ഉ​ട​ന്‍ വ​രു​ന്നു 11 സി​നി​മ​ക​ള്‍

07:58 AM Nov 08, 2020 | Deepika.com
കോ​വി​ഡ് മ​ഹാ​മാ​രി സൃ​ഷ്ടി​ച്ച ശൂ​ന്യ​ത​യെ മ​റി​ക​ട​ക്കു​ക​യാ​ണ് സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ. സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഇ​ള​വു​ക​ളോ​ടെ ഒ​ക്്ടോ​ബ​റി​ൽ മാ​ത്രം പ​ത്തി​ല​ധി​കം ചി​ത്ര​ങ്ങ​ളു​ടെ ഷൂ​ട്ടിം​ങ്ങാ​ണ് ആ​രം​ഭി​ച്ച​ത്. സെ​പ്റ്റം​ബ​റി​ൽ ഷൂ​ട്ട് ആ​രം​ഭി​ച്ച മോ​ഹ​ൻ​ലാ​ലി​ന്‍റെ ദൃ​ശ്യ​വും ലോ​ക്ഡൗ​ണി​നു മു​ന്പ് പാ​തി​യി​ലാ​യ സു​രേ​ഷ് ഗോ​പി​യു​ടെ കാ​വ​ൽ അ​ട​ക്ക​മു​ള്ള ചി​ത്ര​ങ്ങ​ളും ഇ​തി​നൊ​പ്പം പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. പോ​യ മാ​സം ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ക​യും അ​നൗ​ണ്‍​സ് ചെ​യ്ത​തു​മാ​യ ചി​ല ചി​ത്ര​ങ്ങ​ളു​ടെ വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്...

ജ​ന​ഗ​ണ​മ​ന

പൃ​ഥ്വി​രാ​ജ്, സൂ​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഡി​ജോ ജോ​സ് ആ​ന്‍റ​ണി സം​വി​ധാ​നം ചെ​യ്യു​ന്ന ജ​ന​ഗ​ണ​മ​ന കൊ​ച്ചി​യി​ൽ ആ​രം​ഭി​ച്ചു. പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സ്, മാ​ജി​ക് ഫ്രെ​യിം​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ സു​പ്രി​യ മേ​നോ​ൻ, ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഷ​മ്മി തി​ല​ക​ൻ, ധ്രു​വ​ൻ, രാ​ജാ കൃ​ഷ്ണ​മൂ​ർ​ത്തി, മം​മ്ത മോ​ഹ​ൻ​ദാ​സ്, ശാ​രി, വി​ൻ​സി, ചി​ത്ര അ​യ്യ​ർ എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു. തി​ര​ക്ക​ഥ: സ​രീ​ഷ് മു​ഹ​മ്മ​ദ്. ഛായാ​ഗ്ര​ഹ​ണം: സു​ധീ​പ് ഇ​ള​മ​ൻ. ലൈ​ൻ പ്രൊ​ഡ്യു​സ​ർ: ഹാ​രീ​സ് ദേ​ശം, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ: റി​ന്നി ദി​വാ​ക​ർ.

കാ​ണെ​ക്കാ​ണെ

ടോ​വി​നോ തോ​മ​സ്, സൂ​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ഐ​ശ്വ​ര്യ ല​ക്ഷ്മി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഉ​യ​രേ​യ്ക്കു ശേ​ഷം മ​നു അ​ശോ​ക​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ണെ​ക്കാ​ണെ എ​റ​ണാ​കു​ള​ത്ത് ആ​രം​ഭി​ച്ചു. 983, ക്യൂ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ഡ്രീം ​കാ​ച്ച​റി​ന്‍റെ ബാ​ന​റി​ൽ ടി.​ആ​ർ. ഷം​സു​ദ്ദീ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ബോ​ബി സ​ഞ്ജ​യ് എ​ഴു​തു​ന്നു. റോ​ണി ഡേ​വി​ഡ് രാ​ജ്, പ്രേം ​പ്ര​കാ​ശ്, ശ്രു​തി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ലെ​ത്തു​ന്നു. വി​നാ​യ​ക് ശ​ശി​കു​മാ​റി​ന്‍റെ വ​രി​ക​ൾ​ക്ക് ര​ഞ്ജി​ൻ രാ​ജ് ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു. ക്യാ​മ​റ: ആ​ൽ​ബി ആ​ന്‍റ​ണി, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ: സ​ബീ​ർ മ​ല​വ​ട്ട​ത്ത്.

