വാഹനാപകടത്തിൽ പരുക്കേറ്റാൽ ചിലർക്ക് ഡോക്ടറുടെ അഭിപ്രായത്തേക്കാൾ സ്വീകാര്യം വക്കീലിന്റെ നിർദേശമാണ്.
അത്തരമൊരു സംഭവമാണ് ഇവിടെ പറയുന്നത്.
കുറച്ചുകാലമായി പരസ്പരം നേരിൽ കാണാത്ത സുഹൃത്തുക്കളായ രാജുവും ഉത്തമനും ഒരു നാൾ തെരുവിൽ വെച്ച് കണ്ടുമുട്ടി.
ഉത്തമൻ ക്രച്ചസ് ഉപയോഗിച്ച് നടക്കുന്നതുകണ്ട്...
രാജു: "ഉത്തമാ... എന്തുപറ്റി...ക്രച്ചസിൽ നടക്കുന്നതെന്തേ?'
ഉത്തമൻ:. "കവലയിൽ വെച്ച് ഒരു പ്രൈവറ്റ്ബസ് മുട്ടി അപകടമുണ്ടായി.'
രാജു: "അയ്യോ...കഷ്ടമായിപ്പോയി..എപ്പോഴാണ് ഇത് സംഭവിച്ചത്? '
ഉത്തമൻ: "ഓ.. ഏകദേശം ആറ് ആഴ്ച മുമ്പ്...'
രാജു: " ആറാഴ്ച മുമ്പ്..! ...എന്നിട്ടും നിങ്ങൾക്ക് ഈ ക്രച്ചസ് മറ്റാറായില്ലേ?'
ഉത്തമൻ: "ഡോക്ടർ പറഞ്ഞത് ക്രച്ചസില്ലാതെതന്നെ, എനിക്ക് നടക്കാമെന്നാണ്, പക്ഷേ എന്റെ വക്കീൽ പറയുന്നു എനിക്കതിനുകഴിയില്ലെന്ന്..!"
എല്ലാം വക്കീൽ തീരുമാനിക്കും...!
04:00 AM Nov 15, 2020 | Deepika.com