+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പേരുവിളി എന്ന മാരണം

ഒ​രാ​ളെ അ​യാ​ളു​ടെ പേ​രെ​ടു​ത്തു വി​ളി​ക്കു​ന്പോ​ൾ അ​യാ​ളു​ടെ ത​നി​മ​യും വ്യ​ക്തി​ത്വ​വും നാം ​അം​ഗീ​ക​രി​ക്കു​ക മാ​ത്ര​മ​ല്ല, ആ​ദ​ര​വും ബ​ഹു​മാ​ന​വും പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. പ്രാ​യ​ത്
പേരുവിളി എന്ന മാരണം
ഒ​രാ​ളെ അ​യാ​ളു​ടെ പേ​രെ​ടു​ത്തു വി​ളി​ക്കു​ന്പോ​ൾ അ​യാ​ളു​ടെ ത​നി​മ​യും വ്യ​ക്തി​ത്വ​വും നാം ​അം​ഗീ​ക​രി​ക്കു​ക മാ​ത്ര​മ​ല്ല, ആ​ദ​ര​വും ബ​ഹു​മാ​ന​വും പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. പ്രാ​യ​ത്തി​ലും സ്ഥാ​ന​ത്തി​ലും മു​ന്തി​യ​വ​രെ ബ​ഹു​മാ​ന​സൂ​ച​ക​നാ​മ​ങ്ങ​ളോട് (ചേ​ച്ചി, അ​മ്മാ​വ​ൻ, ഇ​ക്ക തു​ട​ങ്ങി​യ​വ) അ​വ​രു​ടെ പേ​രു​കൂ​ടി ചേ​ർ​ത്തു​വി​ളി​ക്കു​ന്ന​തി​ലും അ​ടു​പ്പ​വും ഭ​വ്യ​ത​യും ദ​ർ​ശി​ക്കാം. ഒൗ​പ​ചാ​രി​ക​മെ​ങ്കി​ൽ മി​സ്റ്റ​ർ, മി​സ്, ശ്രീ​മാ​ൻ, കു​മാ​രി തു​ട​ങ്ങി​യ സം​ജ്ഞ​ക​ൾ ന​ൽ​കു​ന്പോ​ൾ മ​നോ​ഹാ​രി​ത തോ​ന്നും.

പാ​ശ്ചാ​ത്യ​നാ​ട്ടി​ലേ​ക്കു ക​ട​ക്കു​ന്പോ​ൾ ക​ഥ മാ​റി. അ​ധ്യാ​പ​ക​രെ​യും പു​രോ​ഹി​ത​രെ​യും കു​ടും​ബ​ത്തി​ൽ മു​തി​ർ​ന്ന​വ​രെ​യും വെ​റും പേ​രെ​ടു​ത്തു സം​ബോ​ധ​ന ചെ​യ്യു​ന്ന​ത് ഇ​വ​രു​ടെ സം​സ്കാ​ര​മാ​യി മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ക​ല്യാ​ണം ക​ഴി​ഞ്ഞ പു​തു​പ്പെ​ണ്ണ് അ​മ്മാ​യി​യ​മ്മ​യെ​യും അ​മ്മാ​യി​യ​ച്ഛ​നെ​യും പേ​രു വി​ളി​ക്കും. റ​ബേ​ക്ക, ആ​ൽ​ബ​ർ​ട്ട് എ​ന്നൊ​ക്കെ. അ​വ​രു​ടെ കു​ടും​ബ​ത്തി​ലു​ള്ള മു​ത്ത​ച്ഛന്മാ​രെ​യും മു​ത്ത​ശ്ശി​മാ​രെ​യും പേ​രു​വി​ളി​ക്കാ​ൻ ആ ​പെ​ണ്ണി​ന് ഒ​രു ശ​ങ്ക​യു​മി​ല്ല.

ഒ​രി​ക്ക​ൽ മൂ​ന്നു​വ​യ​സു​ള്ള കു​ഞ്ഞു​മാ​യി അ​ടു​ത്ത വീ​ട്ടി​ലെ തൊ​ണ്ണൂ​റോ​ട​ടു​ത്ത ഒ​രു വ​നി​ത​യെ സ​ന്ദ​ർ​ശി​ക്കാ​ൻ പോ​യി. കു​ഞ്ഞി​നോ​ട് അ​വ​രെ ആ​ന്‍റി എ​ന്നു സം​ബോ​ധ​ന ചെ​യ്യാ​ൻ ഞാ​ൻ പ​റ​ഞ്ഞി​രു​ന്നു. കു​ട്ടി അ​ങ്ങ​നെ വി​ളി​ച്ച​പ്പോ​ൾ അ​വ​ർ ത​മാ​ശ ക​ല​ർ​ന്ന ഒ​രു ചി​രി​യോ​ടെ പ​റ​ഞ്ഞത് ഞാൻ നി​ന്‍റെ അ​ങ്കി​ളി​നെ​യ​ല്ല​ല്ലോ വി​വാ​ഹം ചെ​യ്തി​രി​ക്കു​ന്ന​ത് എ​ന്നാ​ണ്. ‘I am not married to your uncle. darling, call me Edna. That is my name.’

എ​ന്തെ​ല്ലാം ന​ല്ല സാ​മൂ​ഹ്യാ​ചാ​ര​ങ്ങ​ൾ ന​മു​ക്കു​ണ്ടെ​ന്നോ​ർ​ത്ത് അ​ഭി​മാ​ന​പൂ​ർ​വം ത​ല ഉ​യ​ർ​ത്തി​പ്പി​ടി​ക്കാം.

സിസിലിയാമ്മ പെരുമ്പനാനി
cjperu5@gmail.com