നി​ഴ​ൽ

കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ന​യ​ൻ​താ​ര എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വ് എ​ഡി​റ്റ​ർ അ​പ്പു എ​ൻ. ഭ​ട്ട​തി​രി ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന നി​ഴ​ൽ എ​റ​ണാ​ക്കു​ള​ത്ത് ആ​രം​ഭി​ച്ചു. ആ​ന്‍റോ ജോ​സ​ഫ്, അ​ഭി​ജി​ത്ത് എം. ​പി​ള്ള, ബാ​ദു​ഷാ, ഫെ​ല്ലി​നി ടി.​പി., ഗ​ണേ​ഷ് ജോ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ദീ​പ​ക് ഡി. ​മേ​നോ​ൻ നി​ർ​വ​ഹി​ക്കു​ന്നു. തി​ര​ക്ക​ഥ: എ​സ്. സ​ഞ്ജീ​വ്, സം​ഗീ​തം: സൂ​ര​ജ് എ​സ്. കു​റു​പ്പ്, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ: ഡി​ക്സ​ണ്‍ പൊ​ടു​ത്താ​സ്.

അ​ണ്‍​ലോ​ക്ക്

ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ സോ​ഹ​ൻ സീ​നു​ലാ​ൽ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്രം അ​ണ്‍​ലോ​ക്ക് തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. മൂ​വി പേ ​മീ​ഡി​യാ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഹി​പ്പോ പ്രെം ​മോ​ഷ​ൻ പി​ക്ച്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ സ​ജീ​ഷ് മ​ഞ്ചേ​രി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ചെ​ന്പ​ൻ വി​നോ​ദ്, ശ്രീ​നാ​ഥ് ഭാ​സി, ഇ​ന്ദ്ര​ൻ​സ്, പാ​ഷാ​ണം ഷാ​ജി, ചെ​ന്പി​ൽ അ​ശോ​ക​ൻ, അ​ഭി​ലാ​ഷ് പ​ട്ടാ​ളം, മം​മ്ത മോ​ഹ​ൻ​ദാ​സ്, ശ്രി​ത ശി​വ​ദാ​സ് തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ക്കു​ന്നു. ഛായാ​ഗ്ര​ഹ​ണം: അ​ഭി​ലാ​ഷ് ശ​ങ്ക​ർ, സം​ഗീ​തം: അ​നി​ൽ ജോ​ണ്‍​സ്, എ​ഡി​റ്റ​ർ: വി. ​സാ​ജ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ: ഡേ​വി​സ​ണ്‍ സി.​ജെ.

വേ​ലു​ക്കാ​ക്ക

ഇ​ന്ദ്ര​ൻ​സി​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി ന​വാ​ഗ​ത​നാ​യ അ​ശോ​ക് ആ​ർ. ക​ലീ​ത്ത ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന വേ​ലു​ക്കാ​ക്ക പാ​ല​ക്കാ​ട് ആ​രം​ഭി​ച്ചു. പി​ജെ​വി ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സി​ബി വ​ർ​ഗീ​സ് പു​ല്ലു​രു​ത്തി​ക​രി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ഷാ​ജി ജേ​ക്ക​ബ് നി​ർ​വ​ഹി​ക്കു​ന്നു. സ​ത്യ​ൻ എം.​എ തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു. മു​ര​ളി ദേ​വ്, ശ്രീ​നി​വാ​സ് മേ​മു​റി എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് റി​നി​ൽ ഗൗ​തം, യു​നു​സ്യോ സം​ഗീ​തം പ​ക​രു​ന്നു. എ​ഡി​റ്റ​ർ: ഐ​ജു. പ്രൊ​ഡ്ക​ഷ​ൻ ക​ണ്‍​ട്രോ​ള​ർ: ചെ​ന്താ​മ​രാ​ക്ഷ​ൻ. പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: പ്ര​കാ​ശ് തി​രു​വ​ല്ല.

