ഇത് ആരോഗ്യം നിലനിർത്തുന്ന ഒരു ചായയാണ്. ഇതു രക്തധമനികൾക്കും ഹൃദയത്തിനും വളരെ നല്ലതാണ്. കൂടാതെ ദഹനത്തിനും അത്യുത്തമം. ഉണ്ടാക്കാനോ വളരെ എളുപ്പവും.
ആവശ്യമായത് 2 ചെന്പരത്തിപൂവിന്റെ ഇതളും ഒരു നുള്ള് ചായ പൊടിയും മാത്രം.
ഒരു ഗ്ലാസ് വെള്ളത്തിൽ ഈ പൂവിതളും ചായയും ഇട്ടു തിളപ്പിക്കുക.
ഇതു തിളച്ചാൽ വെള്ളം ചുമക്കും. ഇത് അരിച്ചെടുത്ത് ചെറുചൂടോടെ കഴിക്കാം. അല്ലെങ്കിൽ അല്പം മധുരവും ഐസും ചേർത്തും കഴിക്കാം. സദ്യയ്ക്കുശേഷം കഴിച്ചാൽ അത്യുത്തമം. പരീക്ഷിച്ചുനോക്കൂ.
തയാറാക്കിയത്:
ഓമന ജേക്കബ്
ചെന്പരത്തി ചായ
07:51 AM Nov 01, 2020 | Deepika.com