ഈ കാലാവസ്ഥയിൽ ചായയ്ക്കൊപ്പം കഴിക്കാൻ ഒരു മധുര ബോണ്ട. നിസാര പണിയേയുള്ളു.
ചേരുവകൾ
ഒരു വലിയ പഴുത്ത റോബസ്റ്റ പഴം
പഞ്ചസാര 3 ടേബിൾ സ്പൂണ്‍
1/2 ടീസ്പൂണ്‍ വീതം സോഡാ പൊടിയും ഏലയ്ക്കയും
വറുക്കാൻ വേണ്ട എണ്ണ
അല്പം മൈദ
ഉണ്ടാക്കുന്ന വിധം
* പഴവും പഞ്ചസാരയുംകൂടി നല്ലതുപോലെ അരച്ചെടുക്കുക.
* ഇതിലേക്ക് സോഡാപ്പൊടിയും ഏലയ്ക്കായും ചേർത്തിളക്കുക.
* മാവ് പരുവത്തിൽ ഉള്ള ഇതിലേക്ക് മൈദ കുറേശെയായി ഇട്ട് കുഴച്ച് ചപ്പാത്തിക്കു കുഴയ്ക്കുന്നതുപോലെ ആക്കിയെടുക്കുക.
* വറുക്കാനുള്ള എണ്ണ ചൂടാക്കി ഈ മാവ് ചെറിയ ഉരുളകളായി ഉരുട്ടി എണ്ണയിൽ വറുത്തുകോരുക. ഇളം ബ്രൗണ്‍ നിറം വന്നാൽ മതി. ചൂടോടെ കഴിക്കാം.
ഓമന ജേക്കബ്