ഫോ​ർ

പ​റ​വ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഏ​റെ ശ്ര​ദ്ധേ​യ​രാ​യ അ​മ​ൽ ഷാ, ​ഗോ​വി​ന്ദ പൈ, ​ഗൗ​ര​വ് മേ​നോ​ൻ, മി​നോ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ സു​നി​ൽ ഹ​നീ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ഫോ​ർ എ​റ​ണാ​ക്കു​ള​ത്ത് ആ​രം​ഭി​ച്ചു. ബ്ളൂം ​ഇ​ന്‍റ​ർ നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ൽ വേ​ണു ഗോ​പാ​ല​കൃ​ഷ്ണ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ മ​മി​ത ബൈ​ജു നാ​യി​ക​യാ​വു​ന്നു. സി​ദ്ധി​ഖ്, ജോ​ണി ആ​ന്‍റ​ണി, സു​രേ​ഷ് കൃ​ഷ്ണ, അ​ല​ൻ​സി​യ​ർ, സാ​ധി​ക, ഗോ​പി​ക, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ, സ്മി​നു, ഷൈ​നി സാ​റ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ. വി​ധു ശ​ങ്ക​ർ, വൈ​ശാ​ഖ് എ​ന്നി​വ​ർ ചേ​ർ​ന്ന് തി​ര​ക്ക​ഥ, സം​ഭാ​ഷ​ണ​മെ​ഴു​തു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം പ്ര​കാ​ശ് വേ​ലാ​യു​ധ​ൻ നി​ർ​വ​ഹി​ക്കു​ന്നു. ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ, സ​ന്തോ​ഷ് വ​ർ​മ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് ബി​ജി​ബാ​ൽ സം​ഗീ​തം പ​ക​രു​ന്നു. ആ​ലാ​പ​നം: സ​ഹ​ബാ​സ് അ​മ​ൻ. എ​ഡി​റ്റ​ർ: ഇ.​എ​സ്. സൂ​ര​ജ്, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ: ജാ​വേ​ദ് ചെ​ന്പ്.

വൂ​ൾ​ഫ്

അ​ർ​ജു​ൻ അ​ശോ​ക​ൻ, ഷൈ​ൻ ടോം ​ചാ​ക്കോ, സം​യു​ക്ത മേ​നോ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഷാ​ജി അ​സീ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന വൂ​ൾ​ഫ് പെ​രു​ന്പാ​വൂ​രി​ൽ തു​ട​ങ്ങി. ദാ​മ​ർ സി​നി​മ​യു​ടെ ബാ​ന​റി​ൽ സ​ന്തോ​ഷ് ദാ​മോ​ദ​ര​ൻ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഇ​ർ​ഷാ​ദ്, ജാ​ഫ​ർ ഇ​ടു​ക്കി എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു. തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​ൻ എ​ഴു​തു​ന്നു. ബി.​കെ. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് ര​ഞ്ജി​ൻ രാ​ജ് സം​ഗീ​തം പ​ക​രു​ന്നു. ഛായാ​ഗ്ര​ഹ​ണം: ഫാ​യി​സ് സി​ദ്ദീ​ഖ്, പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ർ: അ​നു​ട്ട​ൻ വ​ർ​ഗീ​സ്, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ യെ​ല്ലോ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സ്.

ക​ട​ൽ കു​തി​ര

കി​ര​ണ്‍ രാ​ജ്, നി​മി​ഷ ന​ന്പ്യാ​ർ, ര​മ്യ കി​ഷോ​ർ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സെ​ന്ന​ൻ പ​ള്ളാ​ശേ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ക​ട​ൽ കു​തി​ര വ​ർ​ക്ക​ല​യി​ൽ ആ​രം​ഭി​ച്ചു. സെ​ന്ന​ൻ സി​നി​മ സ്റ്റു​ഡി​യോ, ബോ​സ് കു​മാ​ർ കി​ഴ​ക്ക​തി​ൽ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ശി​വ​ജി ഗു​രു​വാ​യൂ​ർ, സ്ഫ​ടി​കം ജോ​ർ​ജ്, കോ​ട്ട​യം പ്ര​ദീ​പ്, ജ​യ​കു​മാ​ർ, ജ​യ​കു​മാ​ർ നാ​വാ​യി​കു​ളം, ബോ​സ് കി​ഴ​ക്ക​തി​ൽ, ആ​രോ​മ​ൽ, സീ​മ ജി. ​നാ​യ​ർ, കു​ള​പ്പു​ള്ളി ലീ​ല തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു. ശി​വ​കു​മാ​ർ ആ​ർ​ട്ട് ആ​ൻ​ഡ് ഷൂ​ട്ട് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. സെ​ന്ന​ൻ പ​ള്ളാ​ശേ​രി​യു​ടെ വ​രി​ക​ൾ​ക്ക് ജെ.​ആ​ർ. കൃ​ഷ്ണ​ൻ സം​ഗീ​തം പ​ക​രു​ന്നു. എ​ഡി​റ്റ​ർ: അ​ഖി​ൽ ഏ​ലി​യാ​സ്. പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ: പ്ര​മോ​ദ് ദേ​വ​ന​ന്ദ.

