ധമനികളിൽ സംഭവിക്കുന്ന പ്രശ്നങ്ങളുടെ തുടർച്ചയായി ഹൃദ്രോഗങ്ങൾ ഉണ്ടാകുമ്പോൾ താഴെ പറയുന്ന ചില ലക്ഷണങ്ങൾ പ്രകടമാകുന്നതാണ്.
• തുടയിലോ കാൽമുട്ടിന് താഴെയുള്ള പേശിയിലോ കോച്ചിവലി അനുഭവപ്പെടുക. ഇത് ഇടവിട്ട് ഉണ്ടാകുന്നതും പ്രത്യേകിച്ച് നടക്കുന്ന സമയങ്ങളിൽ ഉണ്ടാകുന്നതും പ്രത്യേകം ശ്രദ്ധിക്കണം. • പാദങ്ങളിൽ തണുപ്പ്.
• കാലുകളിൽ നാഡീസ്പന്ദനം കുറയുകയോ ഇല്ലാതാവുകയോ സംഭവിക്കുക. • കാലിൽ താഴേയ്ക്ക് വരുംതോറും കൊഴുപ്പിന്റെ ശേഖരം ഇല്ലാതാവുക.
.• കാലിൽ താഴേയ്ക്ക് വരും തോറും രോമങ്ങൾ ഇല്ലാതാവുക.
ഹൃദ്രോഗ ചികിത്സയിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
• ഹൃദയാഘാതം ഉണ്ടാകുന്നഘടകങ്ങളിൽ പ്രധാനപ്പെട്ട, രക്തം കട്ട പിടിക്കുന്ന പ്രക്രിയ തടയുക.
• ആഹാരം ഡോക്ടർ പറയുന്ന പ്രകാരം ക്രമീകരിക്കുക.
• പതിവായി വ്യായാമം ചെയ്യുക.
• ശരീരത്തിന് അമിത ഭാരം ഉണ്ടെങ്കിൽഅത് കുറയ്ക്കുക.
• രക്തത്തിലെ പഞ്ചസാരയുടെ നില നിയന്ത്രണത്തിലാക്കുക.
• രക്തസമ്മർദ്ദം സാധാരണ നിലയിലാണ് എന്ന് കൃത്യമായ ഇടവേളകളിൽ പരിശോധന
നടത്തി ഉറപ്പ് വരുത്തുക.
• അമിതമായ കൊഴുപ്പ് ശേഖരം ശരീരത്തിൽ ഉണ്ടെങ്കിൽ അത് കുറയ്ക്കുക.
• ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കുക.
• മദ്യപാനം, പുകവലി എന്നിവ ഉപേക്ഷിക്കുക
ഹൃദയാരോഗ്യം നല്ല നിലയിൽ സൂക്ഷിക്കുകയാണെങ്കിൽ ഹൃദ്രോഗങ്ങൾ ഉണ്ടാകാതിരിക്കും. ഹൃദ്രോഗങ്ങൾക്ക് ചികിത്സിക്കുന്നവരെ പ്രമേഹം ബാധിക്കാതെയുമിരിക്കും.
പ്രമേഹത്തിനു പ്രായം ഒരു പ്രശ്നമേയല്ല!
പ്രമേഹം പ്രായമായവരെയും പാരന്പര്യമുള്ളവരെയും പൊണ്ണത്തടിയുള്ളവരെയും മാത്രം ബാധിക്കുന്ന ആരോഗ്യപ്രശ്നമാണെന്നു വിശ്വസിക്കുന്നവരുണ്ട്. എന്നാൽ, ചെറുപ്പക്കാരും കുട്ടികളുമടക്കം ഇപ്പോൾ കൂടുതൽ പേർ പ്രമേഹ രോഗികളായി മാറുകയാണ്. മാറിയ ജീവിതശൈലിയാണ് ഇതിന് അടിസ്ഥാനകാരണം. ആഹാരത്തിലെ നിയന്ത്രണമില്ലായ്മയും ശരീരമനങ്ങാതെയുള്ള ജീവിതവുമാണ് ആധുനികകാലത്തെ ശാപം.
മാനസിക സംഘർഷം പതിവായാൽ...
മാനസിക സംഘർഷം അനുഭവിക്കുന്നവരിൽ രക്തത്തിലെ പഞ്ചസാരയുടെ നില ഉയരാവുന്നതാണ്. മാനസിക സംഘർഷം താത്കാലികമായി ഉണ്ടായതാണെങ്കിൽ ആ സന്ദർഭം മാറുന്പോൾ രക്തത്തിലെ പഞ്ചസാരയുടെ നിലയും സാധാരണ അവസ്ഥയിലാകും. എന്നാൽ, മാനസികസംഘർഷം നീണ്ടകാലം തുടർച്ചയായി അനുഭവിക്കുന്നവരിൽ രക്തത്തിലെ പഞ്ചസാരയുടെ നിലയും ഉയർന്നുനിൽക്കാൻ സാധ്യതയുണ്ട്. ഇത്തരക്കാരിൽ അവർ കഴിക്കുന്ന മരുന്നുകൾക്ക് കൃത്യമായി പ്രവർത്തിക്കാൻ കഴിയില്ല. ഇങ്ങനെയുള്ള ചില രോഗികളിൽ എന്തൊക്കെ ചികിത്സ ചെയ്താലും ഫലപ്രദമാകാതെ വരുന്നതിനുകാരണം ഇതാണ്. അതുകൊണ്ട് ഇത്തരക്കാർ ഡോക്ടറുടെ നിർദേശങ്ങൾ കൃത്യമായി അനുസരിക്കണം.
പ്രമേഹമുള്ളവർ അതു നിയന്ത്രണവിധേയമാക്കുന്ന കാര്യത്തിലും പ്രമേഹം ബാധിക്കാത്തവർ പ്രതിരോധത്തിലും ഉൗണിലും ഉറക്കത്തിലും ജാഗ്രത പുലർത്തണം. അസ്വസ്ഥതകൾ അനുഭവപ്പെടുകയാണെങ്കിൽ എത്രയും വേഗം ഡോക്ടറെ സമീപിക്കണം. ആഹാര ക്രമീകരണവും വ്യായാമവും ഡോക്ടറുടെ നിർദേശത്തിലാവണം.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ, ഫോൺ - 9846073393