പിഞ്ചുകുഞ്ഞുങ്ങളെ മടിയിലിരുത്തി ആ ചോരിവായിൽ ഭക്ഷണം വച്ചുകൊടുക്കുന്പോൾ ഒരമ്മ അനുഭവിക്കുന്ന ആത്മസംതൃപ്തി എത്രയോ വലുതാണ്! നല്ല ചൂടുചോറിൽ വെന്ത പരിപ്പും നെയ്യും ചേർത്തു കുഴച്ചു മയപ്പെടുത്തി ചെറിയ നീണ്ട ഉരുളയാക്കി പൈതലിന്റെ വായിൽവച്ച് വിരലുകൊണ്ട് പതുക്കെ ഒന്നു തള്ളിക്കൊടുക്കുന്പോൾ ശ്രദ്ധിച്ചിട്ടുണ്ടോ അമ്മയുടെ വായും അല്പം തുറന്നുപോകും. അതൊരു അനുഭൂതിയാണ്, അമ്മയ്ക്കും കുഞ്ഞിനും.
പക്ഷേ, ഈ മനോഹരാനുഭവം നുകരാനുള്ള ഭാഗ്യം പാശ്ചാത്യമാതാക്കൾക്ക് ഇല്ല. ഇവിടെ കുട്ടികൾ വളരുന്നത് എത്രയോ വ്യത്യസ്തമായിട്ടാണ്! കയിലും കത്തിയും മുള്ളും ഉപയോഗിച്ച് അമ്മയുടെ കൈ സ്പർശിക്കാതെ ആഹാരം കുഞ്ഞിന്റെ വായിലാക്കിക്കൊടുക്കും. (മൂർച്ചയില്ലാത്ത പ്ലാസ്റ്റിക് കട്ലറിയാണ് ഉപയോഗപ്പെടുത്തുന്നത് കേട്ടോ.)
ഇത്തരം ജീവിതരീതികൾ നൂറ്റാണ്ടുകളായി ഇവരുടെ സംസ്കാരത്തിന്റെ ഭാഗമായി കഴിഞ്ഞതാണ്. മറിച്ചു ചിന്തിക്കാൻ ഇവർക്കു സാധ്യമല്ല. കുഞ്ഞിന്റെ ആഹാരം വൃത്തിയായിരിക്കണം, അണുമുക്തമായിരിക്കണം. ശിശുക്കൾക്കു രോഗം വരാൻ പാടില്ല. മുൻകരുതൽ നല്ലതുതന്നെ. പക്ഷേ, ഏതോ ഒരു കുറവ്. എവിടെയോ ഒരു വിടവ്.
ഭക്ഷണത്തിന്റെ രുചിയും ചൂടും മൃദുത്വവും എല്ലാം തൊട്ടറിഞ്ഞ് ചേർത്തണച്ച് ഊട്ടുന്പോൾ അമ്മയും കുഞ്ഞുമായുള്ള ബന്ധത്തിനു സ്വാഭാവികമായ, മനോഹരമായ മാറ്റങ്ങൾ കൈവരുന്നു. തല്ലും ചൊല്ലും ശകാരവും ആഹാരവും എല്ലാം കിട്ടി വളരുന്ന കുട്ടികൾക്കല്ലേ കുടുംബത്തോടു കൂടുതൽ കൂറുണ്ടാകുക?
പരിഷ്കൃതമായ പാശ്ചാത്യരീതികൾ സ്വന്തമാക്കാൻ തീരുമാനിക്കുന്പോൾ നമ്മുടെ വിവേകവും പക്വതയും കൈമോശം വരാതെ നോക്കാം.
സിസിലിയാΩ പെരുബ്ബനാനി
cjperu5@gmail.com