കനത്ത മഴയെത്തുടർന്നു തൊടുപുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട്. മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം തൊടുപുഴ-പാലാ റോഡ്, പഴയ മണക്കാട് റോഡ്, മൂവാറ്റുപുഴ റോഡിൽനിന്നും മൗണ്ട് സീനായ് റോഡിലേക്കു തിരിയുന്ന ഭാഗം, മാർക്കറ്റ് റോഡ് , മോർ ജംഗ്ഷൻ, റോട്ടറി ജംഗ്ഷൻ, കാഞ്ഞിരമറ്റം റോഡ്, മങ്ങാട്ടുകവല, കാരിക്കോട്, കെകെആർ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് കനത്ത വെള്ളക്കെട്ടുണ്ടായത്.
നിരവധി വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും വെള്ളം കയറി. കെകെആർ ജംഗ്ഷനിലെ വീട്ടിൽ വെള്ളംകയറിയതോടെ പുറത്തിറങ്ങാനാകാതെ വന്ന കുടുംബത്തെയും മൂന്നുമാസം പ്രായമായ കുഞ്ഞിനെയും ഫയർഫോഴ്സെത്തി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടിനു തുടങ്ങിയ മഴ ഒന്നരമണിക്കൂറാണു തോരാതെ പെയ്തത്.