ഭാരതത്തിന്റെ പ്രഥമ വിശുദ്ധ വി. അൽഫോൻസാമ്മയുടെ സ്വർഗപ്രവേശത്തിന്റെ എഴുപത്തിയഞ്ചാമത് വാർഷികം ആഗോള തലത്തിൽ ആഘോഷിക്കുന്നു.
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനവും പുസ്തക പ്രകാശനവും നിർവഹിക്കും. ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, കോഴിക്കോട് രൂപതാധ്യക്ഷൻ റവ.ഡോ. വർഗീസ് ചക്കാലക്കൽ മാവേലിക്കര രൂപതാധ്യക്ഷൻ റവ.ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ്
പാലാ രൂപത സഹായമെത്രാനും വി.അൽഫോൻസാമ്മയുടെ കുടുംബാംഗവുമായ മാർ ജേക്കബ് മുരിക്കൻ, കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പാംപ്ലാനി എന്നീ പിതാക്കന്മാർ സന്ദേശങ്ങൾ നൽകും. വിവിധ സന്യാസസഭാ ശ്രേഷ്ഠർ, അൽമായ പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ നൽകും.
എഫ്സിസി ചങ്ങനാശേരി ദേവമാതാ പ്രൊവിൻസിന്റെയും സിഎംഐ സഭയുടെ മൂവാറ്റുപുഴ കാർമൽ പ്രൊവിൻസിന്റെയും സഹകരണത്തോടെ, മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളായ ദീപിക , ഷെക്കെയ്ന ടിവി, അന്താരാഷ്ട്ര ഓൺലൈൻ പത്രമായ സീന്യൂസ് ലൈവ് എന്നീ മാധ്യമങ്ങളുടെ സംയുക്ത നേതൃത്വമാണ് ഈ അന്താരാഷ്ട്രാ ഓൺലൈൻ പെരുന്നാൾ ആഘോഷം സംഘടിപ്പിക്കുന്നത്.
ഇതോടനുബന്ധിച്ച് ഫാ. റോയി കണ്ണൻചിറ സിഎംഐ എഴുതിയ സഹനരാഗങ്ങൾ എന്ന
വി. അൽഫോൻസാമ്മയുടെ ജീവിതകാവ്യത്തിന്റെ പ്രകാശനവും സീ ന്യൂസ് ലൈവ് "ഗ്രാന്ഡ് പേരന്റ്സ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങളുടെ ഫലപ്രഖ്യാപനവും നടക്കും.
ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി എട്ടുമുതൽ 10 വരെ നടക്കുന്ന പരിപാടിയിൽ 75 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള വൈദികരും, സമർപ്പിതരും വിശ്വാസികളും സൂം ആപ്പിലും ഫേസ്ബുക്കിലും യൂട്യൂബിലുമുള്ള തത്സമയ സംപ്രേഷണത്തിൽ പങ്കുചേരും.
എന്റെ അൽഫോൻസാമ്മ ഗ്ലോബൽ ഓൺലൈൻ തിരുനാൾ ആഘോഷം
04:47 PM Jul 24, 2021 | Deepika.com