നാടൻ ഭക്ഷണം കഴിച്ച് മടുത്തെങ്കിൽ മറ്റു നാടുകളിലെ അടുക്കളയിലേക്കും ഒന്ന് എത്തിനോക്കിയാലോ?
ഒരു കോഴി വലിയ കഷണങ്ങളാക്കിയത്. പത്തു മുട്ട പുഴുങ്ങിയത്. ഓരോ കഷണം കോഴിക്കും ഒരു മുട്ടവച്ച് എടുക്കണം. നാരങ്ങാനീര് ഒരു ടേബിൾ സ്പൂൺ, സവോള രണ്ടെണ്ണം നീളത്തിൽ അരിഞ്ഞത്. വെണ്ണ നാലു ടേബിൾ സ്പൂൺ, ഇഞ്ചിയും വെളുത്തുള്ളിയുംകൂടി ചതച്ചത് ഒരു ടേബിൾ സ്പൂൺ, ഉലുവ പൊടി, ഏലയ്ക്ക പൊടി, ജാതിക്കാ പൊടി, മുളകുപൊടി ഇവ നാലും അര ടീസ്പൂൺ വീതം, ടൊമാറ്റോ അരിഞ്ഞത്, റെഡ് വൈൻ അര കപ്പ്, ഉപ്പ്.
ഉണ്ടാക്കുന്ന വിധം
കോഴിയിൽ ഉപ്പും നാരങ്ങാനീരും പുരട്ടി ഒരു മണിക്കൂർ നേരം വയ്ക്കുക. ഒരു പാനിൽ വെണ്ണ ചൂടാക്കി സവോള വഴറ്റുക. തീ കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തിളക്കുക. പിന്നെ ടൊമാറ്റോയും ചേർത്തിളക്കി പൊടികളുമിട്ട് ഇറച്ചിയും ഉപ്പും വൈനും ചേർത്ത് ഇളക്കി ചെറുതീയിൽ അടച്ചുവച്ചു വേവിക്കുക.
പുഴുങ്ങിയ മുട്ടയിൽ ചെറിയ തുളകൾ ഇട്ട് ഇറച്ചിക്കൂട്ടിൽ ചേർക്കുക. അരപ്പ് ഈ തുളയിൽകൂടി മുട്ടയിൽ കയറും. അരപ്പു നല്ലതുപോലെ പുരണ്ടിരിക്കണം. ഓരോ കഷണം കോഴിക്കൊപ്പം ഒരു മുട്ടയും കൂടി വിളന്പണം. ഇതു ചോറിനൊപ്പവും ബ്രെഡിന്റെകൂടെയുമാവാം.
ഫ്രാൻസിലെ ഉള്ളിസൂപ്പ്
നാലു സവോള നീളത്തിൽ അരിഞ്ഞത്. രണ്ടു ടേബിൾ സ്പൂൺ വെണ്ണ, മൈദാമാവ് രണ്ടു ടേബിൾ സ്പൂൺ, ഉപ്പും കുരുമുളകും പാകത്തിന്. ചെറിയ റൊട്ടിക്കഷണങ്ങൾ ഗാർനിഷിനുവേണ്ടി.
ഉണ്ടാക്കുന്ന വിധം
വെണ്ണ ചൂടാക്കി സവോള വഴറ്റുക. അല്പം വെള്ളം ചേർത്ത് തീ കുറച്ച് മൂടിവച്ചു വേവിക്കുക.
ഇതിലേക്കു മൈദ അല്പം വെള്ളത്തിൽ കലക്കിച്ചേർത്ത് പാകത്തിനു കുറുകിയാൽ ഉപ്പും കുരുമുളകും ചേർത്തു വാങ്ങിവയ്ക്കുക.
റൊട്ടിക്കഷണങ്ങൾ നല്ലതുപോലെ മൊരിച്ചെടുത്ത് വിളന്പാൻനേരം കുറച്ച് സൂപ്പിനു മുകളിൽ തൂവുക.
-ഓമന ജേക്കബ്
ഡോറാ വാട്ട് ഒരു എത്യോപ്യൻ വിഭവം
04:27 AM Nov 22, 2020 | Deepika.com