രൂഢമൂലമാണ് ഈ പെരുമാറ്റരീതി പാശ്ചാത്യനിൽ. പൊതുസ്ഥാപനങ്ങളിലും പബ്ലിക് റോഡുകളിലും കാണുന്ന അച്ചടക്കം അവിശ്വസനീയമാണ്. കാമറക്കണ്ണുകളേക്കാൾ യുക്തമായി അയാളിൽ ഉറപ്പിച്ചിരിക്കുന്ന, അയാളെ നിയന്ത്രിക്കുന്ന ഒരു ഉൾബോധമുണ്ട്. ഈ ഉൾക്കാഴ്ച ഓരോ വ്യക്തിയിലും ചെറുപ്രായത്തിൽതന്നെ ഉൗട്ടിയുറപ്പിച്ചിരിക്കാം.
നാലാംക്ലാസുകാരനായ കുട്ടി ഒരിക്കൽ സ്കൂളിൽനിന്നു തിരിച്ചെത്തിയത് ഒരു സെറ്റ് കളർ സ്കെച്ച് പെന്നുകളുമായാണ്. തിളക്കമുള്ള, കൊഴുപ്പുള്ള മഷി ഒഴുകിവരുന്ന വിലകൂടിയ പന്ത്രണ്ടു പെന്നുകൾ. ഇഷ്ടംപോലെ വരയ്ക്കാം, എഴുതാം, കുത്തിവരയ്ക്കാം. മഷി തീർന്നുപോയ പെന്നുകളടക്കം അടുത്ത ദിവസം ടീച്ചറെ ഏൽപിക്കണം. അത്രതന്നെ. ക്ലാസിലെ എല്ലാ കുട്ടികൾക്കും ഉൗഴം നൽകും.
അതിൽനിന്ന് ഒരു പെൻ കുറച്ചുസമയത്തേക്കു ചോദിച്ചപ്പോൾ അവൻ പറഞ്ഞത് അത് സ്കൂളിന്റേതാണ്, നമ്മുടെ ആവശ്യത്തിന് ഉപയോഗിക്കുന്നത് ശരിയല്ല എന്നാണ്. It is not right. It is the property of the school. You can't use these pens, sorry.
പെൻ കിട്ടിയില്ല എന്ന നിരാശ എനിക്കു തോന്നിയെങ്കിലും ഒരുകാര്യം പിടികിട്ടി. ഓസ്ട്രേലിയയിലെ മുതിർന്ന പൗരന്മാർവരെ നിയമത്തോട് ആദരവുകാട്ടുന്നതിന്റെ പിന്നിലെ രഹസ്യം ചൊട്ടയിലെ ശീലംതന്നെ.
സത്യസന്ധതയോടും നിയമപാലനത്തോടുംമറ്റും കുട്ടികളിൽ ആഭിമുഖ്യം വളർത്തുന്ന ഈ ജനത അതേ താൽപര്യത്തോടെ വിശുദ്ധിയിലും സന്മാർഗത്തിലും വളർന്നുവരാൻ ഇളംതലമുറയെ തയാറാക്കുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ലോകമെന്പാടും കുഞ്ഞുങ്ങൾ നിഷ്ക്കളങ്കരാണ്. സമൂഹം മനസായാൽ അവരെ നല്ല വഴിയിൽ പരിശീലിപ്പിക്കാവുന്നതേയുള്ളു.
സിസിലിയാമ്മ പെരുമ്പനാനി
cjperu5@gmail.com