കൊച്ചി: കോവിഡ് പ്രതിസന്ധി മറികടന്ന് സജീവമാകുന്ന കേരള ടൂറിസത്തിന് ഉണര്‍വേകി 1200 ആഭ്യന്തര വിനോദ സഞ്ചാരികളുമായി എം.വി എംപ്രസ് ആഡംബര കപ്പല്‍ ഇന്ന് കൊച്ചിയിലെത്തും.
മുംബൈയില്‍ നിന്നു ലക്ഷദ്വീപിലേക്ക് പോകുന്ന കപ്പലിലെ 800 യാത്രക്കാരാണ് കൊച്ചി നഗരത്തിലെ കാഴ്ചകള്‍ അടുത്തറിയാനായി തീരത്ത് ഇറങ്ങുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളുമായാണ് കോര്‍ഡേലിയ ക്രൂയിസസിന്റെ എം.വി എംപ്രസ് ഇന്നു രാവിലെ കൊച്ചിയില്‍ എത്തുന്നത്.
മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി അടക്കമുള്ള നഗരത്തിന്റെ പഴമയും പാരമ്പര്യവും വിളംബരം ചെയ്യുന്ന സ്ഥലങ്ങള്‍ ഇവർ സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞ് മൂന്നോടെ കപ്പല്‍ ലക്ഷദ്വീപിലേക്ക് തിരിക്കും.
ടൂറിസം മേഖല സജീവമാകുന്നതിന്റെ സൂചനയാണിതെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
കൊച്ചി കാണാൻ എം.വി. എംപ്രസ് തീരത്തെത്തി
01:38 PM Sep 22, 2021 | Deepika.com