വി​ഷം ത​ന്നു കൊ​ല്ലാ​ൻ ശ്ര​മ​മു​ണ്ടായി: വെളിപ്പെടുത്തലുമായി സ​രി​ത

10:03 AM Dec 16, 2021 | Deepika.com
കൊ​ട്ടാ​ര​ക്ക​ര: ത​നി​ക്ക് വി​ഷം ത​ന്നു കൊ​ല്ലാ​ൻ ശ്ര​മം ന​ട​ന്ന​താ​യി സോ​ളാ​ർ കേ​സി​ലെ വി​വാ​ദ വ​നി​ത സ​രി​ത എ​സ്.​നാ​യ​ർ. കൊ​ട്ടാ​ര​ക്ക​ര കോ​ട​തി​യി​ൽ ഒ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹാ​ജ​രാ​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ആ​രാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന​റി​യാ​മെ​ങ്കി​ലും ഇ​പ്പോ​ൾ പു​റ​ത്തു പ​റ​യാ​ൻ സ​മ​യ​മാ​യി​ട്ടി​ല്ലെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി. ശ​രീ​ര​ത്തി​ൽ വി​ഷാം​ശം ക​ല​ർ​ന്നി​ട്ടു​ണ്ട്. അ​ത് ഞ​ര​മ്പു​ക​ളെ​യും മ​റ്റു ചി​ല ശ​രീ​രാ​വ​യ​വ​ങ്ങ​ളെ​യും ബാ​ധി​ച്ചു. ശ്രീ​ചി​ത്ര​യി​ലും വെ​ല്ലൂ​രി​ലു​മാ​യി ചി​കി​ത്സ തു​ട​രു​ക​യാ​ണ്. ത​നി​ക്കെ​തി​രാ​യു​ള്ള കേ​സു​ക​ൾ കു​റ​ച്ചു കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​പ്പോ​ഴെ​ന്നും സ​രി​ത പ​റ​ഞ്ഞു.

2015-ൽ ​കൊ​ട്ടാ​ര​ക്ക​ര ക​രി​ക്ക​ത്തി​ൽ വെ​ച്ച് സ​രി​ത എ​സ്.​നാ​യ​രു​ടെ വാ​ഹ​ന​ത്തെ മ​റ്റൊ​രു വാ​ഹ​നം പി​ന്തു​ട​ർ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സാ​ണ് കൊ​ട്ടാ​ര​ക്ക​ര കോ​ട​തി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​രു​കൂ​ട്ട​ർ​ക്കും സ​ത്യാ​വ​സ്ഥ ബോ​ധ്യ​മാ​യ​തോ​ടെ കേ​സ് ഒ​ത്തു​തു​തീ​ർ​ന്ന​താ​യും അ​വ​ർ വ്യ​ക്ത​മാ​ക്കി.

സ​രി​ത എ​സ്.​നാ​യ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റൊ​രു കേ​സു​കൂ​ടി ഇ​നി കൊ​ട്ടാ​ര​ക്ക​ര കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.