കൊച്ചി: മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യപരിപാലനത്തിന് ആയോധനകലയായ കളരിപ്പയറ്റും യോഗയും കോര്‍ത്തിണക്കിയ നവീനസംരംഭവുമായി ഐഎംഎ.
റെസ്പയര്‍-എ ബാലന്‍സ് ഓഫ് ലൈഫ് എന്ന പേരിലാണ് പുതിയ വ്യായാമ സംരംഭം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) കമ്മിറ്റി ഫോര്‍ കെയര്‍ ഓഫ് ഓള്‍ഡ് പേഴ്സണ്‍സ് കേരള ഘടകം അവതരിപ്പിച്ചത്.
അന്താരാഷ്ട്ര വയോജന ദിനത്തില്‍ നടന്ന വിര്‍ച്വല്‍ ചടങ്ങില്‍ മന്ത്രി വീണ ജോര്‍ജ് പുതിയ പദ്ധതി ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ പ്രമുഖ എന്‍ജിഒ ഗ്രൂപ്പുകളിലൊന്നായ മാജിക്സുമായി സഹകരിച്ച് കൊച്ചി ഐഎംഎയിലെ ഡോ. പ്രവീണ്‍ പൈ, ഡോ. വിനോദ് പത്മനാഭന് എന്നിവര്‍ ചേര്‍ന്നാണ് റെസ്പയര്‍ എന്ന ആശയം രൂപീകരിച്ച് വികസിപ്പിച്ചെടുത്തത്.
ഹൃദ്രോഗസാധ്യത, രക്തസമ്മര്‍ദം, പ്രമേഹം എന്നിവ കുറയ്ക്കല്‍, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ അനേകം ആരോഗ്യ ആനുകൂല്യങ്ങളാണ് റെസ്പയര്‍ ലഭ്യമാക്കുന്നത്.
മുതിര്‍ന്നവരുടെ പേശികളെ ശക്തിപ്പെടുത്തല്‍, പേശികളുടെ ക്ഷയം കുറയ്ക്കല്‍, സന്ധിവാതം മൂലമുള്ള പിരിമുറുക്കവും മൊത്തത്തിലുള്ള വേദനയും ലഘൂകരിക്കല്‍, കാര്‍ഡിയോവാസ്ക്കുലര്‍ ശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കും ഈ സംരംഭം സഹായകരമാവും.
കേരളത്തിലുടനീളമുള്ള മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജിം ഇന്സ്ട്രക്ടര്മാര്ക്കും പരിശീലനം നല്‍കാനും ഐഎംഎം റെസ്പയര്‍ ടീം ലക്ഷ്യമിടുന്നുണ്ട്.