പുലാനി വീട്ടിൽ വിരുന്നിനെത്തിയ പുതിയ അതിഥി

06:30 AM Oct 19, 2021 | Deepika.com
മേ​ലൂ​ർ: പൂ​ലാ​നി​യി​ൽ വി​രു​ന്നി​നെ​ത്തി​യ അ​തി​ഥി​യെ ക​ണ്ടു പ​രി​ഭ്രാ​ന്ത​രാ​യി വീ​ട്ടു​കാ​ർ. എ​ട്ടു​വീ​ട്ടി​ൽ ശ്രീ​കു​മാ​റി​ന്‍റെ വീ​ട്ടി​ലെ നാ​യ്ക്ക​ൾ നി​റു​ത്താ​തെ കു​ര​ക്കു​ന്ന​തു​കേ​ട്ടു നോ​ക്കാ​ൻ എ​ത്തി​യ കു​ടും​ബാം​ഗ​ങ്ങ​ളാ​ണു വ​ർ​ക്ക് ഏ​രി​യ​യി​ൽ കി​ട​ക്കു​ന്ന പുതിയ അതിഥിയെ ആദ്യം കണ്ടു ഞെട്ടിയത്.

25 കിലോയോളം തൂക്കം വരുന്ന ഭീമൻ ‌ഉടുന്പിനെ കണ്ട് വീട്ടുകാർ ആദ്യമൊന്നു പരിഭ്രമിച്ചെങ്കിലും ആർക്കും ‌‌‌അടുത്തു ചെന്നും ചിത്രമെടുക്കാനുള്ള ധൈര്യം ‌ഉണ്ടായില്ല. പി​ന്നി​ട് കൗ​തു​കം തോ​ന്നി​ വീ​ടി​ന്‍റെ ജ​നാ​ല​യി​ലൂ​ടെ ഭീ​മ​നാ​യ ഉ​ടു​ന്പി​ന്‍റെ വീ​ഡി​യോ​യും ചി​ത്ര​വും പ​ക​ർത്തുകയായിരുന്നു.

ഇതിനിടെ അ​ഴി​ച്ചി​ട്ടി​രു​ന്ന നാ​യ പാ​ഞ്ഞടു​ത്ത​ത്തോ​ടെ ഉ​ടു​ന്പ് ഓ​ടി​മ​റ​ഞ്ഞ് അ​ടു​ത്തു​ള്ള തെ​ങ്ങി​ൽ ക​യറി രക്ഷപെടുകയും ചെയ്തു.

പ്ര​ദേ​ശ​ത്ത് ചെ​റി​യ ഉ​ടു​ന്പു​ക​ളെ പ​ല​പ്പോ​ഴും ക​ണ്ടി​ട്ടു​ണ്ടെ​ങ്കി​ലും ആ​ദ്യ​മായി​ട്ടാ​ണ് ഇ​ത്ത​രം വ​ലി​യ ഉ​ടു​ന്പി​നെ കാ​ണു​ന്ന​തെ​ന്നു വീ​ട്ടു​കാ​ർ പ​റ​യു​ന്നു. മേ​ലൂ​രി​ലെ വി​വി​ധ ഭാ​ഗങ്ങ​ളി​ൽ ഇ​തേ വ​ലു​പ്പ​മു​ള്ള ഉ​ടു​ന്പി​നെ ക​ണ്ട​താ​യി നാ​ട്ടു​കാ​രും പറയുന്നു.

ഒ​റ്റ​നോ​ട്ട​ത്തി​ൽ വ​ലി​യ മു​ത​ല​യോ​ടു സാ​മ്യ​മു​ള്ള​തുമൂ​ലം രാ​ത്രി കാ​ല​ങ്ങ​ളി​ലു​ള്ള യാ​ത്ര​ക്കാ​ർ ആ​ശ​ങ്ക​യി​ലാ​ണ്.