മേ​പ്പ​ടി​യാ​ൻ

ഉ​ണ്ണി മു​കു​ന്ദ​നെ നാ​യ​ക​നാ​ക്കി വി​ഷ്ണു മോ​ഹ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന മേ​പ്പ​ടി​യാ​ൻ വി​ജ​യ​ദ​ശ​മി ദി​വ​സം ഈ​രാ​റ്റു പേ​ട്ട​യി​ൽ ആ​രം​ഭി​ച്ചു. ഉ​ണ്ണി മു​കു​ന്ദ​ൻ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ആ​ദ്യ​മാ​യി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​ഞ്ജു കു​ര്യ​നാ​ണ് നാ​യി​ക. അ​ജു വ​ർ​ഗീ​സ്, സൈ​ജു കു​റു​പ്പ്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, അ​പ​ർ​ണ ജ​നാ​ർ​ദ​ന​ൻ, നി​ഷാ സാ​രം​ഗ്

തു​ട​ങ്ങി​യ​വ​ർ മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്നു. ഛായാ​ഗ്ര​ഹ​ണം: നീ​ൽ ഡി ​കൂ​ഞ്ഞ, സം​ഗീ​തം: രാ​ഹു​ൽ സു​ബ്ര​ഹ്മ​ണ്യം. ചി​ത്ര​സം​യോ​ജ​നം: ഷ​മീ​ർ മു​ഹ​മ്മ​ദ്, ലൈ​ൻ പ്രൊ​ഡ്യു​സ​ർ: ഹാ​രീ​സ് ദേ​ശം, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ: റി​ന്നി ദി​വാ​ക​ർ.

ബൗ ​വൗ

തെ​ന്നി​ന്ത്യ​ൻ നാ​യി​ക ന​മി​ത മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ നാ​ല് ഭാ​ഷ​ക​ളി​ലാ​യി നി​ർ​മി​ക്കു​ന്ന ചി​ത്രം ബൗ ​വൗ തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രം​ഭി​ച്ചു. ആ​ർ​എ​ൽ ര​വി, മാ​ത്യു സ്ക്ക​റി​യ എ​ന്നി​വ​ർ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്നു. എ​സ്. നാ​ഥ് ഫി​ലിം​സ്, ന​മി​താ​സ് പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ ന​മി​ത, സു​ബാ​ഷ് എ​സ്. നാ​ഥ് എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്നു. ചി​ത്ര​ത്തി​ൽ ന​മി​ത​യാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പി.​എ​സ്. ക്യ​ഷ്ണ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. മു​രു​ക​ൻ മ​ന്ദി​ര​ത്തി​ന്‍റെ വ​രി​ക​ൾ​ക്ക് റെ​ജി മോ​ൻ സം​ഗീ​തം പ​ക​രു​ന്നു.

നി​യോ​ഗം

മാ​മു​ക്കോ​യ​യെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി അ​നീ​ഷ് വ​ർ​മ്മ സം​വി​ധാ​നം ചെ​യ്യു​ന്ന നി​യോ​ഗം പാ​ല​ക്കാ​ട് ആ​രം​ഭി​ച്ചു. ഛായാ​ഗ്ര​ഹ​ണം പ്ര​സാ​ദ് കാ​വി​ൽ​പ്പാ​ട്ട് നി​ർ​വ​ഹി​ക്കു​ന്നു.