മലയോരത്ത് കോവിഡ് കേസുകളുടെ എണ്ണം ദിനം പ്രതി കൂടിവരുന്ന സാഹചര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ അധ്യാപകര്‍ കളത്തിലിറങ്ങി. കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത ഈസ്റ്റ് എളേരി പഞ്ചായത്തില്‍ ബോധവല്‍ക്കരണവും റേഡിയോയും ഒക്കെയായി മാഷ് പദ്ധതി വിജയകരമായി മുന്നേറുകയാണ്. മാഷ് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തില്‍ ഇന്ന് എവിടെയും എപ്പോഴും അധ്യാപകരെ പ്രതീക്ഷിക്കാം. സാമൂഹ്യ അകലം പാലിക്കാതെ ആളുകള്‍ കൂട്ടം കൂട്ടുന്നിടത്തും മാസക് ധരിക്കാത്തവര്‍ക്കും മുന്നില്‍ കൊറോണ പ്രതിരോധ പാഠങ്ങള്‍ പഠിപ്പിക്കാന്‍ മാഷ് ഓടിയെത്തും. അനുസരണക്കേട് കാണിക്കുന്നവരോട് ആദ്യം സ്നേഹത്തോടെ പറഞ്ഞുകൊടുക്കും. പിന്നെ ശാസിക്കും. അതും കഴിഞ്ഞാല്‍ കണ്ണുരുട്ടും.
കോവിഡിന്റെ ആദ്യ രണ്ടു ഘട്ടങ്ങളിലും ഈസ്റ്റ് എളേരിയില്‍ കേസുകള്‍ വളരെ കുറവായിരുന്നെങ്കിലും മൂന്നാംഘട്ടത്തില്‍ രോഗികളുടെ എണ്ണം കൂടിവരികയാണ്. പഞ്ചായത്ത് ഭരണസമിതിയും ആരോഗ്യവകുപ്പും പൊലീസും വാര്‍ഡ് ജാഗ്രതാ സമിതികളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. വാര്‍ഡ് ജാഗ്രതാസമിതികള്‍ വഴിയും വാര്‍ഡുകളില്‍ രൂപീകരിച്ചിരിക്കുന്ന അയല്ക്കൂട്ടസഭകള് വഴിയും എല്ലാവരിലേക്കും മാസ്കും സോപ്പും സാമൂഹിക അകലവും പാലിക്കേണ്ടതിന്റെ ആവശ്യകതയും കോവിഡ് പ്രതിരോധത്തിനായുള്ള നിരന്തര ബോധവല്‍ക്കരണവും നടത്തിവരുന്നു. ഇതിനു പുറമെയാണ് അധ്യാപകരുടെ നേരിട്ടുള്ള ബോധവത്കരണം. കൂട്ടായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി പൊതുയിടങ്ങളിലേക്കു ആളുകളെത്തുന്നത് കുറയുന്നതായി ഈസ്റ്റ് എളേരിയിലെ നോഡല്‍ ഓഫീസര്‍ കെ സി സെബാസ്റ്റ്യന്‍ പറഞ്ഞു.
കോവിഡ് പ്രതിരോധത്തിനായി അധ്യാപകരെ ഉള്‍പ്പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ജില്ലാ ഭരണകൂടം ആവിഷ്കരിച്ചതാണ് മാഷ് പദ്ധതി. ഓരോ വാര്‍ഡിലും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ബോധവല്‍ക്കരണത്തിനും ആയി ഒരു നോഡല്‍ ഓഫീസറെ നിയമിക്കും. നോഡല്‍ ഓഫീസര്‍മാരായി എത്തുന്ന അധ്യാപകര്‍ക്ക് അവരുടെ വീടുകള്‍ ഉള്‍പ്പെടുന്ന വാര്‍ഡുകളോ, തൊട്ടടുത്ത വാര്ഡുകളുടെയോ ചുമതലയാണ് നല്‍കിയിരിക്കുന്നത്.
മാഷ് റേഡിയോ
കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ എല്ലാവരിലേക്കും കൃത്യമായ വിവരങ്ങളെത്തിക്കാന്‍ പദ്ധതിയുടെ ഭാഗമായി മാഷ് റേഡിയോയും ഞായറാഴ്ച പ്രവര്‍ത്തനം ആരംഭിച്ചു. വിവിധ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഫേസ് ബുക്കിലുമായി പോസ്റ്റ് ചെയ്യുന്ന ബുള്ളറ്റിന് പതിനായിരത്തിലധികം ആളുകള്‍ കാണുന്നുണ്ട്. കെ.സി സെബാസ്റ്റ്യന്‍, സിജോ അറയ്ക്കല്‍ എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് മാഷ് പദ്ധതിയുടെ പ്രവര്‍ത്തനം. ഇവര്‍ തന്നെയാണ് ന്യൂസ് എഡിറ്റര്‍മാരും. നോഡല്‍ ഓഫീസര്‍മാരില്‍നിന്നും ആരോഗ്യവകുപ്പില്‍നിന്നും പഞ്ചായത്തില്‍നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ചാണ് ബുള്ളറ്റിന് തയാറാക്കുന്നത്.
മാഷ് പദ്ധതി അധ്യാപകരുടെതാണെങ്കിലും ഈസ്റ്റ് എളേരി മാഷ് റേഡിയോയില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തവും ഉണ്ട്. ചിറ്റാരിക്കാല്‍ സെന്റ് മേരിസ് സ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിനിയായ റോഷിന് മരിയ റോഷനാണ് വാര്‍ത്തകള്‍ അവതരിപ്പിക്കുന്നത്. റോഷിന്റെ സഹോദരനും 9-ാം ക്ലാസ് വിദ്യാര്‍ഥിയുമായ റോയസ് റോഷനാണ് ബുള്ളറ്റിന്റെ എഡിറ്റിംഗ്. ഓരോ ദിവസത്തെയും കോവിഡ് വാര്‍ത്തകള്‍ നല്‍കുന്നതോടൊപ്പം ജില്ലാ ഭരണകൂടവും പഞ്ചായത്തും സ്വീകരിക്കുന്ന പ്രതിരോധ നടപടികളും അതിന്റെ ആവശ്യകതയും ബുള്ളറ്റിനില്‍ പ്രതിപാദിക്കും. കോവിഡ് കാലത്ത് നാം സ്വീകരിക്കേണ്ട മുന്‍കരുതലുകളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള നിര്‍ദേശങ്ങളും ബുള്ളറ്റിനിലൂടെ ഓര്‍മ്മിപ്പിക്കും. ദിവസവും രാത്രി എട്ടിനും ഓന്പതിനും ഇടയ്ക്കാണ് സംപ്രേഷണം. കൂടാതെ ആന്റിജന്‍ പരിശോധഫലങ്ങള്‍ ലഭ്യമാകുന്നതിനനുസരിച്ച് ബ്രേക്കിംഗ് ന്യൂസും.
ഡാജി ഓടയ്ക്കൽ