അങ്ങനെ ദീപാവലിയും വന്നെത്തി. കൂട്ടത്തിൽ ആർക്കും വേണ്ടാത്ത കോവിഡും. അങ്ങനെ ആരൊക്കെവന്നാലും ഈ വിശേഷദിവസം മധുരം കഴിക്കാത്തവർ ആരുംതന്നെയില്ല. അതുകൊണ്ട് നമുക്കു ചില വിഭവങ്ങൾ പരീക്ഷിക്കാം.
കേസരി
റവ - ഒരു കപ്പ്
പാൽ - രണ്ടു കപ്പ്
പഞ്ചസാര - രണ്ടരക്കപ്പ്
നെയ്യ് - ഒരു കപ്പ്
കേസരിപ്പൊടി - ഒരു നുള്ള്
ഏലക്കാപ്പൊടി - ഒരു സ്പൂൺ
കശുവണ്ടി, ഉണക്കമുന്തിരി - ഒരുപിടി
ഉണ്ടാക്കുന്ന വിധം
ഒരു ചീനച്ചട്ടിയിൽ അല്പം നെയ്യൊഴിച്ച് റവ വറുത്ത് പാകത്തിന് മൂത്താൽ ഇതിലേക്ക് പാലും പഞ്ചസാരയും ചേർത്ത് ഇളക്കുക. മുറുകിത്തുടങ്ങിയാൽ നെയ്യ് അല്പം ചേർത്ത് ഇളക്കുക. കൂട്ടത്തിൽ കേസരിപ്പൊടി പാലിൽ കലക്കിച്ചേർക്കുക. അവസാനം ബാക്കിയുള്ളവയും ചേർക്കുക. നല്ലതുപോലെ പാകമായാൽ ചീനച്ചട്ടി വിട്ടുവരും. ഇത് നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റി പരത്തി മയപ്പെടുത്തി വയ്ക്കുക. തണുത്തുകഴിഞ്ഞ് മുറിച്ച് കഷണമാക്കാം.
രസഗുള
പാൽ - ആറു കപ്പ്
വെള്ളം - ഒന്നരക്കപ്പ്
ചെറുനാരങ്ങാനീര് - ഒരു വലിയ സ്പൂൺ
പഞ്ചസാര - ഒരു കപ്പ്
മൈദ - രണ്ട് ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം
പഞ്ചസാര ഒന്നരക്കപ്പ് വെള്ളത്തിൽ ഉരുക്കി മാറ്റിവയ്ക്കുക. പാൽ തിളപ്പിച്ച് നാരങ്ങാനീര് ചേർത്ത് നന്നായി പിഴിഞ്ഞ് അരിച്ചെടുക്കുക. ഇതിലേക്ക് മൈദ ചേർത്ത് കുഴച്ച് ചെറിയ ഉരുളകളാക്കുക. ഇതു ചൂടായിക്കിടക്കുന്ന പഞ്ചസാര ലായനിയിലേക്ക് ഇടുക. അര മണിക്കൂറിനു ശേഷം ഈ ഉരുളകൾ ഓരോന്നും പഞ്ചസാര കുടിച്ചിരിക്കും. തണുത്തശേഷം കഴിക്കാം.
റവ ലഡു
റവ - മൂന്നു കപ്പ്
നെയ്യ് - മുക്കാൽ കപ്പ്
കശുവണ്ടിയും മുന്തിരിയുംകൂടി - ഒരുപിടി
പഞ്ചസാര - രണ്ടുകപ്പ്
പാൽ - മുക്കാൽ കപ്പ്
ഏലക്കാപ്പൊടി - ഒരു ചെറിയ സ്പൂൺ
ഉണ്ടാക്കുന്ന വിധം
അല്പം നെയ്യിൽ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്ത് മാറ്റിവയ്ക്കുക. ബാക്കി നെയ്യിൽ റവ ചേർത്ത് വറുത്തെടുക്കുക. ഇതിലേക്ക് പാലും പഞ്ചസാരയും ചേർത്ത് ഇളക്കുക. നല്ലപോലെ മുറുകിവന്നാൽ ഏലക്കാപ്പൊടിയും വഴറ്റിയ അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്തിളക്കുക. തണുക്കുന്നതിനു മുന്പ് ചെറുനാരങ്ങ വലിപ്പം ഉരുളകളായി ഉരുട്ടിയെടുക്കുക. ഏകദേശം 50 എണ്ണം കാണും. തണുത്തുകഴിഞ്ഞാൽ ടിന്നിൽ അടച്ച് സൂക്ഷിക്കാം.
ഓമന ജേക്കബ്