മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അദ്ഭുത പ്രക്രിയ നിർവഹിക്കുന്ന പ്രധാന അവയവമാണ് വൃക്ക അഥവാ കിഡ്നി. ഇതുകൂടാതെ ശരീരത്തിലെ രക്തസമ്മർദം, വെള്ളത്തിന്റെ അളവ്, ധാതുലവണം ഇവയുടെ അളവ് ഇതെല്ലാം നിയന്ത്രിക്കുന്നു. രണ്ടു വൃക്ക മനുഷ്യശരീരത്തിൽ ഉണ്ടെങ്കിലും ഒന്നുകൊണ്ടും ഈ പറഞ്ഞ പ്രക്രിയകൾ ശരീരത്തിന് നടത്താൻ സാധിക്കുന്നു. ഇതിന്റെ പ്രവർത്തന തകരാർ ഗുരുതരമായ രോഗാവസ്ഥയ്ക്കും മരണത്തിനും വരെ ഇടയാക്കിയേക്കാം.
വൃക്ക മാറ്റിവയ്ക്കൽ എപ്പോൾ?
സ്ഥായിയായ വൃക്കസ്തംഭനം സംഭവിച്ച ഒരാൾക്ക് ഇന്നു നിലവിലുള്ള ഏറ്റവും പ്രതീക്ഷ നല്കുന്ന ഒരു ചികിത്സാ മാർഗമാണ് വൃക്കമാറ്റിവയ്ക്കൽ.
വൃക്കസ്തംഭനം സംഭവിച്ച ഒരാൾക്ക് പൂർണ ആരോഗ്യവാനായ ഒരു ബന്ധുവിൽ നിന്നോ അല്ലെങ്കിൽ മസ്തിഷ്കമരണം സംഭവിച്ച ഒരാളിൽനിന്നോ ആരോഗ്യമുള്ള ഒരു വൃക്ക ശസ്ത്രക്രിയയിലൂടെ നല്കുന്പോൾ അതിനെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ എന്നു പറയുന്നു.
വൃക്കമാറ്റിവയ്ക്കലിന്റെ ഗുണങ്ങൾ?
പൂർണസുഖം, മെച്ചപ്പെട്ട ജീവിതം, ഡയാലിസിസ് ഒഴിവാക്കാം, സമയം, ശാരീരിക ക്ലേശങ്ങൾ, ഡയാലിസിസ് അനുബന്ധ പ്രശ്നങ്ങൾ ഇവയിൽനിന്നെല്ലാം മുക്തി, ഭക്ഷണം, വെള്ളം ഇവയിലെ നിയന്ത്രണങ്ങൾ കുറയുന്നു. ജീവിതം, ആയുസ്, ഇവ നീട്ടിലഭിക്കുന്നു. ശസ്ത്രക്രിയ ചെലവ് കൂടുതലാണെങ്കിലും രണ്ടോ മൂന്നോ കൊല്ലം കഴിയുന്പോൾ വൃക്ക സ്വീകരിച്ച ആളിന്റെ മരുന്നിന്റെ ചെലവ് വളരെ കുറയുന്നു. പുരുഷനിൽ ലൈംഗികജീവിതം മെച്ചപ്പെടുന്പോൾ സ്ത്രീകളിൽ ഗർഭധാരണത്തിന് സാധ്യതയേറുന്നു.
വൃക്കമാറ്റിവയ്ക്കലിനുശേഷം ശ്രദ്ധിക്കേണ്ടത് ..?
* മരുന്ന് ഒരു കാരണവശാലും നിർത്തരുത്. ഇതിന്റെ കാര്യത്തിൽ ശ്രദ്ധ വേണം. ഒരു ദിവസം മുടക്കുക, നിർത്തുക ഇവ എന്തെങ്കിലും ഉണ്ടായാൽ വൃക്ക പ്രവർത്തനം തകരാറിലാകും.
* മരുന്ന് തീരുന്നതുവരെ കാക്കാതെ ആവശ്യത്തിനു സ്റ്റോക്ക് ചെയ്യുക. ഏതെങ്കിലും കുറിപ്പടിയോ മറ്റു മരുന്നുകളോ പരീക്ഷിക്കരുത്. രക്തസമ്മർദം, മൂത്രത്തിന്റെ അളവ്, തൂക്കം, രക്തത്തിലെ പഞ്ചസാര ഇതെല്ലാം അളന്ന് രേഖപ്പെടുത്തുക.
*ഡോക്ടറെ കാണുക, മൂത്ര - രക്തപരിശോധന നടത്തുക.
* മറ്റൊരു ഡോക്ടറെ സമീപിക്കേണ്ടിവരുന്പോൾ ആദ്യംതന്നെ വൃക്കമാറ്റിവയ്ക്കലിനു വിധേയനായ വിവരം പറയുക.
* ലാബ് റിപ്പോർട്ടുകൾ ശരിയല്ല എന്നു തോന്നിയാൽ മറ്റൊരു ലാബിൽ കൂടി പരിശോധിക്കാം. * ദിവസം 3 ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ഭക്ഷണനിയന്ത്രണം കുറവാണെങ്കിലും സമീകൃതാഹാരം കഴിക്കാൻ ശ്രദ്ധിക്കുക.
* അന്നജം, ഉൗർജം എന്നിവ ഉൾപ്പെടുത്തിയതും ഉപ്പും എണ്ണയും കുറഞ്ഞതുമായ ആഹാരം
ആയിരിക്കണം കഴിക്കേണ്ടത്.
* നാര് അടങ്ങിയ ഭക്ഷണവും ഇതിൽ ഉൾപ്പെടണം. ഭാരം നിയന്ത്രിക്കാൻ ഇത് സഹായിക്കും.
വ്യായാമം നിർബന്ധമാക്കുക. കഠിനമായ ശാരീരിക അധ്വാനം ഒഴിവാക്കുക. ഉദാ. ബോക്സിംഗ്, ഫുട്ബോൾ. പുകവലി, മദ്യപാനം ഇവയെല്ലാം ഒഴിവാക്കുക.
വേദനസംഹാരികളുടെ ഉപയോഗത്തിൽ...
വ്യായാമം ചെയ്യുക. പ്രമേഹം നിയന്ത്രണത്തിൽ ആയിരിക്കണം. ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കണം. അമിതവണ്ണം ആകരുത്. ആവശ്യത്തിനു വെള്ളം കുടിക്കണം. പുകവലിക്കരുത്. വേദനസംഹാരികൾ അധികം ഉപയോഗിക്കരുത്.
വിവരങ്ങൾ: ഡോ. ജയന്ത് തോമസ് മാത്യു,
നെഫ്രോളജി വകുപ്പ് മേധാവി,അമല മെഡി. കോളജ്, തൃശൂർ.
തയാറാക്കിയത്: ജോബ് സ്രായിൽ