള്ള ആവോലി. തലയും വാലും കളയാതെ വയറു വൃത്തിയാക്കി തലങ്ങും വിലങ്ങും വരഞ്ഞുവയ്ക്കുക. വെളുത്തുള്ളി ചതച്ചത് നാല് അല്ലി, ഒരു സവോള കഷണങ്ങളാക്കിയത്, കാപ്സിക്കം ഒരു പച്ചയും ഒരു ചുമപ്പും നീളത്തിലരിഞ്ഞത്, ഒരു ടൊമാറ്റോ, ഒരു കഷണം സാലഡ് വെള്ളരി എല്ലാം ഒരുപോലെ നീളത്തിൽ അരിഞ്ഞത്, ചതച്ച ഇഞ്ചി ഒരു ചെറിയ കഷണം. അര ടേബിൾ സ്പൂൺ വീതം വിനാഗിരിയും പഞ്ചസാരയും. ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ സോസ്. വറുക്കാനുള്ള എണ്ണ, ആവശ്യത്തിന് ഉപ്പ്. കട്ടി കൂട്ടാൻ അല്പം കോൺ സ്റ്റാർച്ച് കലക്കിയത്.
ഉണ്ടാക്കുന്ന വിധം
* വൃത്തിയാക്കിവച്ച മീൻ എണ്ണ ചൂടാക്കി മുഴുവനോടെ വറുത്തു മാറ്റിവയ്ക്കുക.
* ഇതിൽനിന്നും രണ്ടു ടേബിൾ സ്പൂൺ എണ്ണയെടുത്ത് വെളുത്തുള്ളി മൂപ്പിക്കുക. ഇതിലേക്ക് സവോളയും അരിഞ്ഞുവച്ച എല്ലാ കൂട്ടവുംചേർത്ത് വഴറ്റുക. ഇതിലേക്കു വിനാഗിരി, പഞ്ചസാര, സോസ് എന്നിവ ചേർത്തിളക്കി അവസാനം അല്പം കോൺ സ്റ്റാർച്ച് കലക്കിയതും ഉപ്പും ചേർത്ത് ചാറ് കുറുക്കിയെടുക്കുക.
* ഇതു പൊരിച്ചുവച്ച മീനിന്റെ പുറത്ത് ഒഴിച്ചു വിളന്പാം.
ഓമന ജേക്കബ്